UPDATES

ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തി പൂര്‍ണ്ണമായും അടക്കുന്നു

അഴിമുഖം പ്രതിനിധി 

ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തി പൂര്‍ണ്ണമായും അടക്കുമെന്നു കേന്ദ്ര അഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. ജയ്സാല്‍മീറില്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടന്ന ചര്‍ച്ചയിലാണ് തീരുമാനം കൈക്കൊണ്ടത്. 2018 ഡിസംബറോടെ അതിര്‍ത്തി പൂര്‍ണ്ണമായും അടയ്ക്കും.

രാജ്യ സുരക്ഷ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ അതിര്‍ത്തി സംസ്ഥാങ്ങളെ ഉള്‍പ്പെടുത്തി ബോര്‍ഡര്‍ സെക്യുരിറ്റി ഗ്രിഡിന് രൂപം നല്‍കും. ഇതിന് യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. 

ഉറി ഭീകരാക്രമണത്തിനും അതിന് മറുപടി നല്‍കി കൊണ്ടുള്ള ഇന്ത്യയുടെ സൈനിക നീക്കത്തിനും ശേഷം പാകിസ്ഥാനുമായി പ്രശ്നങ്ങള്‍ വഷളാകുകയും നിരന്തരം ഇന്ത്യന്‍ പ്രദേശങ്ങളിലേക്ക് തീവ്രവാദികള്‍ നുഴഞ്ഞു കയറുകയും അക്രമങ്ങള്‍ നടത്തുകയും ചെയ്യുന്നത് പതിവായതിനെ തുടര്‍ന്നാണ് ഇങ്ങനെയൊരു കടുത്ത തീരുമാനം കൈക്കൊള്ളുവാന്‍ ഇന്ത്യ തീരുമാനിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍