UPDATES

ട്രെന്‍ഡിങ്ങ്

അമിത് ഷാ വരുമോ? സസ്‌പെന്‍സ് നിലനിര്‍ത്തി മോദിയുടെ മന്ത്രിസഭ ചര്‍ച്ച തുടരുന്നു

കുമ്മനത്തെ ഉള്‍പ്പെടുത്തുമോ എന്ന കാര്യത്തിലും തീരുമാനമായില്ലെന്ന് സൂചന

നരേന്ദ്ര മോദി സര്‍ക്കാര്‍ നാളെ അധികാരത്തിലേറാനിരിക്കെ മന്ത്രിസഭയില്‍ ആരൊക്കെ എന്നത് സംബന്ധിച്ച് സസ്‌പെന്‍സ് തുടരുന്നു. മന്ത്രിസഭ വികസനവുമായി ബന്ധപ്പെട്ട് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തി. ബിജെപി ശക്തി തെളിയിച്ച ബംഗാള്‍, ഒഡീസ തെലങ്കാന എന്നി സംസ്ഥാനങ്ങള്‍ക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യം കൂടുതല്‍ നല്‍കുമൊ എന്നതു സംബന്ധിച്ചും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഒരു സീറ്റും കിട്ടാത്ത കേരളത്തില്‍ നിന്ന് ആരെയെങ്കിലും മന്ത്രിയാക്കുമോ എന്നത് സംബന്ധിച്ചം വ്യത്യസ്ത റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

അമിത് ഷാ മന്ത്രിസഭയിലെത്തുന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മന്ത്രിസഭയില്‍ രണ്ടാമനായി എത്തുമോ, അതല്ല, വരുന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കൂടി ബിജെപിയെ നയിക്കാനുള്ള ബാധ്യത സ്വയം ഏറ്റെടുക്കാനാണോ അമിത് ഷാ തയ്യാറാകുകയെന്നതിലാണ് അവ്യക്തത തുടരുന്നുത്. മന്ത്രിസഭയില്‍ എത്തുകയാണെങ്കില്‍ ആഭ്യന്തരമോ ധനകാര്യമോ പ്രതിരോധമോ പോലുള്ള നിര്‍ണായക വകുപ്പുകളായിരിക്കും അദ്ദേഹത്തിന് നല്‍കുകയെന്ന കാര്യ ഉറപ്പാണ്. കഴിഞ്ഞ മന്ത്രിസഭയില്‍ ഉണ്ടായിരുന്ന രാജ്‌നാഥ് സിംങ് നിഥിന്‍ ഗാഡ്ക്കരി, നിര്‍മ്മല സീതാരാമന്‍, രവിശങ്കര്‍ പ്രസാദ്, പീയൂഷ് ഗോയല്‍, നരേന്ദ്ര സിംങ് തോമാര്‍, പ്രകാശ് ജാവദേക്കര്‍ എന്നിവര്‍ പുതിയ മന്ത്രിസഭയിലും ഉണ്ടാകാനാണ് സാധ്യത.

ALSO READ:  “ജ്യോതിരാദിത്യയെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ”: രാജസ്ഥാനിലെ പോലെ മധ്യപ്രദേശിലും ഗ്രൂപ്പ് പോര് രൂക്ഷം

ശിവസേനയ്ക്കും ജനതാദള്‍ യുണൈറ്റഡിനും രണ്ട് അംഗങ്ങള്‍ ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ മന്ത്രിസഭയിലും ഇവര്‍ക്ക് രണ്ട് അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഒരു സീറ്റ് മാത്രമാണ ലഭിച്ചതെങ്കിലും എഐഎഡിഎംകെയ്ക്ക് മന്ത്രിസ്ഥാനം നല്‍കാനാണ് സാധ്യത. തമിഴ്‌നാട്ടിലെ ബിജെപിയുടെ പ്രധാന സഖ്യകക്ഷിയാണ് എഐഎഡിഎംകെ. ബംഗാളില്‍ ഭരണം ലക്ഷ്യമിടുന്ന ബിജെപി ആ സംസ്ഥാനത്തിന് കാര്യമായ പ്രാതിനിധ്യം ഉറപ്പാക്കിയേക്കും. കേന്ദ്രമന്ത്രിമാരിലൂടെ ബംഗാളില്‍ ഇടപ്പെട്ട് 2021 ല്‍ ഭരണമാറ്റം ഉറപ്പാക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നത്. ബംഗാളില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ ബന്ധക്കളെയും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. 2021 ല്‍ ബംഗാളില്‍ അധികാരം പിടിക്കുമെന്ന് നേരത്തെ അമിത് ഷാ വ്യക്തമാക്കിയിരുന്നു

ഒഡീഷയില്‍ നിന്നും തെലങ്കാനയില്‍ നിന്നും മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കിയേക്കും. ഒരു സീറ്റിലും ജയിക്കാത്ത കേരളത്തില്‍ നിന്ന് ഏതെങ്കിലും നേതാവിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമോ എന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. തിരുവനന്തപുരത്ത് നിന്ന് തോറ്റങ്കിലും മിസോറാം ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് രാജിവെപ്പിച്ച കുമ്മനത്തിന് ക്യാബിനറ്റ് പദവി നല്‍കി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്ന സൂചന ശക്തമാണ്. കഴിഞ്ഞ മന്ത്രിസഭയില്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തോറ്റ സ്മൃതി ഇറാനിയേയും അരുണ്‍ ജെയ്റ്റ്‌ലിയേയും മന്ത്രിസഭിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. കുമ്മനത്തോടൊപ്പം അല്‍ഫോണ്‍സ് കണ്ണന്താനത്തെ മന്ത്രിയായി നിലനിര്‍ത്തുമോ എന്ന കാര്യത്തിലും ഇതുവരെ വ്യക്തതയില്ല. അതൊടൊപ്പം സുരേഷ് ഗോപിയും വി മുരളീധരനും ഇപ്പോള്‍ രാജ്യസഭ അംഗങ്ങളാണ്. മുരളീധരന് പാര്‍ട്ടിയില്‍ ഉന്നത പദവി നല്‍കിയേക്കുമെന്നാണ് സൂചന.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍