UPDATES

ട്രെന്‍ഡിങ്ങ്

തെരുവ് സര്‍ക്കസിന്റെ പേരില്‍ 17കാരനെ ജീവനോടെ കുഴിച്ചു മൂടി

കൊലപ്പെടുത്താന്‍ മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയെന്നതിന് തെളിവ്‌

ഹരിയാനയിലെ സമല്‍ഖയില്‍ തെരുവ് സര്‍ക്കസിനിടെ യുവാവിനെ ജീവനോടെ കുഴിച്ചിട്ടു. 24 മണിക്കൂറിന് ശേഷം പുറത്തെടുത്ത മൃതദേഹത്തിനൊപ്പം ലഭിച്ച ഫോണില്‍ നിന്നും യുവാവിനെ കൊലപ്പെടുത്താന്‍ മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയായിരുന്നു ഇതെന്നതിന് തെളിവ് ലഭിച്ചു. സുമിത് ഖത്തി എന്ന 17കാരനാണ് മരിച്ചത്. കുഴിയില്‍ കിടന്ന് ഇയാള്‍ 26 കോളുകളാണ് ചെയ്തത്. ഇതില്‍ ഒരെണ്ണം മാത്രമാണ് പ്രതികരിച്ചത്.

ആ കോളില്‍ തന്നെ കൊലപ്പെടുത്താന്‍ മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയാണ് ഇതെന്ന് സുമിത് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇയാള്‍ സര്‍ക്കസിലെ തന്റെ സുഹൃത്തുക്കളെ വിളിച്ച മറ്റ് കോളുകളൊന്നും പ്രതികരിച്ചില്ല. സമല്‍ഖയിലെ ചുല്‍ക്കാന ഗ്രാമത്തില്‍ ഈമാസം 24നാണ് സംഭവം. കാലിയ എന്നറിയപ്പെടുന്ന ജഗ്ദീപിനെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രകടനത്തിന്റെ പേരില്‍ ഇയാള്‍ 8500 രൂപയോളം നാട്ടുകാരില്‍ നിന്നും പിരിച്ചെടുത്തിരുന്നു. സുമിത് ജീവനോടെ പുറത്തു വന്നാല്‍ 2000 രൂപ അധികം നല്‍കാമെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. രാത്രി പത്ത് മണിയോടെ കുഴിച്ചിട്ട ഇയാളെ ഒരു രാത്രിയും പകലുമാണ് കുഴിക്കുള്ളിലിട്ടിരുന്നത്.

സുമിത് ഖത്തിയെ കുഴിച്ചിട്ട സ്ഥലം

ഒരു ചാക്കില്‍ മുറുക്കി കെട്ടിയാണ് ഇയാളെ കുഴിക്കുള്ളില്‍ ആക്കിയത്. പുറംലോകവുമായി സംസാരിക്കാന്‍ ഒരു മൊബൈല്‍ ഫോണും നല്‍കിയിരുന്നു. എന്നാല്‍ ഇയാളുടെ ഫോണ്‍ കോളുകളൊന്നും എടുക്കാന്‍ പുറത്തു നിന്ന സുഹൃത്തുക്കള്‍ തയ്യാറായില്ല. കുഴിച്ചിടുന്നതിന് മുമ്പ് കാലിയയും സഹായികളായ ഏഴ് പേരും പൂജ നടത്തിയിരുന്നു. പൂജയുടെ ശക്തിയില്‍ സുമിത് ജീവനോടെ തിരികെ വരുമെന്നാണ് ഇവര്‍ അവകാശപ്പെട്ടത്. ജൂണ്‍ 25ന് രാത്രി പത്ത് മണിയോടെ ഇയാളെ കുഴിയില്‍ നിന്നും പുറത്തെടുത്തപ്പോള്‍ അബോധാവസ്ഥയിലായിരുന്നു. പിന്നീട് ആശുപത്രിയില്‍ മരണം സ്ഥിരീകരിച്ചു.

അതേസമയം കാണികള്‍ കാലിയയോടും സഹായികളോടും സുമിതിനെ ഉടന്‍ തന്നെ പുറത്തെടുക്കാന്‍ അപേക്ഷിച്ചിട്ടും ഇവര്‍ അതിന് തയ്യാറായില്ല. ഗ്രാമച്ചിലെ കുരാര്‍ എന്ന പ്രദേശത്ത് താമസിക്കുന്ന മാം ചന്ദ്, പൂനം ദമ്പതികളുടെ മൂന്ന് മക്കളില്‍ മൂത്തയാളാണ് സുമിത്. അഞ്ചാം ക്‌ളാസ് വരെ മാത്രം പഠിച്ചിട്ടുള്ള ഇയാള്‍ അഞ്ച് മാസം മുമ്പാണ് തെരുവ് സര്‍ക്കസുകാര്‍ക്കൊപ്പം ജോലി ചെയ്യാന്‍ ആരംഭിച്ചത്. ഇക്കഴിഞ്ഞ 16നാണ് 600 രൂപ കൂലി വാഗ്ദാനം ചെയ്ത് കാലിയ സുമിതിനെ വീട്ടില്‍ നിന്നും കൊണ്ടുപോയതെന്ന് പിതാവ് ചന്ദ് അറിയിച്ചു. എന്നാല്‍ 26ന് പുലര്‍ച്ചെ 3.30ഓടെ പോലീസ് ഇയാളുടെ മരണ വാര്‍ത്തയാണ് കുടുംബാംഗങ്ങളെ അറിയിച്ചത്.

ഗ്രാമങ്ങളിലെ തെരുവു സര്‍ക്കസുകള്‍ക്കെതിരെ തങ്ങള്‍ കര്‍ശന നടപടി സ്വീകരിക്കാറുണ്ടെന്നും അതേസമയം ഇത്തരമൊരു സര്‍ക്കസ് ആദ്യമായാണ് നടന്നതെന്നും സമല്‍ഖ പോലീസ് സ്‌റ്റേഷനിലെ അസിസ്റ്റന്റ് സബ് എഡിറ്റര്‍ രമേശ്വര്‍ അറിയിച്ചു. കാലിയയും സഹായികളായ അങ്കിത്, സത്ബീര്‍ എന്നിവരാണ് അറസ്റ്റിലായത്. മറ്റുള്ളവര്‍ ഒളിവിലായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍