UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“രാഹുൽ പ്രധാനമന്ത്രിയാകുന്നതിൽ എതിർപ്പില്ല; പക്ഷെ ഒരു കണ്ടീഷൻ” -തേജസ്വി യാദവ്

രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുന്നതിനെ ഉപാധിയോടെ പിന്തുണച്ച് രാഷ്ട്രീയ ജനതാ ദൾ നേതാവ് തേജസ്വി യാദവ്. അടുത്ത “പ്രധാനമന്ത്രിയാകാൻ എല്ലാ യോഗ്യതയും രാഹുൽ ഗാന്ധിക്കുണ്ട്. എന്നാൽ അദ്ദേഹത്തെ പിന്തുണയ്ക്കുന്നതിന് എനിക്കൊരു ഉപാധി മുമ്പോട്ടു വെക്കാനുണ്ട്. ഒരു സഖ്യ സർക്കാരിൽ എല്ലാ കക്ഷികളെയും തുല്യമായി പരിഗണിക്കാൻ കോൺഗ്രസ്സിന് സാധിക്കണം.” -തേജസ്വി പറഞ്ഞു.

കോൺഗ്രസ്സുമായി സഖ്യം ചേർ‌ന്നിട്ടുള്ള കക്ഷികൾക്ക് എല്ലായ്പ്പോഴും തുല്യ പരിഗണന ലഭിക്കണമെന്ന ആവശ്യം ഉന്നയിക്കേണ്ടി വരാറുണ്ടെന്ന് തേജസ്വി പറഞ്ഞു. പാറ്റ്നയിലെ ഗാന്ധി മൈതാനില്‍ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ്സിനെ അധികാരത്തിലേറാൻ സഹായിക്കുന്ന സഖ്യകക്ഷികൾക്ക് തങ്ങൾ രണ്ടാംതരക്കാരായി പരിഗണിക്കപ്പെടുന്നതിൽ താൽപര്യമില്ലെന്നും തേജസ്വി വ്യക്തമാക്കി.

രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന പ്രസ്താവനയുമായി ഡിഎംകെ നേതാവ് എംകെ സ്റ്റാലിനും രംഗത്തു വന്നിരുന്നു നേരത്തെ.

പ്രതിപക്ഷ പാർട്ടികളുടെ മഹാസഖ്യം രൂപപ്പെടുന്നതിന് യാതൊരു സാധ്യതയുമില്ലെന്ന ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷായുടെ പ്രസ്താവനയ്ക്കു പിന്നാലെയാണ് തേജസ്വയുടെ പ്രസ്താവന വരുന്നത്. ആരാണ് മഹാസഖ്യത്തെ നയിക്കുക എന്ന് ഇപ്പോഴും വ്യക്തമല്ലെന്നും ആഴ്ചയിലെ ഓരോ ദിവസത്തിനും ഓരോ നേതാക്കളെ നിശ്ചയിക്കേണ്ടി വരുമെന്നും അദ്ദേഹം പറയുകയുണ്ടായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍