UPDATES

ഏഷ്യൻ കോളേജ് ഓഫ് ജേണലിസത്തിലെ സദാനന്ദ് മേനോന്റെ ലൈംഗികപീഡനം അന്വേഷണ വിധേയമാക്കണം: സംയുക്തപ്രസ്താവന

സംഭവം നടന്നത് ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ചല്ല എന്ന തൊടുന്യായത്തിന്മേലാണ് പരാതികൾ പലതും തള്ളിയത്.

വ്യക്തിപരമായ ലൈംഗികാക്രമണങ്ങൾ സംബന്ധിച്ച വെളിപ്പെടുത്തലുകൾ വ്യാപകമായി നടത്തപ്പെട്ട #MeToo ഹാഷ്ടാഗ് പ്രചാരണം സജീവമായ 2017ന്റെ അവസാന മാസങ്ങളിലാണ് നീർജ ദസാനി ഒരു വെളിപ്പെടുത്തലുമായി രംഗത്തു വന്നത്. ചെന്നൈയിലെ ഏറെ ഖ്യാതിയുള്ള ഒരു സ്ഥാപനത്തിലെ ഒരു സാസ്കാരിക വിമർശകൻ തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലായിരുന്നു അത്. താൻ അച്ഛനെപ്പോലെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന ഒരാളുടെ പെരുമാറ്റം പെട്ടെന്ന് മാറിയപ്പോളുണ്ടായ അവിശ്വാസവും ഷോക്കും നീർജ തന്റെ ലേഖനത്തിൽ എഴുതി. എങ്കിലും ആരാണാ സാസ്കാരിക വിമർശകനെന്ന് അവർ അന്ന് വെളിപ്പെടുത്തുകയുണ്ടായില്ല.

ഈ ലേഖനം പുറത്തു വന്നതിനു പിന്നാലെ ഇതേ വ്യക്തിയിൽ നിന്നും സമാനമായ അനുഭവങ്ങളുണ്ടായിട്ടുള്ള നിരവധി പെൺകുട്ടികളും LGBTQI കമ്യൂണിറ്റിയിൽ പെട്ടവരും നീർജയെ സമീപിച്ചു. തങ്ങളുടെ ദുരനുഭവങ്ങൾ പങ്കുവെച്ചു. പ്രായപൂർത്തിയാകാത്തവരെ സംബന്ധിച്ചുള്ള വിവരണങ്ങളും നീർജ കേൾക്കാനിട വന്നു. ഇതോടെ തനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സദാനന്ദ് മേനോൻ എന്ന ഏഷ്യൻ കോളേജ് ഓഫ് ജേണലിസം അധ്യാപകനെതിരെ പരാതി നൽകാൻ നീർജ തീരുമാനിച്ചു.

നീർജ താൻ മുമ്പു പഠിച്ചിരുന്നതും നിലവിൽ സദാനന്ദ് മേനോൻ പഠിപ്പിച്ചു വരുന്നതുമായ ഏഷ്യൻ കോളേജ് ഓഫ് ജേണലിസത്തിലെ ഇന്റേണൽ കംപ്ലൈന്റ്സ് കമ്മിറ്റിക്ക് ഒരു പരാതി നൽകി. ഏതാണ്ട് മൂന്നുമാസത്തോളം ഇതുസംബന്ധിച്ച കത്തിടപാടുകൾ സ്ഥാപനവുമായി നടത്തി. എന്നാൽ, ലൈംഗികാതിക്രമം നടന്നത് സ്ഥാപനത്തിലല്ല എന്നതും ലൈംഗികാതിക്രമം നടന്ന സമയത്ത് നീർജ സ്ഥാപനത്തിൽ വിദ്യാർത്ഥിയല്ല എന്നതും ചൂണ്ടിക്കാട്ടി സംഭവം അന്വേഷിക്കാൻ ഏഷ്യൻ കോളേജ് ഓഫ് ജേണലിസം തയ്യാറല്ല എന്ന മറുപടിയാണ് നീർജയ്ക്ക് ലഭിച്ചതെന്ന് ദി ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.

സദാനന്ദ് മേനോനുമായി തനിക്കുണ്ടായിരുന്ന ബന്ധം ഏഷ്യൻ കോളേജ് ഓഫ് ജേണലിസത്തിലെ പൂർവ്വവിദ്യാർത്ഥി എന്നതാണെന്നും തന്നെക്കൂടാതെ ഇപ്പോൾ അതേ സ്ഥാപനത്തിൽ പഠിക്കുന്ന നിരവധി വിദ്യാർത്ഥികൾക്ക് സമാനമായ അനുഭവങ്ങളുണ്ടെന്നും നീർജ ചൂണ്ടിക്കാട്ടിയെങ്കിലും അത് കണക്കിലെടുക്കുകയുണ്ടായില്ല. ഇത്തരം സംഭവങ്ങൾ അതിന്റേതായ ഗൗരവത്തിൽ പരിഗണിക്കപ്പെട്ട പല സന്ദർഭങ്ങളുണ്ടായിട്ടുണ്ടെന്നും നീർ‌ജ ഏഷ്യൻ കോളേജ് ഓഫ് ജേണലിസത്തിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.

ഇതിനുശേഷം ഏഷ്യൻ കോളേജ് ഓഫ് ജേണലിസത്തിൽ പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾ തങ്ങള്‍ക്ക് മേനോനിൽ നിന്നുണ്ടായ ദുരനുഭവങ്ങൾ നീർജയുമായി പങ്കു വെക്കുകയും പിന്നീടത് ഒരു പരാതിയായി എസിജെയില്‍ ചെല്ലുകയും ചെയ്തു. ഈ പരാതിയും പരിഗണിക്കപ്പെട്ടില്ല. സംഭവം നടന്നത് ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ചല്ല എന്ന തൊടുന്യായത്തിന്മേലാണ് പരാതികൾ പലതും തള്ളിയത്.

ഈ ആരോപണങ്ങളിന്മേൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികളും കലാകാരരും മാധ്യമപ്രവർത്തകരുമെല്ലാം ചേർന്ന് ഒരു പ്രസ്താവന പുറത്തിറക്കിയിരിക്കുകയാണ് ഇപ്പോൾ. തൊഴിലിടത്തിലെ ലൈംഗികാതിക്രമ നിയമപ്രകാരമുള്ള നടപടികൾ ഏഷ്യൻ കോളേജ് ഓഫ് ജേണലിസം എടുക്കണമെന്നാണ് പ്രധാനമായും ഈ പരാതിയിൽ പറയുന്നത്.

ഏഷ്യൻ സ്കൂൾ ഓഫ് ജേണലിസത്തിലെ ഒരു അധ്യാപകൻ മാത്രമല്ല സദാനന്ദ് മേനോൻ എന്ന വസ്തുതയും പ്രസ്താവനയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സ്ഥാപനത്തിന്റെ ഒരു ട്രസ്റ്റി കൂടിയാണ്. ഇത് ആരോപണങ്ങളുടെ ഗൗരവം വർധിപ്പിക്കുന്നുണ്ട്. പല വിദ്യാർത്ഥികളും തങ്ങളുടെ രക്ഷാധികാരിയും വഴികാട്ടിയുമായി കണ്ടിരുന്ന ഒരു വ്യക്തിയാണ് ഈ ആരോപണങ്ങൾക്ക് വിധേയനായിരിക്കുന്നതെന്നും ഏഷ്യൻ കോളേജ് ഓഫ് ജേണലിസം ഇതിനെ ഗൗരവത്തോടെ സമീപിച്ചേ മതിയാകൂ എന്ന് പ്രസ്താവനയിൽ ഒപ്പിട്ടവർ ചൂണ്ടിക്കാട്ടി.

പ്രസ്താവന ഇവിടെ വായിക്കാം

പ്രസ്താവനയിൽ ഒപ്പിട്ടവർ:

1. V. Geetha, Writer and Publisher, Chennai

2. Prema Revathi, Writer, Publisher and Actor, Chennai

3. Kavitha Muralidharan, Journalist, Chennai

4. L. Ramakrishnan, Queer and Women’s Rights Activist, Chennai

5. Nithya Caleb, Journalist

6. PV Srividya, Journalist, Krishnagiri

7. Deepan Kannan, Queer Feminist, Chennai

8. Sudipto Mondal, Reporter, Bangalore

9. Sujat Ambedkar, Sub Editor, Prabuddh Bharat, Mumbai

10. Ayesha Minhaz, Independent Journalist, Hyderabad

11. Adv. S Devika, Theatre Artist and Lawyer, Chennai

12. Sharadha Shankar, IT professional, Chennai

13. Priyadharshini P, Filmmaker, Chennai

14. Sofia Ashraf, Writer and Rapper, Chennai

15. Archanaa, Writer and Environmental Activist, Chennai

16. Sharanya Manivannan, Writer, Chennai

17. Karthik Shankar, Writer, Chennai

18. Shweta Narayan, Environmental Researcher and Activist, Chennai

19. Dharmesh Shah, Environmental Activist & Public Policy Researcher, Chennai

20. Pooja Kumar, Environmental Activist, Chennai

21. Annie Thomas, Journalist

22. Lakshmi Subramanian, Journalist

23.DVL Padma Priya, Independent Journalist

24. Sriram Ayer, Founder, NalandaWay Foundation

25. Prayag Desai, ACJ 2018

26. Neha Mathews, ACJ 2018

27. Greeshma Aruna Rai, ACJ 2018

28. Eisha Nair, ACJ 2018

29. Chayanika Das, ACJ 2018

30. Vishwam Sankaran, ACJ 2018

31. Megha Kaveri, ACJ 2018

32. Kirthika Soundararaja, ACJ 2018

33. Trisha Jalan, ACJ 2018

34. Rochana Mohan, ACJ 2018

35. Sidharth Ravi, ACJ 2018

Those who wish to join the petition, can email: [email protected]

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍