UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വധശിക്ഷ നിയമപരമെന്ന് സുപ്രീംകോടതി; ജസ്റ്റിസ് കുര്യൻ ജോസഫിന്റെ വിയോജനം

ഭൂരിപക്ഷവിധിയോട് ജസ്റ്റിസ് കുര്യൻ ജോസഫ് വിയോജിപ്പ് പ്രകടിപ്പിച്ചു.

വധശിക്ഷ നിയമപരമെന്ന് സുപ്രീംകോടതി വിധി. മൂന്നംഗ ബെഞ്ചിൽ രണ്ടുപേരുടെ പിന്തുണയോടെയാണ് ഈ വിധി പ്രസ്താവിക്കപ്പെട്ടത്. ജസ്റ്റിസ്സുമാരായ ദീപക് ഗുപ്ത, ഹേമന്ദ് ഗുപ്ത എന്നിവർ വധശിക്ഷയെ അനുകൂലിച്ച് വിധി പ്രസ്താവിക്കുകയായിരുന്നു.

എന്നാൽ, ഭൂരിപക്ഷവിധിയോട് ജസ്റ്റിസ് കുര്യൻ ജോസഫ് വിയോജിപ്പ് പ്രകടിപ്പിച്ചു. നിയമപുസ്തകങ്ങളിലെ വധശിക്ഷ പുനപ്പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വധശിക്ഷ ആധുനികകാലത്തിന്റെ ശിക്ഷാവിധികളിൽ ഉൾപ്പെടാൻ പാടില്ലെന്ന നിലപാടാണ് കുര്യൻ ജോസഫ് എടുത്തത്.

വധശിക്ഷ ഇന്ത്യൻ ശിക്ഷാ നിയമത്തിൽ നിന്നും ഒഴിവാക്കേണ്ടതുണ്ടോയെന്ന് പരിശോധിക്കാൻ സമയമായെന്നും കുര്യൻ ജോസഫ് തന്റെ വിധിന്യായത്തിൽ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍