UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാക് ചാരനെന്ന് സംശയം; ബ്രഹ്മോസ് ജീവനക്കാരൻ പിടിയിൽ

ബ്രഹ്മോസ് മിസൈലുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇയാൾ പാകിസ്താനും യുഎസ്സിനും വേണ്ടി ചോർത്തി നൽകിയെന്നാണ് കണ്ടെത്തൽ.

പാക് ചാരസംഘടനയായ ഐഎസ്ഐക്കും അമേരിക്കൻ ചാര സംഘടനകൾക്കു വേണ്ടി പ്രവർത്തിക്കുന്നുവെന്ന സംശയത്തിൽ നാഗ്പൂരിലെ ബ്രഹ്മോസ് എയ്റോസ്പേസ് സെന്റർ ജീവനക്കാരനെ സുരക്ഷാ ഏജൻസികൾ അറസ്റ്റ് ചെയ്തു. നിഷാന്ത് അഗർവാൾ എന്നയാളെയാണ് ഒഫീഷ്യൽ സീക്രട്സ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്തത്.

ബ്രഹ്മോസ് മിസൈലുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇയാൾ പാകിസ്താനും യുഎസ്സിനും വേണ്ടി ചോർത്തി നൽകിയെന്നാണ് കണ്ടെത്തൽ.

ഉത്തർപ്രദേശ് ഐടിഎസ്, സൈന്യത്തിലെ ഇന്റലിജൻസ് ഉദ്യോഗസ്ഥർ എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഞായറാഴ്ച രാത്രി മുതല്‍ ഇയാൾ നിരീക്ഷണത്തിലായിരുന്നു. ബ്രഹ്മോസ് യൂണിറ്റിൽ കഴിഞ്ഞ നാലുവർഷമായി ജോലി ചെയ്യുന്നയാളാമ് നിഷാന്ത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍