UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോൺഗ്രസ്-ബിജെപിയിതര ബദൽ: തെലങ്കാന മുഖ്യമന്ത്രി ഇന്ന് കരുണാനിധിയെയും സ്റ്റാലിനെയും കാണും

കോൺഗ്രസ്സിനും ബിജെപിക്കും ബദലായ ഒരു സഖ്യം വേണമെന്നാണ് റാവു ആഗ്രഹിക്കുന്നത്. പ്രാദേശിക കക്ഷികളുടെ കൂട്ടായ്മയാണ് റാവുവിന്റെ മനസ്സില്‍.

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ഇന്ന് ദ്രാവിഡ മുന്നേറ്റ കഴകം നേതാക്കളായ കരുണാനിധിയെയും സ്റ്റാലിനെയും കാണും. ചെന്നൈയിലേക്ക് പ്രത്യേക വിമാനത്തിലേക്ക് റാവു തിരിക്കുമെന്ന് കഴിഞ്ഞദിവസം രാത്രി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു.

ബദൽ സഖ്യം രൂപീകരിക്കാനുള്ള റാവുവിന്റെ നീക്കങ്ങളുടെ ഭാഗമാണ് ഈ കൂടിക്കാഴ്ച. നേരത്തെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായും ഇദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.

കോൺഗ്രസ്സിനും ബിജെപിക്കും ബദലായ ഒരു സഖ്യം വേണമെന്നാണ് റാവു ആഗ്രഹിക്കുന്നത്. പ്രാദേശിക കക്ഷികളുടെ കൂട്ടായ്മയാണ് റാവുവിന്റെ മനസ്സില്‍.

വരുംദിവസങ്ങളിൽ റാവു സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവുമായും കൂടിക്കാഴ്ച നടത്തും. മൂന്നാംബദലിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ താൻ ശക്തിപ്പെടുത്തുമെന്ന് ഹൈദരാബാദിൽ നടന്ന തെലങ്കാന രാഷ്ട്ര സമിതി പ്ലീനറിയിൽ റാവു പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ്സും ബിജെപിയും ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് റാവു പറഞ്ഞു.

തന്റെ ഉദ്യമത്തിന് എന്തു സംഭവിക്കുമെന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും ജനിച്ചു വീണ നാടിനു വേണ്ടി പോരാടുന്നത് തുടരുമെന്നും റാവു പ്ലീനറിയിൽ പറഞ്ഞു. കേന്ദ്രം ഭരിച്ച ബിജെപിയും കോൺഗ്രസ്സും ഫെഡറൽ സംവിധാനം ശക്തിപ്പെടുത്തുന്നതിൽ പരാജയപ്പെട്ടെന്നും റാവു ചൂണ്ടിക്കാട്ടി. പഞ്ചായത്ത് റോഡുകൾ പണിയുന്നതും മറ്റും തദ്ദേശസ്ഥാപനങ്ങളുടെ ജോലിയാണ്. ഇന്ന് അതിൽ കേന്ദ്ര സർക്കാരും ഇടപെടുന്നു. ഇത്തരം പരിപാടികളിൽ നിന്നും പിൻവാങ്ങി കേന്ദ്ര സർക്കാർ നയതന്ത്രപ്രശ്നങ്ങളിലും കശ്മീർ പോലുള്ള വിഷയങ്ങളിലും ശ്രദ്ധ വെക്കുകയാണ് വേണ്ടത്: ചന്ദ്രശേഖരറാവു പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍