UPDATES

വായിച്ചോ‌

“കാലുകളും കൈകളും വെട്ടിമാറ്റി; തല വെട്ടിയെടുത്ത് ത്രിശൂലത്തിൽ കുത്തിയുയർത്തി” -പിതാവിനെ കൊല ചെയ്തത് ഓർത്തെടുക്കുന്ന ഒരു മകൾ

രാഷ്ട്രീയ സ്വയംസേവക സംഘവും വിശ്വഹിന്ദു പരിഷത്തും ചേർന്ന് നടത്തിയ കൂട്ടക്കൊലകള്‍ക്കും തീവെപ്പിനുമൊടുവിൽ അഭയാർത്ഥി ക്യാമ്പുകളിൽ കഴിഞ്ഞുകൂടിയ ഭീതി നിറഞ്ഞ നാളുകളാണ് നിശ്റീന്റെ വാക്കുകളിൽ നിറയുന്നത്.

“എന്റെ പേര് നിശ്റീൻ ഹുസ്സൈൻ. മധ്യപ്രദേശിലെ ഖാന്ദ്‌വയിൽ, എന്റെ അമ്മയുടെ മാതാപിതാക്കളുടെ നാട്ടിലായിരുന്നു ജനനം. എന്റെ അമ്മയുടെ അച്ഛൻ ഒരു കൃഷിക്കാരനായിരുന്നു. പിതാവിന്റെ അച്ഛൻ ഒരു ഡോക്ടറായിരുന്നു. സ്വന്തം നാടായ ബുരൺപൂരിലിൽ നിന്നും അദ്ദേഹം അഹമ്മദാബാദിലേക്ക് മാറിത്താമസിച്ചു. ഈ നഗരത്തെയാണ് എന്റെ അമ്മ സാകിയ ജാഫ്രി വീടെന്നു വിളിച്ചത്.”

ഹിന്ദുക്കളും മുസ്ലിങ്ങളുമെല്ലാമടങ്ങുന്നവർ താമസിക്കുന്ന ഒരിടത്ത്, ഒരു സാധാരണ ഇന്ത്യൻ കുടുംബമായി ജീവിച്ചു വന്നിരുന്ന തങ്ങൾക്ക് പെട്ടെന്നൊരു രാത്രിയിൽ സംഭവിച്ച പരിണാമത്തെക്കുറിച്ച് ഇനിയും വിട്ടുമാറാത്ത പരിഭ്രാന്തിയോടെ എഴുതുകയാണ് ഗുൽബർ‌ഗ സൊസൈറ്റി കൂട്ടക്കൊലയിൽ കൊല്ലപ്പെട്ട എഹ്സാൻ ജാഫ്രി എന്ന കോൺഗ്രസ്സ് നേതാവിന്റെ മകൾ നിശ്റീൻ ഹുസൈൻ.

രാഷ്ട്രീയ സ്വയംസേവക സംഘവും വിശ്വഹിന്ദു പരിഷത്തും ചേർന്ന് നടത്തിയ കൂട്ടക്കൊലകള്‍ക്കും തീവെപ്പിനുമൊടുവിൽ അഭയാർത്ഥി ക്യാമ്പുകളിൽ കഴിഞ്ഞുകൂടിയ ഭീതി നിറഞ്ഞ നാളുകളാണ് നിശ്റീന്റെ വാക്കുകളിൽ നിറയുന്നത്. ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തതിന് ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച മുത്തച്ഛന്റെയും പിതാവിന്റെയും പാരമ്പര്യം പേറുന്ന കുടുംബമായിരുന്നു തങ്ങളുടേത്. പിതാവ് എഹ്സാൻ‌ ജാഫ്രി

ആർഎസ്എസ്/വിഎച്ച്പി പ്രവർത്തകർ തന്റെ വീടിനു മുന്നിലെത്തിയതും 73കാരനായ തന്റെ പിതാവിനെ വലിച്ചിഴച്ച് പുറത്തിറക്കിയതും പുറത്ത് പൊലീസുകാർ അതെല്ലാം നോക്കി നിന്നതും നിശ്റീൻ വിവരിക്കുന്നു. പിതാവിന്റെ കാലുകളും കൈകളും അവർ വെട്ടിയെടുത്തു. അദ്ദേഹത്തിന് അപ്പോഴും ജീവനുണ്ടായിരുന്നു. ഒടുവിൽ തല വെട്ടിയെടുത്തു. ശേഷം ഒരു ത്രിശൂലത്തിൽ കുത്തിയുയർത്തി…

കൂടുതൽ വായിക്കാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍