UPDATES

വിപണി/സാമ്പത്തികം

സ്വിസ് ബാങ്കില്‍ നിക്ഷേപമുള്ളവരുടെ വിവരങ്ങള്‍ ഇന്ന് മുതല്‍ ഇന്റര്‍നെറ്റില്‍

കള്ളപ്പണത്തിനെതിരായ സര്‍ക്കാരിന്റെ പോരാട്ടത്തിലെ സുപ്രധാന നടപടിയാണിതെന്നും ‘സ്വിസ് ബാങ്ക് രഹസ്യ’ത്തിന്റെ യുഗം സെപ്റ്റംബര്‍ മുതല്‍ അവസാനിക്കുകയാണെന്നുമാണ് ആദായനികുതി വകുപ്പ് പ്രതികരിച്ചത്.

സ്വിസ് ബാങ്കില്‍ നിക്ഷേപമുള്ള ഇന്ത്യകാരുടെ വിവരങ്ങള്‍ ഇന്ന് മുതല്‍ ഇന്റര്‍നെറ്റില്‍ പരസ്യപ്പെടുത്തും. സ്വിസ് ബാങ്കുകളില്‍ ഏറ്റവുമധികം പണം നിക്ഷേപിച്ച രാജ്യക്കാരുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് ഇപ്പോള്‍ 73ാം സ്ഥാനമാണ്. 2018-ല്‍ സ്വിസ് നാഷണല്‍ ബാങ്ക് (എസ്എന്‍ബി) പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍നിന്നുള്ള നിക്ഷേപത്തില്‍ മുന്‍വര്‍ഷത്തേതില്‍ (2017) നിന്ന് 50% വര്‍ധനയുണ്ടെന്നാണ് കാണിക്കുന്നത്. ഇപ്പോള്‍ ഇന്ത്യയും സ്വിറ്റ്‌സര്‍ലന്‍ഡും തമ്മിലുള്ള വിവര കൈമാറ്റം കരാറിന്റെ (AEOI – Automatic Exchange offinancial account Information) ഭാഗമായിട്ടാണ് സ്വിസ് ബാങ്കിലെ ഇന്ത്യകാരുടെ വിവരങ്ങള്‍ നികുതി വകുപ്പിന് ലഭ്യമാകുന്നത്.

കള്ളപ്പണത്തിനെതിരായ സര്‍ക്കാരിന്റെ പോരാട്ടത്തിലെ സുപ്രധാന നടപടിയാണിതെന്നും ‘സ്വിസ് ബാങ്ക് രഹസ്യ’ത്തിന്റെ യുഗം സെപ്റ്റംബര്‍ മുതല്‍ അവസാനിക്കുകയാണെന്നുമാണ് ആദായനികുതി വകുപ്പ് (CBDT-Central Board of Direct Taxes) പ്രതികരിച്ചത്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാങ്കുകളില്‍ 2018-ല്‍ ഇന്ത്യന്‍ നിവാസികള്‍ നടത്തിയിരിക്കുന്ന എല്ലാ സാമ്പത്തിക ഇടപാടുകളുടേയും വിവരങ്ങള്‍ ഇന്ത്യക്ക് ലഭിക്കുമെന്നാണ് സിബിഡിടി പറയുന്നത്.

വിവരങ്ങള്‍ കൈമാറ്റം ചെയ്യുന്നതിനായി മുമ്പായി റവന്യൂ സെക്രട്ടറി എ ബി പാണ്ഡെ, സിബിഡിടി ചെയര്‍മാന്‍ പിസി മോഡി, സിബിഡിടി അംഗം അഖിലേഷ് രഞ്ജന്‍ എന്നിവരും സ്വിസര്‍ലാന്‍ഡിന്റെ അന്താരാഷ്ട്ര ധനകാര്യ സെക്രട്ടേറിയറ്റിലെ ടാക്‌സ് ഡിവിഷന്‍ ഡെപ്യൂട്ടി ഹെഡ് നിക്കോളാസ് മരിയോ ലുഷറുടെ നേതൃത്വത്തിലുള്ള സംഘവുമായി കൂടികാഴ്ച നടത്തിയിരുന്നു.

ഇന്ത്യ നടത്തുന്ന നികുതി കേസുകളില്‍ വിവരങ്ങള്‍ കൈമാറ്റം വേഗത്തിലാക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ സംബന്ധിച്ച് ഇരുപക്ഷവും ചര്‍ച്ച ചെയ്തു. നികുതി വെട്ടിച്ച് നിക്ഷേപം നടത്തുന്നവരുടെ വിവരങ്ങള്‍ കൈമാറ്റം ചെയ്യുന്ന കാര്യങ്ങളില്‍ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തുവെന്നാണ് സിബിഡിടിയുടെ പ്രസ്താവന.

Read: യു എസില്‍ കൂട്ട വെടിവെയ്പ്പ്; ടെക്സാസില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 5 പേര്‍ കൊല്ലപ്പെട്ടു

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍