UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദീപാവലി: തലസ്ഥാന നഗരത്തെ വെടിപ്പുക മൂടി; സുപ്രീംകോടതി നിയന്ത്രണങ്ങൾ പാഴായി

സുപ്രീംകോടതി മലിനീകരണം നിയന്ത്രിക്കാനായി മുമ്പോട്ടു വെച്ചിരുന്ന മാനദണ്ഡങ്ങൾ ഒന്നുംതന്നെ പാലിക്കപ്പെടുകയുണ്ടായില്ല.

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കങ്ങളും പൂത്തിരികളും കത്തിച്ച് ഡൽഹി നിവാസികൾ സ്വന്തം നഗരത്തിന് പുകപടലങ്ങളുടെ ആവരണം ചാർത്തി. മിലനീകരണത്തിന്റെ തോത് കൂടിയത് ‘വെരി പുവർ’ വിഭാഗത്തില്‍ നഗരത്തെ എത്തിച്ചെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇന്നതെ രാത്രി പതിനൊന്ന് മണിക്ക് എയർ ക്വാളിറ്റി ഇൻഡക്സ് 302ൽ എത്തിച്ചേർന്നതായി മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു.

സുപ്രീംകോടതി മലിനീകരണം നിയന്ത്രിക്കാനായി മുമ്പോട്ടു വെച്ചിരുന്ന മാനദണ്ഡങ്ങൾ ഒന്നുംതന്നെ പാലിക്കപ്പെടുകയുണ്ടായില്ല. എട്ടുമണി മുതൽ പത്തുമണി വരെയാണ് പടക്കങ്ങൾ പൊട്ടിച്ച് ആഘോഷിക്കാൻ സുപ്രീംകോടതി സമയം നൽകിയിരുന്നത്. എന്നാൽ ഇത്തരം ആഘോഷങ്ങൾ മുൻവർഷങ്ങളിലെന്ന പോലെ അർധരാത്രി പിന്നിട്ടിട്ടും മുടക്കമില്ലാതെ നടന്നു. വെടിമരുന്ന് കുറച്ചുമാത്രം ഉപയോഗിക്കുന്ന പടക്കങ്ങളും മറ്റും മാത്രമേ വില്‍ക്കാവൂ എന്നും കോടതി നിർദ്ദേശമുണ്ടായിരുന്നു. ഇതും കാര്യമായി പാലിക്കപ്പെട്ടില്ല.

ഗുഡ്ഗാവ്, നോയ്ഡ, ഗാസിയാബാദ് തുടങ്ങിയ സമീപപ്രദേശങ്ങളിലും സ്ഥിതി വ്യത്യസ്തമായില്ല. കോടതിയുത്തരവ് നടപ്പാക്കേണ്ട സംവിധാനങ്ങളൊന്നും ശരിയായി പ്രവര്‍ത്തിച്ചില്ലെന്നാണ് വിവരം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍