UPDATES

മോദിയുടെ ജീവചരിത്ര സിനിമ റിലീസ് സ്റ്റേ ചെയ്യണമെന്ന ഹര്‍ജി സുപ്രീംകോടതി ഏപ്രിൽ 8ന് പരിഗണിക്കും

ഈ വാദമുന്നയിച്ച് സമർപ്പിക്കപ്പെട്ട ഹരജി മധ്യപ്രദേശ് ഹൈക്കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവചരിത്ര സിനിമയുടെ റീലിസ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഒരു കോൺഗ്രസ്സ് നേതാവ് സമർപ്പിച്ച ഹര്‍ജി സുപ്രീംകോടതി ഏപ്രിൽ 8ന് വാദം കേൾക്കും. അഡ്വക്കറ്റ് അമൻ പൻവാറാണ് ഹര്‍ജി നൽകിയിരിക്കുന്നത്. ഇദ്ദേഹം കോൺഗ്രസിന്റെ നാഷണൽ മീഡിയ പാനലിസ്റ്റാണ്. ആൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസ്സിന്റെ മുൻ പ്രസിഡണ്ടു കൂടിയാണിദ്ദേഹം. മുതിർന്ന അഭിഭാഷകനും കോൺഗ്രസ് വക്താവുമായ എഎം സിങ്ഘ്‌വിയാണ് പൻവാറിനു വേണ്ടി ഹാജരാകുന്നത്.

രണ്ട് ഹൈക്കോടതികൾ ചിത്രത്തിന്റെ റിലീസിങ്ങിൽ ഇടപെടാൻ വിസമ്മതിച്ചതായി സിങ്ഘ്‌വി പറഞ്ഞു.

ഒമങ് കുമാർ സംവിധാനം ചെയ്ത ചിത്രം ഇതിനകം തന്നെ വിവാദം സൃഷ്ടിച്ചിട്ടുണ്ട്. പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കെ മത്സരാർത്ഥി കൂടിയായ നരേന്ദ്രമോദിക്ക് ഈ ചിത്രം വോട്ടുകളാകർഷിക്കാൻ സഹായകമാകുമെന്നാണ് ആരോപണം.

ഈ വാദമുന്നയിച്ച് സമർപ്പിക്കപ്പെട്ട ഹര്‍ജി മധ്യപ്രദേശ് ഹൈക്കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. സിനിമയുടെ റിലീസ് നിരോധിക്കണമെന്നായിരുന്നു ഹരജിക്കാരനായ കേൺഗ്രസ്സ് സേവാദൾ പ്രസിഡജണ്ട് യോഗേഷ് യാദവിന്റെ ഹര്‍ജി. ഈ വിഷയത്തിൽ തെരഞ്ഞെടുപ്പു കമ്മീഷന് അറിവുണ്ടെന്നിരിക്കെ ഇടപെടാൻ സാധിക്കില്ലെന്നായിരുന്നു കോടതിയുടെ നിലപാട്.

ബോംബെ ഹൈക്കോടതി പ്രശ്നത്തിൽ ഇലക്ഷൻ കമ്മീഷനും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സെർട്ടിഫിക്കേഷന് നോട്ടീസയയ്ക്കുകയാണ് ചെയ്തത്.

വിവേക് ഒബ്റോയ് ആണ് ചിത്രത്തിലെ നായകൻ. നരേന്ദ്രമോദിയായാണ് ഒബ്റോയ് അഭിനയിക്കുന്നത്. ബിജെപി അധ്യക്ഷൻ അമിത് ഷാ ആയി മനോജ് ജോഷി അഭിനയിക്കുന്നു. ജനുവരി 23നാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍