UPDATES

530 കോടിക്ക് പരസ്യം ചെയ്തിട്ടും ‘ബോധം’ വരാതെ സ്വച്ഛഭാരത്

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 9,000 കോടി രൂപയാണ് പദ്ധതിക്കായി ബജറ്റില്‍ വകയിരുത്തിയിരുന്നതെങ്കില്‍ നടപ്പു വര്‍ഷത്തില്‍ അത് 16,248 കോടിയായി വര്‍ദ്ധിപ്പിച്ചു

2014 ല്‍ കേന്ദ്ര സര്‍ക്കാര്‍ സ്വച്ഛ ഭാരതമിഷന്‍ പദ്ധതി പ്രഖ്യാപിച്ചതിന് ശേഷം ഇതിന്റെ പ്രചാരണത്തിനായി 530 കോടി രൂപ ചിലവഴിച്ചതായി വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ അടിത്തട്ടില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ വളരെ ശോചനീയമായ അവസ്ഥയിലാണെന്നും പദ്ധതി ഉദ്ദേശിച്ച ഫലങ്ങള്‍ നല്‍കുന്നില്ലെന്നും സ്‌ക്രോള്‍ ചൂണ്ടിക്കാട്ടുന്നു. ചെറുകിട ഇടത്തരം സംരംഭക മന്ത്രാലയത്തിന്റെ വടക്കുകിഴക്ക് വികസനഫണ്ടിനെ പോലെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ ചെറുകിട പദ്ധതികള്‍ക്കുള്ള മൊത്തം അടങ്കല്‍ തുകയെക്കാള്‍ വലിയ തുകയാണ് സ്വച്ഛഭാരത് മിഷന്റെ പരസ്യത്തിനുവേണ്ടി മാത്രം ചിലവഴിച്ചിരിക്കുന്നത്. എന്നാല്‍, അടിത്തട്ടില്‍ ശുചിത്വ ബോധവല്‍ക്കരണം നടത്താന്‍ ഇപ്പോഴത്തെ പരസ്യ പ്രക്രിയക്ക് സാധിക്കുന്നില്ല എന്നാണ് വിവിധ പഠനങ്ങളും സിഎജി റിപ്പോര്‍ട്ടും ചൂണ്ടിക്കാണിക്കുന്നത്.

ഏറെ കൊട്ടിഘോഷിച്ച ബേട്ടി ബചാവോ പദ്ധതിയുടെ പരസ്യത്തിനായി ചിലവഴിക്കുന്ന തുകയുടെ പതിനഞ്ച് ഇരട്ടിയാണ് സ്വച്ഛഭാരത് മിഷന്റെ പ്രചാരണത്തിനായി ചിലവഴിക്കുന്നത്. 2019 ഒക്ടോബര്‍ രണ്ടോടെ ഇന്ത്യയിലെ തുറസായ മലമൂത്രവിസര്‍ജ്ജനം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനായി 12 കോടി ശൗച്യാലയങ്ങള്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. തെരുവുകളും പൊതുപശ്ചാത്തല ശൗകര്യങ്ങളും ശുചിയാക്കുക, ഒരു പട്ടണത്തിലും ഖരമാലിന്യ പരിപാലനശാലകള്‍ നിര്‍മ്മിക്കുക, മികച്ച ശുചീകരണ പ്രക്രിയകള്‍ സ്വീകരിക്കാന്‍ ഇന്ത്യക്കാരെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയും മിഷന്റെ ലക്ഷ്യങ്ങളാണ്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 9,000 കോടി രൂപയാണ് പദ്ധതിക്കായി ബജറ്റില്‍ വകയിരുത്തിയിരുന്നതെങ്കില്‍ നടപ്പു വര്‍ഷത്തില്‍ അത് 16,248 കോടിയായി വര്‍ദ്ധിപ്പിച്ചു. ഈ വര്‍ഷം ഒക്ടോബര്‍ വരെ സ്വച്ഛഭാരത മിഷന്‍ പരസ്യങ്ങള്‍ക്കായി 37 കോടി രൂപയാണ് സര്‍ക്കാര്‍ ചിലവഴിച്ചത്. വിവരവിനിമയം, വിദ്യാഭ്യാസം, ആശയവിനിമയം എന്നീ ഘടകങ്ങള്‍ക്കാണ് പരസ്യത്തുക ചിലവഴിച്ചിരിക്കുന്നതെന്ന് വിവരാവകാശ നിയമപ്രകാരമുള്ള മറുപടി വ്യക്തമാക്കുന്നു. പൊതുവായ പരസ്യങ്ങള്‍ക്ക് പുറമെ, പൗരന്മാരെയും തദ്ദേശസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെയും പദ്ധതിയെ കുറിച്ചും ശുചിത്വത്തിന്റെ നേട്ടങ്ങളെ കുറിച്ചും ബോധവല്‍ക്കരിക്കാനും ഇതുകൊണ്ട് ഉദ്ദേശിച്ചിരുന്നു. എന്നാല്‍ വിവരവിനിമയത്തിനും വിദ്യാഭ്യാസത്തിനുമായി ചിലവഴിച്ച തുകകളൊക്കെ അച്ചടി, റേഡിയോ, ടെലിവഷന്‍ മാധ്യമങ്ങളിലെ പരസ്യത്തിനാണ് ചിലവഴിച്ചിരിക്കുതൊണ് വിവരാവകാശരേഖകള്‍ വ്യക്തമാക്കുു. കേന്ദ്ര വിഹിതത്തിന്റെ ഒരു ഭാഗവും അടിത്ത’ിലുള്ള ബോധവല്‍ക്കരണ പരിപാടികള്‍ക്കായി ചിലവഴിക്കുന്നില്ലെന്ന് സ്വച്ഛഭാരത് മിഷന്റെ ഡയറക്ടര്‍ യുഗല്‍ ജോഷി സ്‌ക്രോളിന് നല്‍കിയ ഇ-മെയില്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. യുനിസെഫ് പോലെയുള്ള പദ്ധതിയുടെ വികസനപങ്കാളികള്‍ക്കാണ് ഈ ദൗത്യം ഏല്‍പ്പിച്ചുകൊടുത്തിരിക്കുന്നത്. പ്രദര്‍ശനങ്ങളിലും അത് മാധ്യമങ്ങളില്‍ എങ്ങനെ പ്രത്യക്ഷപ്പെടുന്നു എന്നതിലും മാത്രമാണ് സര്‍ക്കാരിന് ശ്രദ്ധയെന്നും അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങളെ അഭിസംബോധന ചെയ്യാന്‍ അവര്‍ക്ക് താല്‍പര്യമില്ലെന്നും ഡല്‍ഹി സര്‍വകലാശാല സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ടുമെന്റിന്റെ തലവന്‍ മനോജ് കുമാര്‍ ഝാ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്ത് നിലനില്‍ക്കുന്ന തോട്ടിവേലയെയും അത് ചെയ്യുന്ന ജാതിവിഭാഗങ്ങളെയും പോലും അഭിസംബോധന ചെയ്യാന്‍ സര്‍ക്കാരുകള്‍ക്ക് സാധിക്കുന്നില്ല.

ശൗച്യാലയങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ മാത്രമാണ് സ്വച്ഛഭാരത് മിഷന്‍ പൂര്‍ണമായും ശ്രദ്ധ ചെലുത്തുന്നത്. മിഷന്റെ ഗ്രാമീണശാഖയായ സ്വച്ഛഭാരത് ഗ്രാമീണ ഇതുവരെ 5.3 കോടി ശൗച്യാലയങ്ങള്‍ നിര്‍മ്മിച്ചു എന്നാണ് അവരുടെ വെബ്‌സൈറ്റ് പറയുന്നത്. നഗരങ്ങളില്‍ ഇതുവരെ 34 ലക്ഷം ശൗച്യാലയങ്ങള്‍ നിര്‍മ്മിച്ചു എന്നാണ് മിഷന്‍ അവകാശപ്പെടുന്നത്. എന്നാല്‍ പുതുതായി നിര്‍മ്മിച്ച ശൗച്യാലയങ്ങള്‍ ഒന്നുകില്‍ വളരെ മോശമായി പരിപാലിക്കപ്പെടുകയോ അല്ലെങ്കില്‍ തകര്‍ക്കപ്പെടുകയോ ചെയ്തതായി കാരവന്‍ മാസിക നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. എന്നിരുാലും കൂടുതല്‍ ശൗച്യാലയങ്ങള്‍ നിര്‍മ്മിക്കപ്പെടേണ്ടതുണ്ട്. 2019 ഓടെ 8.2 കോടി ശൗച്യാലയങ്ങള്‍ നിര്‍മ്മിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോമെന്റ് നടത്തിയ ഒരു പഠനം വ്യക്തമാക്കി. അതായത് പ്രതിമാസം 23 ലക്ഷം അല്ലെങ്കില്‍ ഓരോ മിനി’ിലും 56 ശൗച്യാലയങ്ങള്‍ വച്ച് നിര്‍മ്മിക്കേണ്ടിയിരിക്കുു. ശൗച്യാലയങ്ങളുടെ നിര്‍മ്മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചി’ും തുറസ്സായ സ്ഥലങ്ങളിലെ മലമൂത്രവിസര്‍ജ്ജനത്തില്‍ വലിയ കുറവൊും ഉണ്ടായിട്ടില്ല എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ ഇതുവരെ 45 ശതമാനം ഗ്രാമങ്ങള്‍ അതായത് 727,235 എണ്ണം മാത്രമാണ് തുറസായ സ്ഥലങ്ങളിലെ മലമൂത്രവിസര്‍ജ്ജന മുക്തമായി പ്രഖ്യാപിച്ചിരിക്കുന്നത്. 732 ദശലക്ഷം ഇന്ത്യക്കാര്‍ ഇപ്പോഴും തുറസായ സ്ഥലങ്ങളിലാണ് മലമൂത്രവിസര്‍ജ്ജനം നടത്തുന്നത്.

വെള്ളമില്ലാത്തതിനാല്‍ ശൗചാലയങ്ങള്‍ ഉപയോഗരഹിതം; സ്വച്ഛ ഭാരത് പിന്നോട്ട്

കൂടാതെ നിയമം മൂലം നിരോധിച്ച മനുഷ്യരുടെ തോട്ടിവേല തുടരുകയും ചെയ്യുന്നു. ഗ്രാമീണ, നഗരമേഖലകളിലെ തുറസായ സ്ഥലങ്ങള്‍ കക്കൂസുകളായി ജനങ്ങള്‍ ഇപ്പോഴും ഉപയോഗിക്കുുണ്ട്. ഒരു സുരക്ഷ സംവിധാനങ്ങളുമില്ലാതെ വെറും കൈകൊണ്ടാണ് തദ്ദേശസ്ഥാപനങ്ങളിലെ തൊഴിലാളികളോ അല്ലെങ്കില്‍ കരാര്‍ പണിക്കാരോ ഇത് വൃത്തിയാക്കുന്നത്. എന്നാല്‍ മനുഷ്യ തോട്ടിവേല നിയമവിരുദ്ധമായതിനാല്‍ ഇതിന് ഔദ്ധ്യോഗിക രേഖകളൊന്നും ഉണ്ടാവാറുമില്ല. ഈ സംമ്പ്രദായം നിറുത്തലാക്കണമെന്ന് വാദിക്കുന്ന സഫായി കര്‍മ്മചാരി അന്തോളന്റെ 2016 ലെ കണക്കുകള്‍ പ്രകാരം തൊട്ടുമുമ്പുള്ള രണ്ട് വര്‍ഷങ്ങളില്‍ 1,300 തോട്ടിവേലക്കാരാണ് ഓടകളും സെപ്റ്റിക് ടാങ്കുകളും വൃത്തിയാക്കുതിനിടയില്‍ മരണമടഞ്ഞത്. 2011ലെ സെന്‍സസ് പ്രകാരം എട്ട ലക്ഷം പേരാണ് മനുഷ്യ തോട്ടി പ്പണിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പദ്ധതിയുടെ ആസൂത്രണത്തിലും അവലോകനത്തിലും സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ തമ്മിലുള്ള ഏകപോനത്തിന്റെ അഭാവം പ്രകടമാണെ് സെന്റര്‍ ഫോര്‍ പോളിസി റ്ിസേര്‍ച്ചേഴ്‌സ് അക്കൗണ്ടബിലിറ്റി ഇനിഷ്യേറ്റീവിന്റെ ഗവേഷകര്‍ പറയുന്നു. സര്‍ക്കാര്‍ രേഖകളുടെ അഭാവവും മുന്നാം കക്ഷി ഓഡിറ്റും പദ്ധതിയെ തടസപ്പെടുത്തുന്നുണ്ടെന്ന് മറ്റ് ചില പഠനങ്ങളും വ്യക്തമാക്കുന്നു. സ്വച്ഛഭാരതിന്റെ പ്രചാരണങ്ങള്‍ക്കുള്ള ചിലവിനെ കുറിച്ച് ദേശവ്യാപക ഓഡിറ്റ് വേണമെ് മിഷന്റെ മാര്‍ഗ്ഗരേഖകളില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഓഡിറ്റ് കാര്യക്ഷമമായി നടപ്പിലാക്കാത്തത് മൂലം 2015ല്‍ ലോകബാങ്ക് പദ്ധതിക്കായി വാഗ്ദാനം ചെയ്തിരുന്ന 1.5 ബില്യ ഡോളര്‍ (ഏകദേശം 10,000 കോടി രൂപ) ഇതുവരെ അനുവദിച്ചിട്ടില്ല. എന്നാല്‍ ലോകബാങ്കുമായുള്ള കരാര്‍ പ്രകാരം നടത്തേണ്ട വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 90,000 കുടുംബങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സര്‍വെ ജനുവരിയോടെ പൂര്‍ത്തിയാകുമെന്ന് സ്ച്ഛഭാരതിന്റെ പ്രചാരണ വിഭാഗം ഡയറക്ടര്‍ ജോഷി പറയുന്നു. 44,650 വാര്‍ഡുകളില്‍ വീടുകളില്‍ നിന്നും പൂര്‍ണമായും മാലിന്യങ്ങള്‍ ശേഖരിക്കുന്നുണ്ടെന്ന് സ്വച്ഛഭാരത് മിഷന്‍ അഭിപ്രായപ്പെടുന്നു. നഗരമേഖലകളിലെ ലക്ഷ്യം 82,725 വാര്‍ഡുകളായിരുന്നു.

എന്നാല്‍ സ്വച്ഛഭാരത് മിഷന്റെ ഏറ്റവും നിര്‍ണായക ഘടകങ്ങളായ വിവര, ആശയവിനിമയ, വിദ്യാഭ്യാസ മേഖലകളില്‍ വേണ്ട പ്രാധാന്യം നല്‍കുന്നില്ലെന്നും ഫണ്ടുകള്‍ ചിലവഴിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് നിര്‍വഹിക്കപ്പെടുന്നതെന്നും 2015ലെ സിഎജി റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു. എന്നാല്‍ ഇതിനായി മൊത്തം ബജറ്റിന്റെ വെറും മൂന്ന് ശതമാനം മാത്രമാണ് നീക്കിവെച്ചിരിക്കുന്നത് എന്നതിനാല്‍ ഈ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ സ്വച്ഛഭാരത് മിഷന് സാധിക്കുമോ എന്ന കാര്യം ഇപ്പോഴും സംശയത്തിലാണ്. എന്നാല്‍ സര്‍ക്കാര്‍ ഇപ്പോള്‍ പരസ്യേതര ബോധവല്‍ക്കരണങ്ങള്‍ക്കാണ് കൂടുതല്‍ ശ്രദ്ധയൂുതെ് ജോഷി പറയുന്നു. മെച്ചപ്പെട്ട ശുചിത്വ സങ്കേതകങ്ങളെ കുറിച്ച പൗരന്മാര്‍ക്കും തദ്ദേശസ്ഥാപന തൊഴിലാളികള്‍ക്കും പരിശീലനം നല്‍കുതുള്‍പ്പെടെയുള്ള പരിപാടികളാണ് ആവിഷ്‌ക്കരിക്കുന്നത്. ബോധവല്‍ക്കരണ, പരിശീലന പരിപാടികള്‍ക്കായി മൊത്തം ബജറ്റിന്റെ അഞ്ച് ശതമാനം നീക്കിവെക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടന്നും അദ്ദേഹം പറയുന്നു.

തിരുവനന്തപുരം നായര്‍ക്കുള്ള സ്വച്ഛ്താ പ്രേമലേഖനവും കണ്ണന്താനത്തെ വിലക്കിയ പെരുന്നയിലെ പോപ്പും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍