UPDATES

വിദേശം

സെക്സ് റോബോട്ടുകൾ ആൺ അതിക്രമം വർധിപ്പിക്കും; നിരോധിക്കണമെന്ന് ഫെമിനിസ്റ്റ് സംഘടനകൾ

സ്ത്രീകൾക്കു നേരെയുള്ള പുരുഷന്റെ വികലമായ കാഴ്ചപ്പാടുകളെ കൂടുതലുറപ്പിക്കുകയാണ് സെക്സ് റോബോട്ടുകൾ

സെക്സ് റോബോട്ടുകളെയും സെക്സ് പാവകളെയും നിരോധിക്കണമെന്ന ആവശ്യവുമായി സ്വീഡിഫ് ഫെമിനിസ്റ്റ് സംഘടനകൾ. പുരുഷന്റെ ഹിംസാത്മകമായ കാമപൂര്‍ത്തീകരണമാണ് സെക്സ് റോബോട്ടുകൾ വഴി നടക്കുന്നത്. സ്ത്രീകൾക്കു നേരെയുള്ള പുരുഷന്റെ വികലമായ കാഴ്ചപ്പാടുകളെ കൂടുതലുറപ്പിക്കുകയാണ് ഇത്തരം ലൈംഗികോപകരണങ്ങൾ ചെയ്യുന്നതെന്ന് സ്ത്രീ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

സ്ത്രീകളെ ലൈംഗികോപകരണങ്ങളായി കാണുന്നതാണ് ലൈംഗികാക്രമണങ്ങൾക്ക് കാരണമാകുന്നതെന്ന് സ്ത്രീസംഘടനകൾ ചൂണ്ടിക്കാട്ടുന്നു. സെക്സ് റോബോട്ടുകൾ ഈ മനോഭാവം കൂടുതൽ ഉറപ്പിക്കുകയാണ് ചെയ്യുക.

എന്തുകൊണ്ടാണ് പുരുഷന്മാർ സെക്സ് റോബോട്ടുകൾ വാങ്ങാന്‍ പതിനായിരക്കണക്കിന് ഡോളർ ചെലവഴിക്കുന്നതെന്ന ചോദ്യവും ഫെമിനിസ്റ്റ് സംഘടനകൾ ഉന്നയിക്കുന്നു. ഇത്തരം ഉപകരണങ്ങൾക്ക് ‘പറ്റില്ല’ എന്നു പറയാൻ കഴിയില്ല എന്നതു തന്നെയാണ് കാരണം. തനിക്ക് തോന്നുമ്പോഴെല്ലാം ലഭിക്കുന്ന ഒരുപകരണമായി സ്ത്രീയെ കാണുന്ന പുരുഷമേധാവിത്വ കാഴ്ചപ്പാടാണ് സെക്സ് റോബോട്ടുകളെ വലിയവിലകൊടുത്തും സ്വന്തമാക്കുന്ന പ്രവണതയ്ക്കു പിന്നിലെന്ന് സംഘടനകൾ പറയുന്നു. ഇത് അപകടകരമായ മനോനിലയാണ്. ഈ മനോനിലയെ വളർത്തുന്ന ഒന്നാണ് സെക്സ് റോബോട്ടുകളുടെ ലഭ്യത. ഇക്കാരണത്താൽ തന്നെ സെക്സ് റോബോട്ടുകൾ വിപണിയിൽ ലഭ്യമാകുന്നത് മുടക്കണമെന്നും സംഘടനകൾ ആവശ്യപ്പെടുന്നു.

സ്വീഡന്‍സ് വിമൻസ് ലോബി, ദി നാഷണൽ ഓർഗനൈസേഷൻ ഫോർ വിമൻസ് ഷെൽറ്റേഴ്സ്, യങ് വിമൻസ് ഷെൽറ്റേഴ്സ് എന്നീ സംഘടനകളാണ് എതിർപ്പുമായി രംഗത്തുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍