UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ടൈംസ് നൗ ചാനലിന്റെ തരുൺ തേജ്പാൽ പ്രോഗ്രാം: നിയമവിരുദ്ധമെന്ന് വനിതാ മാധ്യമപ്രവർത്തകർ

ടൈംസ് നൗ ചാനലിന്റെ എഡിറ്റർ ഇൻ ചീഫ് രാഹുൽ ശിവശങ്കർ അവതരിപ്പിച്ച സീക്രട്സ് ഓഫ് എ ഡാർക്ക് നൈറ്റ് എന്ന പരിപാടിയാണ് ഇവയിലൊന്ന്.

ടൈംസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ടൈംസ് നൗ ചാനൽ അധാർമികവും നിയമവിരുദ്ധവുമായ മാധ്യമപ്രവർത്തനം നടത്തുന്നതിനെതിരെ വനിതാ മാധ്യമപ്രവർത്തകർ രംഗത്ത്. തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാലിനെതിരായ ബലാൽസംഗക്കേസ് സംബന്ധിച്ച് ടൈംസ് നൗ ചില പരിപാടികൾ സംപ്രേഷണം ചെയ്യുന്നുണ്ട്. ഇവയ്ക്കെതിരെയാണ് രാജ്യത്തെ ഏറ്റവും വലിയ മാധ്യമശൃംഖലയുടെ ഉടമ ബെന്നെറ്റ് കോൾമാൻ ആൻഡ് കമ്പനി ലിമിറ്റഡിന് വനിതാ മാധ്യമപ്രവർത്തകർ കത്തയച്ചിരിക്കുന്നത്.

ടൈംസ് നൗ ചാനലിന്റെ എഡിറ്റർ ഇൻ ചീഫ് രാഹുൽ ശിവശങ്കർ അവതരിപ്പിച്ച സീക്രട്സ് ഓഫ് എ ഡാർക്ക് നൈറ്റ് എന്ന പരിപാടിയാണ് ഇവയിലൊന്ന്. മറ്റൊന്ന് ടൈംസ് നൗ മാനേജിങ് എഡിറ്റർ നവിക കുമാർ നയിച്ച ന്യൂസ് അവർ പ്രോഗ്രാമാണ്.

കച്ചവടമുറപ്പിച്ചത് 500 കോടിക്ക്; ടൈംസ് ഓഫ് ഇന്ത്യ കുടുങ്ങിയത് ഇങ്ങനെ

വാദിക്കെതിരായി പൊതുസമൂഹത്തിനിടയിൽ അഭിപ്രായം രൂപപ്പെടുത്താനുള്ള അപകടകരമായ ശ്രമമാണ് ഇരുവരും നടത്തുന്നതെന്ന് വനിതാ മാധ്യമപ്രവർത്തകർ ആരോപിക്കുന്നു. അധികാരബലമുള്ള പ്രതിഭാഗത്തിനു വേണ്ടി തങ്ങളുടെ കാഴ്ചക്കാരെ സ്വാധീനിക്കുകയാണ് ടൈംസ് നൗ.

വാദിയുടെ അന്തസ്സിനെയും സ്വകാര്യതയെയും ഹനിക്കുന്ന പരിപാടി സംപ്രേഷണം ചെയ്ത ടൈംസ് നൗവിന്റെ നടപടി തങ്ങളെ ഞെട്ടിച്ചതായി കത്തിൽ മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടി. മുൻവിധികളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുകയാണ് ചാനൽ ചെയ്യുന്നത്.

ടൈംസ് ഗ്രൂപ്പ് പണം വാങ്ങി വാർത്തകൾ പ്രസിദ്ധീകരിക്കുവന്നതിന്റെ തെളിവുകൾ കഴിഞ്ഞയാഴ്ചയാണ് പുറത്തു വന്നത്. വ്യാജവാർത്തകൾ പ്രസിദ്ധീകരിക്കാൻ ടൈംസ് ഗ്രൂപ്പ് ഉടമ വിനീത് ജയിൻ തന്നെ ഡീൽ ഉറപ്പിക്കുന്നതിന്റെ വീഡിയോ കോബ്ര പോസ്റ്റ് പുറത്തു വിട്ടിരുന്നു. രാജ്യത്ത് വർഗീയ ചേരിതിരിവുണ്ടാക്കുന്ന വാർത്തകൾ പ്രസിദ്ധീകരിക്കാൻ ടൈംസ് നൗ ചാനലിന്റെ കൂടി ഉടമയായ വിനീത് ജയിൻ 500 കോടി രൂപയാണ് ആവശ്യപ്പെട്ടത്.

EXPLAINER: നിങ്ങള്‍ വായിക്കുന്ന/കാണുന്ന/കേൾക്കുന്ന വാർത്തയ്ക്ക് പിന്നില്‍ ആരുടെ പണം?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍