UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുര്യനെക്കുറിച്ച് മിണ്ടാതെ അമൂലിന്റെ പരിപാടിയിൽ നരേന്ദ്രമോദിയുടെ പ്രസംഗം; വിമർശനവുമായി സോഷ്യൽ മീഡിയ

പ്രധാനമന്ത്രിയുടെ ‘സെലക്ടീവ് മെമ്മറി’ ചൂണ്ടിക്കാട്ടി ധനമന്ത്രി ടിഎം തോമസ് ഐസക് ട്വീറ്റ് ചെയ്തു.

അമൂലിന്റെ സ്ഥാപകനും ഇന്ത്യയുടെ പാൽവിപ്ലവത്തിന്റെ പിതാവുമായ അമൂൽ കുര്യനെ (ഡോ. വർഗീസ് കുര്യൻ) തമസ്കരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി അമൂല്‍ ഫാക്ടറിയിൽ നടത്തിയ പ്രസംഗം വിവാദമാകുന്നു. അമൂലിന്റെ ചരിത്രം കൂടി വിശദീകരിച്ചുള്ള മോദിയുടെ പ്രസംഗത്തിൽ കുര്യന്റെ പേര് ഒരിക്കൽപ്പോലും പരാമർശിക്കപ്പെട്ടില്ല എന്നത് പൊതുവിൽ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ ‘സെലക്ടീവ് മെമ്മറി’ ചൂണ്ടിക്കാട്ടി ധനമന്ത്രി ടിഎം തോമസ് ഐസക് ട്വീറ്റ് ചെയ്തു.

പുതിയ ഫാക്ടറി തുറക്കുന്ന ചടങ്ങിൽ നിന്ന് ആറ് ഡയറക്ടർമാർ വിട്ടു നിന്നത് വിവാദമായതിനു പിന്നാലെയാണ് മോദിയുടെ പ്രസംഗവും വിവാദമാകുന്നത്. ഇന്ത്യയൊട്ടാകെ ആദരിക്കുന്ന ഒരു മനുഷ്യനെ അവഗണിച്ചതിൽ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. ആനന്ദിൽ സ്ഥാപിക്കപ്പെട്ട പ്ലാന്റിന്റെ ഉദ്ഘാടനത്തിന് മോദിയെ ക്ഷണിച്ചതോടെ പരിപാടി ബിജെപി ഏറ്റെടുത്തെന്നാരോപിച്ചാണ് കമ്പനിയുടെ ഡയറക്ടർമാർ ബഹിഷ്കരണം നടത്തിയത്. പരിപാടിയുടെ ബ്രോഷറിലും കമ്പനിയുമായി ബന്ധപ്പെട്ട ആരുടെയും പേരുണ്ടായിരുന്നില്ല. മറിച്ച് ബിജെപി നേതാക്കളുടെ പേരാണ് അടിച്ചിരുന്നത്.

‍ഡോ. കുര്യൻ‌ 2012ൽ മരിച്ചപ്പോഴും ഗൃഹസന്ദർശനം നടത്താനോ അനുശോചനം രേഖപ്പെടുത്താനോ മോദി തയ്യാറായിരുന്നില്ല. 2004ൽ ഒരു പൊതുപരിപാടിയിൽ വെച്ച് കുര്യൻ നരേന്ദ്രമോദിയെ വിമർശിച്ചിരുന്നു. മന്ത്രിമാരുടെ എണ്ണം കൂടിയതു കൊണ്ട് ഭരണം നന്നാവില്ലെന്നു പറഞ്ഞ കുര്യനെ കോൺഗ്രസ്സുകാരനെന്ന് വിളിക്കുകയാണ് മോദി ചെയ്തത്. ഈ സംഭവത്തിനു ശേഷം കുര്യനെ അമൂലിന്റെ ചെയർമാൻ സ്ഥാനത്തു നിന്ന് നീക്കാനും മോദിക്ക് സാധിച്ചു. ഇതിനെ നന്ദികേടായാണ് അന്ന് മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. കുര്യനെയും അതുവഴി അമൂലിനെയും അപമാനിച്ചയാളെയാണ് പ്ലാന്റ് ഉദ്ഘാടനത്തിന് വിളിച്ചതെന്ന് വിമർശനങ്ങളുയർന്നിട്ടുണ്ട്.

അതെസമയം അമൂല്‍ പരിപാടിയിൽ മോദി പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോൾ ആളുകൾ സദസ്സിൽ നിന്നും ഒഴിഞ്ഞുപോകുന്നതിന്റെയും സീറ്റുകളെല്ലാം കാലിയായി കിടക്കുന്നതിന്റെയും വീഡിയോകൾ പുറത്തുവരുന്നുണ്ട്.

ഉദ്ഘാടകന്റെ പാർട്ടി നടത്തിപ്പുകാരായി; മോദി പങ്കെടുത്ത ചടങ്ങ് അമുൽ ഡയറക്ടർമാർ ബഹിഷ്കരിച്ചു

പശു ഇറച്ചി അവിടെ നില്‍ക്കട്ടെ, ഇനി നമുക്ക് പാലിന്‍റെ രാഷ്ട്രീയം പറയാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍