UPDATES

ട്രെന്‍ഡിങ്ങ്

ഉഗാണ്ടയിൽ നിന്ന് ഇന്ത്യയിലേക്കുള്ള കുടിയേറ്റം വർധിക്കുന്നതായി സെൻസസ് റിപ്പോർട്ട്

ഈ സെൻസസ് കണക്കിൽ പൊരുത്തക്കേട് ഏറെയുണ്ട്. ഇന്ത്യയിലേക്ക് കുടിയേറിയെന്ന് പറയുന്നവരിൽ 111,700 പേർ സ്ത്രീകളും 39,663 പേർ പുരുഷന്മാരുമാണെന്ന് കണക്കുകൾ പറയുന്നുണ്ട്. സ്ത്രീപുരുഷ അനുപാതത്തിലുള്ള ഈ സംതുലനമില്ലായ്മ സൂചിപ്പിക്കുന്നത് കണക്കെടുപ്പിൽ വന്ന പിഴവിനെയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

2011ലാണ് ഇന്ത്യയിലെ അവസാനത്തെ സെൻസസ് നടന്നത്. ഈ സെൻസസിന്റെ എല്ലാ വിവരങ്ങളും പുറത്തു വിട്ടിരുന്നില്ല. അവയിലൊന്നാണ് രാജ്യത്തേക്കുള്ള കുടിയേറ്റങ്ങളെ സംബന്ധിച്ചുള്ളത്. ഇപ്പോൾ ഈ വിവരങ്ങളും പുറത്തു വന്നിരിക്കുകയാണ്. ഇതിൽ കൗതുകമുണർത്തുന്നതും, എന്നാൽ ഗൗരവതരവുമായ ചില വിവരങ്ങളുണ്ട്. അതിലൊന്നാണ് ഉഗാണ്ടയിൽ നിന്ന് ഇന്ത്യയിലേക്കുള്ള കുടിയേറ്റം!

ഉഗാണ്ടയിൽ നിന്നും ഇന്ത്യയിലേക്കുള്ള കുടിയേറ്റം വലിയ തോതിൽ വർധിക്കുന്നതായാണ് സെൻസസ് റിപ്പോര്‍ട്ടിലെ കണക്കുകൾ പറയുന്നത്. മുൻകാലങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ ആരും അന്തംവിട്ടു പോകും. വളരെ കുറച്ചു പേർ മാത്രമാണ് തങ്ങൾ മുമ്പ് താമസിച്ചിരുന്ന നാട് ഉഗാണ്ടയാണെന്ന് മുൻ സെൻസസിൽ പറഞ്ഞിരുന്നത്. ഇത്തവണ ഗണ്യമായ വർധന ഇക്കൂട്ടരുടെ എണ്ണത്തിലുണ്ടായിരിക്കുന്നു. പെട്ടെന്നുള്ള ഈ വർധന എന്തുകൊണ്ടാണെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ഇന്ത്യയും ഉഗാണ്ടയും തമ്മിലുള്ള ബന്ധത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. 1890-കളിൽ ഉഗാണ്ടന്‍ റെയിൽവെ നിര്‍മ്മാണത്തിനായി 40,000 ഇന്ത്യക്കാരെയാണ് കുടിയേറ്റ തൊഴിലാളികളായി കൊണ്ടുപോയത്. അതിലധികവും പഞ്ചാബികളായിരുന്നു. എന്നാൽ 1972-ൽ ഈദി അമീനിന്റെ നിർദ്ദേശപ്രകാരം അവർ രാജ്യം വിടാൻ നിർബന്ധിതരായി. തിരിച്ചു വന്നവരില്‍ പലരും പിന്നീട് രാഷ്ട്രീയ കാലാവസ്ഥ അനുകൂലമായപ്പോൾ 1980-90 കാലഘട്ടങ്ങളില്‍ ഉഗാണ്ടയിലേക്കു തന്നെ മടങ്ങുകയുമുണ്ടായി.

അതിനുശേഷം ഇപ്പോഴാണ് ഇന്ത്യയും ഉഗാണ്ടയും തമ്മിലുള്ള ബന്ധം വീണ്ടും ചര്‍ച്ച ചെയ്യപ്പെടുന്നതെന്ന് മൈഗ്രേഷന്‍ വിദഗ്ധയായ ചിൻ‌മെയ് തുംബെ പറയുന്നു.

അടുത്തിടെ പുറത്തിറങ്ങിയ കുടിയേറ്റ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 2001-ല്‍ ഉഗാണ്ടയാണ് തങ്ങളുടെ അവസാന താമസസ്ഥലമെന്ന് പറഞ്ഞ ഇന്ത്യക്കാരുടെ എണ്ണം 694 ആയിരുന്നു. 2011-ൽ എത്തിയപ്പോഴേക്കും 151,363 ആയി ഉയർന്നു! ബംഗ്ലാദേശ്, നേപ്പാൾ, പാകിസ്ഥാൻ, ശ്രീലങ്ക എന്നീ അയല്‍രാജ്യങ്ങള്‍ കഴിഞ്ഞാല്‍ ആഫ്രിക്കയിലെ ഉഗാണ്ടയിലേക്കാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ കുടിയേറുന്നതും തിരിച്ചുവരുന്നതുമെന്നും കണക്കുകൾ കാണിക്കുന്നു.

ഈ കുടിയേറ്റങ്ങൾ സൂചിപ്പിക്കുന്നത് ഒന്നുകിൽ ഉഗാണ്ടൻ സ്വദേശികൾ ഇന്ത്യയിലേക്ക് കുടിയേറിയെന്നാണ്. അല്ലെങ്കിൽ ഉഗാണ്ടയിൽ ഏറെക്കാലം പ്രവാസികളായി ജീവിച്ച് ഇന്ത്യൻ പൗരന്മാര്‍ മടങ്ങിയെത്തുന്നുവെന്നാണ്.

ഒരു നൂറ്റാണ്ട് മുമ്പുള്ളതിൽ നിന്ന് വ്യത്യസ്തമായി പഞ്ചാബിലേക്കുള്ള കുടിയേറ്റം ഇപ്പോൾ വളരെ കുറവാണ്. വടക്കൻ സംസ്ഥാനമായ ഉത്തർപ്രദേശിലും കിഴക്കൻ സംസ്ഥാനമായ ബിഹാറിലുമാണ് ഏറ്റവും കൂടുതല്‍ ഉഗാണ്ടൻ കുടിയേറ്റക്കാര്‍ ഉള്ളതെന്ന് സെൻസസ് കണക്കുകൾ പറയുന്നു. അവിടെ 2001-ൽ വെറും അഞ്ചുപേര്‍ മാത്രം ഉണ്ടായിരുന്നതില്‍ നിന്നാണ് 2011-ൽ 94,704 ആയി ഉയർന്നത്. ഒന്നുകില്‍ ഈ വിവരങ്ങള്‍ തെറ്റായിരിക്കാം. ഉദ്യോഗസ്ഥർക്ക് കണക്കെടുപ്പിൽ സംഭവിച്ച വലിയൊരു പിഴവായിരിക്കാം. അല്ലെങ്കില്‍ ഏറ്റവും ശ്രദ്ധേയമായ ഈ പ്രതിഭാസം റിപ്പോർട്ട് ചെയ്യപ്പെടാതെ പോയതാകാം. ആദ്യം പറഞ്ഞതിനാണ് കൂടുതല്‍ സാധ്യതയെന്ന് കുടിയേറ്റ വിഷയങ്ങളിൽ വിദഗ്ധയായ ചിൻ‌മെയ് തുംബെ പറയുന്നു.

ഉഗാണ്ടയിൽ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയെന്ന് പറയുന്നവരിൽ 111,700 പേർ സ്ത്രീകളും 39,663 പേർ പുരുഷന്മാരുമാണെന്ന് കണക്കുകൾ പറയുന്നുണ്ട്. സ്ത്രീപുരുഷ അനുപാതത്തിലുള്ള ഈ സംതുലനമില്ലായ്മ സൂചിപ്പിക്കുന്നത് കണക്കെടുപ്പിൽ വന്ന പിഴവിനെയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. കൂടാതെ, ഇവരിൽ 77,000 പേർ പറയുന്നത് പത്തു വർഷത്തിലധികമായി തങ്ങൾ ഇന്ത്യയിലുണ്ട് എന്നാണ്. അങ്ങനെയെങ്കിൽ 2001ൽ നടന്ന സെൻസസിൽ ഇവരുടെ വിവരങ്ങൾ വരേണ്ടതാണല്ലോ? അങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല. 2001 സെൻസസ് പറയുന്നത് ഉഗാണ്ടയിൽ നിന്ന് വെറും 694 പേർ മാത്രമേ ഇന്ത്യയിലേക്ക് കുടിയേറിയിട്ടുള്ളൂ എന്നാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍