UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രണബ് ആർഎസ്എസ് പ്രവർത്തകരെ അവരുടെ ആശയശാസ്ത്രത്തിന്റെ പ്രശ്നങ്ങൾ‌ ബോധ്യപ്പെടുത്തണമെന്ന് ചിദംബരം

പ്രണബ് എന്തുകൊണ്ട് ആർഎസ്എസ് ക്ഷണം സ്വീകരിച്ചു എന്ന ചോദ്യം കൊണ്ട് ഇനി ഫലമൊന്നുമില്ലെന്നും ചിദംബരം പറഞ്ഞു.

നാഗ്പൂരിൽ ആർഎസ്എസ് സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കാനുള്ള ക്ഷണി സ്വീകരിച്ച മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ രാഷ്ട്രപതിയുമായ പ്രണബ് മുഖർജിയോട് പി ചിദംബരത്തിന്റെ അഭ്യര്‍ത്ഥന. പരിപാടിയിൽ പങ്കെടുത്ത് ആർഎസ്എസ് ആശയശാസ്ത്രത്തിന്റെ പ്രശ്നങ്ങൾ അവരെ ബോധ്യപ്പെടുത്തും വിധം സംസാരിക്കണമെന്ന് ചിദംബരം പറഞ്ഞു.

പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് പ്രണബ് പിൻമാറില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് ചിദംബരത്തിന്റെ പ്രസ്താവന.

പ്രണബ് എന്തുകൊണ്ട് ആർഎസ്എസ് ക്ഷണം സ്വീകരിച്ചു എന്ന ചോദ്യം കൊണ്ട് ഇനി ഫലമൊന്നുമില്ലെന്നും ചിദംബരം പറഞ്ഞു.

ആർഎസ്എസ്സിന്റെ ക്ഷണം സ്വീകരിച്ചു എന്ന ഒറ്റക്കാര്യത്തിലൂന്നി പ്രണബ് മുഖർജിയെ വിലയിരുത്താറായിട്ടില്ലെന്ന് കോൺഗ്രസ്സ് രാജ്യസഭാ എംപി അഭിഷേക് മനു സിംഘ്‌വി പറഞ്ഞു. പ്രണബിന്റെ അറുപത് വർഷം നീണ്ട രാഷ്ട്രീയ പ്രവർത്തന പാരമ്പര്യത്തെ മാനിക്കണമെന്നും സിംഘ്‌വി വ്യക്തമാക്കി. സിംഘ്‌വിയുടെ പുതിയ പുസ്തകം ‘സ്ട്രൈറ്റ് ടോക്ക്’ പ്രകാശനച്ചടങ്ങിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍