UPDATES

ട്രെന്‍ഡിങ്ങ്

പ്രതിഷേധകാരെ വിരട്ടാന്‍ പട്ടാളം പുതിയതായി ഇറക്കിയ ദുര്‍ഗന്ധ ബോംബുകളും ചീറ്റി!

സ്വന്തം മലത്തില്‍ മുങ്ങി ജീവിക്കുന്നു എന്ന് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വൈറോണ്‍മെന്റിലെ സുനിത നാരായണ്‍ വിശേഷിപ്പിച്ച ഇന്ത്യക്കാരോടാണ് പട്ടാളത്തിന്റെ കളി

കശ്മീരില്‍ പ്രതിഷേധക്കാര്‍ക്കെതിരെ വിവേചനരഹിതമായി പെല്ലറ്റുകള്‍ ഉപയോഗിച്ചപ്പോള്‍ നിരവധിപ്പേര്‍ കൊല്ലപ്പെടുകയും അനവധിപ്പേരുടെ കാഴ്ച നഷ്ടപ്പെടുകയും ചെയ്തു. ഇതിനെതിരെ ജനരോഷം ഉയര്‍ന്നപ്പോഴാണ് മാരകമല്ലാത്ത ‘ഫലപ്രദമായ’ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ സിആര്‍പിഎഫ് തീരുമാനിച്ചത്. ഇസ്രായേലില്‍ നിന്നും ‘ദുര്‍ഗന്ധ ബോംബുകള്‍’ ഇറക്കാനായിരുന്നു തീരുമാനം. ജലപീരങ്കിയില്‍ നിന്നും തളിക്കാവുന്ന ഇവ ദേഹത്ത് വീണാല്‍ അഴുകിയ ജഢത്തിന്റെയും മാലിന്യത്തിന്റെ രൂക്ഷ ഗന്ധമാണ് ശരീരത്തില്‍ ഉണ്ടാവുക. എത്ര കുളിച്ചാലും ദിവസങ്ങളോളം ഈ ഗന്ധം നിലനില്‍ക്കുകയും ചെയ്യും.

പാലസ്തീനികള്‍ക്കെതിരെ ഇസ്രായേല്‍ സൈന്യം 2008 മുതല്‍ വിജയകരമായി പരീക്ഷിക്കുന്ന ആയുധമാണിത്. മുളക് പൊടി നിറച്ച ഗ്രനേഡുകള്‍, കണ്ണീര്‍ വാതകം, വര്‍ണവാതകങ്ങള്‍, ചൊറിച്ചിലുണ്ടാക്കുന്ന ഗ്രനേഡുകള്‍ തുടങ്ങിയ ആയുധങ്ങള്‍ ഉപയോഗിച്ച് മടുത്തിരുന്ന കാശ്മീരിലെ സുരക്ഷ സേനകളും ആശ്വാസത്തിലായിരുന്നു. പക്ഷെ ഡല്‍ഹിയില്‍ ഒരു ജനക്കൂട്ടത്തിന് നേരെ സംഭവം പ്രയോഗിച്ച ശേഷം തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ് നമ്മുടെ സുരക്ഷ സേനയുടെ മേലാളന്മാര്‍. ആയുധം പ്രയോഗിക്കപ്പെട്ടിട്ടും ജനക്കൂട്ടം ഒരിഞ്ചുപോലും അനങ്ങിയില്ല!

കാരണമെന്തെന്നല്ലേ? ദുര്‍ഗന്ധത്തില്‍ മുങ്ങി ജീവിച്ചു മരിക്കുന്നവരാണ് ഓരോ ഇന്ത്യക്കാരും എന്നത് തന്നെ കാരണം. വീട്ടില്‍, തെരുവുകളില്‍, പൊതുഗതാഗത സ്ഥലങ്ങളില്‍, തൊഴില്‍ സ്ഥലങ്ങളില്‍ എല്ലാം ദിവസവും വിവിധ തരത്തിലുള്ള നിരവധി ദുര്‍ഗന്ധങ്ങളിലൂടെയാണ് ഓരോ ഇന്ത്യന്‍ പൗരനും കടന്നുപോകുന്നത്. ഒരുപക്ഷെ ഇന്ത്യക്കാര്‍ക്ക് ദുര്‍ഗന്ധം സഹിക്കുന്നതിന് കൂടുതല്‍ കഴിവുണ്ടായിരിക്കും എന്നാണ് പരീക്ഷണത്തില്‍ ഹൃദയം തകര്‍ന്നുപോയ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

സ്വന്തം മലത്തില്‍ മുങ്ങി ജീവിക്കുന്നു എന്ന് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വൈറോണ്‍മെന്റിലെ സുനിത നാരായണ്‍ വിശേഷിപ്പിച്ച ഇന്ത്യക്കാരോടാണ് പട്ടാളത്തിന്റെ കളി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛഭാരത് അഭിയാന്‍ എന്നാല്‍ സ്വന്തം വീട്ടിലേ മാലിന്യം തൊട്ടപ്പുറത്ത വീട്ടിലേക്ക് വലിച്ചെറിയുകയാണ് എന്ന് ധരിച്ചുവെച്ചിരിക്കുന്ന ജനങ്ങള്‍ ജീവിക്കുന്നിടത്ത് ‘ദുര്‍ഗന്ധ ബോംബ്’ വിലപ്പോവില്ല എന്ന് സൈന്യം തിരിച്ചറിഞ്ഞ് കഴിഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍