UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പെരിയാറിന്റെ ദ്രാവിഡ നാട് വാദവുമായി സ്റ്റാലിന്‍: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രത്യേക പ്രവിശ്യ

തമിഴ്‌നാട്, കേരളം, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയും ചേര്‍ന്ന ദ്രാവിഡനാട്. ഡിഎംകെയുടെ പാര്‍ട്ടി ഭരണഘടനയില്‍ പറഞ്ഞിട്ടുള്ള കാര്യം ആവര്‍ത്തിക്കുക മാത്രമാണ് സ്റ്റാലിന്‍ ഇപ്പോള്‍ ചെയ്തിരിക്കുന്നതെന്നാണ് തിരുനാവുക്കരശ് പറയുന്നത്.

പെരിയാര്‍ ഇവി രാമസ്വാമി ഉയര്‍ത്തിയ ദ്രാവിഡ നാട് ആവശ്യം പൊടി തട്ടിയെടുത്ത് ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റും തമിഴ്‌നാട് പ്രതിപക്ഷ നേതാവുമായ എംകെ സ്റ്റാലിന്‍. ഇത്തരമൊരു സാഹചര്യം ഒത്തുവന്നാല്‍ അതിനെ സ്വാഗതം ചെയ്യും എന്നാണ് പെരിയാറുടെ ജന്മസ്ഥലമായ ഇറോഡ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ എംകെ സ്റ്റാലിന്‍ പറഞ്ഞത്. ഇത്തരമൊരു സാഹര്യം ഉയര്‍ന്നുവരും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്റ്റാലിന്‍ വ്യക്തമാക്കി. പെരിയാറുടെ പ്രത്യേക ദ്രാവിഡ നാടിനായുള്ള ആവശ്യം അദ്ദേഹത്തിന്റെ ശിഷ്യനും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായ സിഎന്‍ അണ്ണാദൂരൈ അടക്കമുള്ള ഡിഎംകെ നേതാക്കള്‍ തള്ളിക്കളഞ്ഞിരുന്നു. 1962ലെ ഇന്ത്യ – ചൈന യുദ്ധത്തിന്റ സമയമാകുമ്പോളേക്ക് ഡിഎംകെ ദ്രാവിഡനാട് ചര്‍ച്ച ഏതാണ്ട് അവസാനിപ്പിച്ചിരുന്നു.

അതേസമയം സ്റ്റാലിന്‍ പറഞ്ഞത് പ്രായോഗികമാണെന്നാണ് ദ്രാവിഡ പ്രസ്ഥാനത്തിന്റെ ചരിത്രമെഴുതിയ കെ തിരുനാവുക്കരശിന്റെ അഭിപ്രായം. തമിഴ്‌നാട്, കേരളം, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന
സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയും ചേര്‍ന്ന ദ്രാവിഡനാട്. ഡിഎംകെയുടെ പാര്‍ട്ടി ഭരണഘടനയില്‍ പറഞ്ഞിട്ടുള്ള കാര്യം ആവര്‍ത്തിക്കുക മാത്രമാണ് സ്റ്റാലിന്‍ ഇപ്പോള്‍ ചെയ്തിരിക്കുന്നതെന്നാണ് തിരുനാവുക്കരശ് പറയുന്നത്. ഇന്ത്യന്‍ ഭരണഘടനയില്‍ പ്രത്യേക ദ്രാവിഡ നാട് പ്രവിശ്യ അംഗീകരിക്കണമെന്ന് ഒരു ഘട്ടത്തില്‍ അണ്ണാദുരൈയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മാത്രമേ ഇന്ത്യയുടെ ഫെഡറല്‍ ഘടന പൂര്‍ണമാകൂ എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

അതേസമയം തമിഴ് ദേശീയ പെരിയക്കം നേതാവ് പി മണിയരസന്‍ സ്റ്റാലിന്റെ അഭിപ്രായം തള്ളിക്കളഞ്ഞു. തമിഴ് ദേശീയതയെ തളര്‍ത്താനുള്ള തട്ടിപ്പ് രിപാടിയാണ് ഇതെന്ന് മണിയരസന്‍ അഭിപ്രായപ്പെട്ടു. ദ്രാവിഡനാടിനെ സ്റ്റാലിന്‍ ഗൗരവമായാണ് കാണുന്നതെങ്കില്‍ മറ്റ് സംസ്ഥാനങ്ങളില്‍ പോയി ഇതിന് അദ്ദേഹം പിന്തുണ തേടണമെന്ന് മണിയരസന്‍ അഭിപ്രായപ്പെട്ടു. ഡിഎംകെയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഇക്കാര്യം ഉള്‍പ്പെടുത്താന്‍ അദ്ദേഹം തയ്യാറുണ്ടോ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി ഡിഎംകെ ജനറല്‍ കൗണ്‍സിലിന്റെ പ്രത്യേക യോഗം ചേരാന്‍ തയ്യാറാണോ – മണിയരസന്‍ ചോദിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍