UPDATES

ട്രെന്‍ഡിങ്ങ്

കൂട്ടക്കൊലയ്ക്ക് തമിഴ്നാട് സർക്കാർ ഉപയോഗിച്ചത് എകെ 47, എസ്എൽആർ തോക്കുകൾ; പൊലീസുകാരുടെ ചിത്രങ്ങളുമായി സോഷ്യൽ മീഡിയയിൽ പ്രചാരണം

ആക്രമണം നടത്തിയ പൊലീസുകാരുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

എസ്എൽആർ, എകെ 47 എന്നീ തോക്കുകളാണ് സ്റ്റെർലൈറ്റ് കമ്പനിക്കെതിരെ സമരം ചെയ്യുന്ന ജനങ്ങൾക്കെതിരെ വെടിയുതിർക്കാൻ തമിഴ്നാട് സര്‍ക്കാർ ഉപയോഗിച്ചത്. എല്ലാ പൊലീസ് ചട്ടങ്ങളുടെയും ലംഘനമാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത്രയേറെ വിനാശകാരികളായ ആയുധങ്ങൾ നിരോയുധരായ ആൾക്കൂട്ടത്തിനു നേരെ പ്രയോഗിക്കാൻ കളമൊരുങ്ങിയത് തികച്ചും ആസൂത്രിതമായ വഴികളിലൂടെയാണെന്ന് ആരോപിക്കപ്പെടുന്നുണ്ട്.

ആക്രമണം നടത്തിയ പൊലീസുകാരുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

അതെസമയം ആരാണ് വെടിവെക്കാൻ ഉത്തരവിട്ടതെന്ന് വെളിപ്പെടുത്തണമെന്ന് മക്കൾ നീതി മയ്യം പാർട്ടി പ്രസിഡണ്ടും നടനുമായ കമൽ ഹാസ്സൻ ആവശ്യപ്പെട്ടു. #EPSMustGo #DGPMustGo #OPSMustGo എന്നീ ഹാഷ്ടാഗുകളാണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

സമരക്കാരെ കൊല ചെയ്യുന്നതിന് കാരണമായ ബ്രിട്ടിഷ് കമ്പനി വേദാന്തയും നരേന്ദ്ര മോദിയും തമ്മിലുള്ള ആത്മബന്ധം സംബന്ധിച്ച ചർച്ചകളും സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. വേദാന്തയുടെ ഒരു പരസ്യത്തില്‍ നരേന്ദ്രമോദിയുടെ ചിത്രം ഉപയോഗിച്ചതാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ‘ബിൽഡിങ് പാർട്ണർഷിപ്പ്, സ്ട്രെങ്തനിങ് ടൈസ്’ എന്ന തലക്കെട്ടോടെ, ഇന്ത്യയുടെയും യുകെയുടെയും പതാകകളും മോദിയുടെ ചിത്രവും ചേർത്താണ് പരസ്യം. മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചുള്ള പരസ്യമാണിത്.

തമിഴ്നാട് സർക്കാർ നടത്തിയ കൂട്ടക്കൊല രാജ്യവ്യാപകമായി ചർച്ച ചെയ്യവെ ചില ‘ദേശീയ ചാനലു’കൾ, മോദിയെ ക്രിസ്ത്യൻ സഭ ലക്ഷ്യം വെക്കുന്നുവെന്ന് ചർച്ച ചെയ്തതും സോഷ്യൽ മീഡിയയില്‍ ഉന്നയിക്കപ്പെടുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍