UPDATES

ട്രെന്‍ഡിങ്ങ്

അയോധ്യ – ബാബ്റി ഭൂമി തര്‍ക്ക കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെഎം ജോസഫ് എന്നിവരുള്‍പ്പെട്ട ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.

അയോധ്യ ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട കേസുകള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. 2010ലെ അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട വിവിധ ഹര്‍ജികളിലാണ് കോടതി ഇന്ന് മുതല്‍ വാദം കേട്ട് തുടങ്ങുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെഎം ജോസഫ് എന്നിവരുള്‍പ്പെട്ട ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.

അയോധ്യയിലെ തര്‍ക്ക ഭൂമി രാം ലല്ലയ്ക്കും നിര്‍മോഹി അഖാരയ്ക്കും സുന്നി വഖഫ് ബോര്‍ഡിനുമായി വീതിക്കാനായിരുന്നു അലഹബാദ് ഹൈക്കോടതി വിധി. നേരത്തെ സെപ്റ്റംബര്‍ 27ന് അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജി മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബഞ്ച്, ഒക്ടോബര്‍ 29ന് മൂന്നംഗ ബഞ്ച് വാദം കേള്‍ക്കുമെന്ന് അറിയിക്കുകയായിരുന്നു.

മുസ്ലീങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ പള്ളി വേണ്ടെന്ന 1994ലെ ഇസ്മായില്‍ ഫാറൂഖി കേസിലെ വിധി കോടതി ശരി വച്ചിരുന്നു. അതേസമയം ഇസ്മായില്‍ ഫാറൂഖി കേസിലെ അഞ്ചംഗ ബഞ്ചിന്റെ നിരീക്ഷണം പുനപരിശോധിക്കണമെന്ന വഖഫ് ബോര്‍ഡിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ടുള്ള നിലപാടാ് ജസ്റ്റിസ് അബ്ദുള്‍ നസീര്‍ സ്വീകരിച്ചത്. വിശാല ബഞ്ചിന്റെ പരിഗണനയ്ക്ക് കേസ് വിടണമെന്ന് ജസ്റ്റിസ് അബ്ദുള്‍ നസീര്‍ വിധി പ്രസ്താവിച്ചപ്പോള്‍ അതിന്റെ ആവശ്യമില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റേയും ജസ്റ്റിസ് അശോക് ഭൂഷന്റേയും ഭൂരിപക്ഷ വിധി ന്യായം. അതേസമയം ഇസ്മായില്‍ ഫാറൂഖി കേസില്‍ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നടത്തിയ നിരീക്ഷണങ്ങള്‍ ഈ കേസില്‍ ബാധകമല്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

അയോധ്യ ഭൂമി തര്‍ക്ക കേസ് വിശാല ബഞ്ചിന് വിടേണ്ടതില്ലെന്ന് സുപ്രീം കോടതി; ഒക്ടോബര്‍ 29ന് വിധി പറഞ്ഞേക്കും

2019ലെ തിരഞ്ഞെടുപ്പിന് മുമ്പ് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങും: അമിത് ഷാ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍