UPDATES

വാര്‍ത്തകള്‍

ഇത് ആരെയും തോല്‍പ്പിക്കാനുള്ള തിരഞ്ഞെടുപ്പായിരുന്നില്ല, എനിക്കിതൊരു ആത്മീയ യാത്രയായിരുന്നു: മോദി

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എന്‍ഡിഎയ്ക്ക് വലിയ വിജയം പ്രവചിക്കുന്നതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ന് വൈകീട്ട് കേന്ദ്ര മന്ത്രിമാരുടെ യോഗം വിളിച്ചത്.

ഇത് ആരേയും തോല്‍പ്പിക്കാനുള്ള തിരഞ്ഞെടുപ്പായിരുന്നില്ല എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് തന്നെ സംബന്ധിച്ച് ഒരു ആത്മീയ യാത്ര ആയിരുന്നുവെന്നും മോദി പറഞ്ഞു. ന്യൂഡല്‍ഹിയില്‍ കേന്ദ്ര മന്ത്രിമാരുടെ യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ജനങ്ങള്‍ ക്രിയാത്മകമായി പ്രതികരിച്ചതായും മോദി അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം 24, 25 തീയതികളില്‍ മന്ത്രിമാര്‍ ഡല്‍ഹിയിലുണ്ടാകണം. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എന്‍ഡിഎയ്ക്ക് വലിയ വിജയം പ്രവചിക്കുന്നതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ന് വൈകീട്ട് കേന്ദ്ര മന്ത്രിമാരുടെ യോഗം വിളിച്ചത്.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുമ്പ് മോദി നടത്തിയ കേദാര്‍നാഥ്, ബദരീനാഥ് യാത്രകള്‍ വിവാദമായിരുന്നു. മോദി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തി എന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിക്കെതിരെ നടപടി എടുക്കാത്തതിനെ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍