UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആണവായുധ ശേഷിയുള്ള തദ്ദേശീയ നിര്‍മ്മിത മിസൈല്‍ അഗ്നി ഒന്ന് ഇന്ത്യ പരീക്ഷിച്ചു

അഴിമുഖം പ്രതിനിധി

തദ്ദേശീയമായി ഇന്ത്യ വികസിപ്പിച്ചെടുത്ത ആണവായുധവാഹക ശേഷിയുള്ള മധ്യദൂര ബാലിസ്റ്റിക് മിസൈലായ അഗ്നി-1 വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തെ അബ്ദുകള്‍ കലാം ദ്വീപില്‍ (പഴയ വീലര്‍ ദ്വീപ്) നിന്നാണ് 700 കിലോമീറ്റര്‍ ആക്രമണ ദൂര പരിധിയുള്ള മിസൈല്‍ പരീക്ഷിച്ചത്. മിസൈല്‍ സൈന്യത്തിന് കൈമാറുന്നതിന്റെ ഭാഗമായിട്ടായിരുന്നു പരീക്ഷണം നടത്തിയത്.

ഭൂതല-ഭൂതല മിസൈലായ അഗ്നി ഒന്നില്‍ ദ്രവ ഇന്ധനമാണ് ഉപയോഗിക്കുന്നത്. ഒമ്പത് മിനിട്ടുകളും 36 സെക്കന്റുകളും കൊണ്ട് മിസൈല്‍ 700 കിലോമീറ്റര്‍ ദൂരം പിന്നിട്ട് ലക്ഷ്യത്തില്‍ പതിച്ചു.

12 ടണ്‍ ഭാരവും 15 മീറ്റര്‍ നീളവുമുള്ള അഗ്നി ഒന്നിന് ഒരു ടണ്ണില്‍ അധികം ഭാരമുള്ള ആണവ മുന വഹിക്കാന്‍ കഴിയും. ഭാരം കുറച്ച് ആക്രമണ പരിധി വര്‍ദ്ധിപ്പിക്കാനും സാധിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍