UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സാമ്പത്തിക സംവരണത്തിനെതിരെ സുപ്രീംകോടതിയിൽ ഹരജി

പാർലമെന്റിന്റെ ഇരുസഭകളും പാസ്സാക്കിയ സാമ്പത്തിക സംവരണത്തിനായുള്ള ഭരണഘടന ഭേദഗതിക്കെതിരെ സുപ്രീം കോടതിയില്‍ ഹരജി. യൂത്ത് ഫോർ ഈക്വാളിറ്റി എന്ന സംഘടനയാണ് ഹരജി നൽകിയിരിക്കുന്നത്.

ബില്ലിലെ വ്യവസ്ഥകൾ ഭരണഘടനാ വിരുദ്ധമാണെന്നാണ് ഇവരുടെ വാദം. സാമ്പത്തികാടിസ്ഥാനത്തിലുള്ള സംവരണം നിലനില്‍ക്കില്ലെന്ന് സംഘടന പറയുന്നു. 1992ൽ ഇന്ദിര സാഹ്നി കേസിൽ സുപ്രീംകോടതിയുടെ ഒമ്പതംഗ ബഞ്ച് വിധിച്ചതു പ്രകാരം സാമ്പത്തികാടിസ്ഥാനത്തിലുള്ള സംവരണം നിലനിൽക്കില്ല.

സ്വകാര്യ-സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ഏർപ്പെടുത്തിയത് ടിഎം പൈ കേസിലെ വിധിയുടെ ലംഘനമാണെന്നും ഹരജിയിൽ ആരോപിക്കുന്നു. അതെസമയം 1992ൽ നരസിംഹറാവു കൊണ്ടുവന്ന സംവരണ നിയമത്തിനെതിരെ സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധി നേടിയ ഇന്ദിര സാഹ്നിയും കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്ന് റിപ്പോർട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍