പുതിയ നിയമത്തിന്റെ പശ്ചാത്തലത്തില്‍ ഹര്‍ജിക്ക് പ്രസക്തിയില്ലെന്ന് 2018 ലെ വിധിയെ അനുകൂലിക്കുന്നവര്‍
എസ് സി, എസ് ടി ആക്ട് ദുര്‍ബലപ്പെടുത്തിയ വിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജികള്‍ സുപ്രീം കോടതി വിശാലമായ ബഞ്ചിന് വിട്ടു. വിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജി മൂന്നംഗ ബഞ്ചിന്റെ പരിഗണനയ്ക്കാണ് ജസ്റ്റീസ് അരുണ്‍ മിശ്ര, യുയു ലളിത് എന്നിവര്‍ അടങ്ങിയ ബഞ്ച് വിട്ടത്. ആക്ട് ദുര്‍ബലപ്പെടുത്തിയ വിധി വലിയ പ്രശ്‌നങ്ങളാണ് സൃഷ്ടിച്ചതെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം ഹര്‍ജി പുനഃപരിശോധിക്കണമെന്ന ഹര്‍ജിക്ക് സാഗത്യമില്ലെന്നായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിധിയെ അനുകൂലിക്കുന്നവര്‍ വാദിച്ചു. 2018 ലെ എസ് സി, എസ് ടി ആക്ട് ഭേദഗതിയോടെ കോടതി വിധി ഫലത്തില്‍ ദുര്‍ബലപ്പെട്ടുവെന്നുമാണ് ഇവര്‍ക്ക് വേണ്ടി ഹാജരായ വികാസ് സിംങ് കോടതിയില്‍ പറഞ്ഞു.
ജസ്റ്റീസ് എ കെ ഗോയല്‍, യു യു ലളിത് എന്നിവരടങ്ങിയ ബഞ്ചാണ് വിവാദമായ വിധി പ്രഖ്യാപിച്ചത്. 2018 മാര്‍ച്ചിലായിരുന്നു വിധി. എസ് ടി എസ് ടി ആക്ട് ദുരുപയോഗപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാണിച്ച കോടതി അറസ്റ്റിനെതിരെ ജാമ്യം ഇല്ലെന്ന് വ്യവസ്ഥ എല്ലാ ഘട്ടങ്ങളിലും നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി. ഒറ്റ നോട്ടത്തില്‍ ആരോപണവിധേയനെതിരെ തെളിവുകള്‍ ഇല്ലെങ്കിലും ചില സ്വാര്‍ത്ഥ താല്‍പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയെന്ന് സംശയം ഉണ്ടായാലും മുന്‍ കൂര്‍ ജാമ്യം നല്‍കാമെന്നായിരുന്നു സുപ്രീം കോടതിയുടെ വിധി.
ഇതിന് പുറമെ സര്‍ക്കാര്‍ ജീവനക്കാരെനെതിരെ പരാതിയുണ്ടായാല്‍ മേല്‍ ഉദ്യോഗസ്ഥന്റെ അനുമതിയോടെ മാത്രമെ അറസ്റ്റ് പാടുള്ളൂവെന്നുമായിരുന്നു വിധി. ഇതിന് പുറമെ സര്‍ക്കാര്‍ ജീവനക്കാരല്ലാത്തവരുടെ അറസ്റ്റിന് എസ് പിയുടെ അനുമതി വേണമെന്നും നിര്‍ദ്ദേശിക്കപ്പെട്ടിരുന്നു. തെറ്റ് ചെയ്യാത്തവര്‍ കേസില്‍ പെടുത്തുന്നത് തടയുന്നതിനാണ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ട് വെയ്ക്കപ്പെടുന്നത്. വലിയ പ്രതിഷേധമാണ് വിധി ഉണ്ടാക്കിയത്.
വിവിധ സംഘടനകള്‍ വിധിക്കെതിരെ ഭാരത് ബന്ദ് നടത്തി. ഇതേ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ ബില്ല് കൊണ്ടുവന്നത്. 1989 ലെ ആക്ടില്‍ പുതുതായി 18 എ എന്ന വകുപ്പ് ഉള്‍പ്പെടുത്തിയാണ് ഭേദഗതി കൊണ്ടുവന്നത്. മുന്‍ കൂര്‍ ജാമ്യം നിഷേധിക്കാമെന്ന കോടതി വിധി മറികടക്കുന്നതിനാണ് നിയമം കൊണ്ടുവന്നത്. ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഭേദഗതി തടയാന്‍ സുപ്രീം കോടതി വിസമ്മതിക്കുകയായിരുന്നു.