UPDATES

ട്രെന്‍ഡിങ്ങ്

തേജ് ബഹാദൂർ: സർവ്വീസിൽ നിന്നും പിരിച്ചു വിടപ്പെട്ടവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാടില്ലെന്ന നിയമമില്ലെന്ന് പ്രശാന്ത് ഭൂഷൺ

തേജ് ബഹാദൂറിനെ മത്സരിപ്പിക്കില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ രംഗത്തു വന്നു. ഡിസ്മിസ് ചെയ്യപ്പെട്ടവരെ തെരഞ്ഞെടുപ്പിൽ നിന്നും മത്സരിക്കുന്നതിനെ വിലക്കുന്ന നിയമം നിലവിലില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ നടപടി വ്യക്തമാക്കുന്നത് മോദി ജവാന്മാരെ ഭയക്കുന്നുവെന്നാണെന്നും അദ്ദേഹം പറഞ്ഞു.

കമ്മീഷൻ തങ്ങളോട് സമർപ്പിക്കാനാവശ്യപ്പെട്ട എല്ലാ രേഖകളും സമർപ്പിച്ചിട്ടുണ്ടെന്നും നോമിനേഷൻ തള്ളിയ നടപടിക്കെതിരെ സുപ്രീംകോടതിയിൽ പോകുമെന്നും തേജ് ബഹാദൂറിന്റെ വക്കീൽ രാജേഷ് ഗുപ്ത പറഞ്ഞു. സുപ്രീംകോടതിയെ സമീപിക്കുമെന്നത് തേജ് ബദാഹൂറും സ്ഥിരീകരിച്ചിട്ടുണ്ട്. കാലത്ത് 6.15നാണ് തെരഞ്ഞെടുപ്പു കമ്മീഷൻ തന്നോട് രേഖകളാവശ്യപ്പെട്ടതെന്നും 11 മണിക്കുള്ളിൽ അത് ഡൽഹിയിലെത്തിക്കാൻ താൻ അദാനിയോ അംബാനിയോ അല്ലെന്നും തേജ് ബഹാദൂർ പറഞ്ഞു. 11 മണിക്കുള്ളിൽ രേഖകളെത്തിക്കാത്തതിനെ തുടർന്നാണ് നോമിനേഷൻ റദ്ദാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.

സമാജ്‌വാദി പാർട്ടി ടിക്കറ്റിലാണ് ഇദ്ദേഹം മത്സരിക്കാൻ നാമനിർദ്ദേശ പത്രിക നൽകിയിരുന്നത്. രാജ്യത്തിനോട് കൂറ് കാണിക്കാത്തതിനും അഴിമതിക്കും സർ‌ക്കാർ സർവ്വീസിൽ നിന്നും പുറത്താക്കപ്പെട്ടവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ലെന്ന വാദമാണ് കമ്മീഷൻ ഉന്നയിച്ചിരിക്കുന്നത്. ഇത്തരത്തിൽ സർവ്വീസിൽ നിന്നും പുറത്താക്കപ്പെടുന്നവർക്ക് അഞ്ച് വർഷം തെരഞ്ഞെടുപ്പു പ്രക്രിയകളിൽ ഭാഗഭാക്കാകാൻ കഴിയില്ലെന്നാണ് ചട്ടമെന്ന് കമ്മീഷൻ വാദിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍