UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തൂത്തുക്കുടി: മനുഷ്യാവകാശ പ്രവർത്തകൻ വഞ്ചിനാഥൻ അറസ്റ്റിൽ

ഇന്നു രാവിലെ 1 മണിയോടെയാണ് അറസ്റ്റുണ്ടായതെന്നാണ് വിവരം.

തൂത്തുക്കുടി വെടിവെപ്പിന് ഇരകളായവരുടെ ബന്ധുക്കൾക്കും മറ്റും വേണ്ടി വക്കാലത്ത് ഏറ്റെടുത്ത അഡ്വക്കറ്റ് വഞ്ചിനാഥനെ പൊലീസ് അറസ്റ്റ് ചെയ്തു. തൂത്തുക്കുടിയിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസിന്റെ പ്രവർത്തകരാണ് ഈ വിവരം അറിയിച്ചത്.

ഇന്നു രാവിലെ 1 മണിയോടെയാണ് അറസ്റ്റുണ്ടായതെന്നാണ് വിവരം. ചെന്നൈ എയർപോർട്ടിൽ വെച്ചായിരുന്നു അറസ്റ്റ്. തമിഴ്നാട് പ്രോപ്പർട്ടി പ്രിവൻഷൻ ഓഫ് ഡാമേജ് നിയമത്തിന്റെ വിവിധ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്.

വെടികൊണ്ട തൂത്തുക്കുടി വെളിപ്പെടുത്തുന്ന വേദാന്ത രഹസ്യം: ഇന്ന് ഞാന്‍ നാളെ നീ…

മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബഞ്ചിൽ പ്രാക്ടീസ് ചെയ്യുന്ന വക്കീലാണ് വഞ്ചിനാഥൻ. ഇദ്ദേഹം പീപ്പിൾസ് റൈറ്റ് പ്രൊട്ടക്ഷൻ സെന്റർ എന്ന സംഘടനയുടെ സംസ്ഥാന കോഓർഡിനേറ്റർ കൂടിയാണ്.

തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് പ്രക്ഷോഭവുമായും, സേലത്തെ നിർദ്ദിഷ്ട എട്ടുവരിപ്പാതയ്ക്ക് സ്ഥലമേറ്റെടുക്കുന്നത് ഉയർത്തിയ പ്രശ്നങ്ങളുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മനുഷ്യാവകാശ പ്രവർത്തകരെ പൊലീസ് വേട്ടയാടിക്കൊണ്ടിരിക്കുകയാണ്.

തമിഴ്നാട് സർക്കാരിന്റെ ഭീരുത്വം നിറഞ്ഞ നീക്കമാണിതെന്ന് പീപ്പിൾസ് റൈറ്റ് പ്രൊട്ടക്ഷൻ സെന്റർ പറഞ്ഞു. നിരായുധരായ മനുഷ്യരെ വെടി വെച്ചു കൊന്നതിനു ശേഷം കുറ്റങ്ങൾ ജനങ്ങൾക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവരിൽ ഏൽപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും പീപ്പിൾസ് റൈറ്റ്സ് പ്രൊട്ടക്ഷൻ സെന്റർ പ്രതികരിച്ചു.

ദിനംദിനം ചത്തുകൊണ്ടിരുന്ന ഒരു സമൂഹമാണ് ഞങ്ങളുടേത്; തൂത്തുക്കുടി സ്റ്റെർലൈറ്റ് വിരുദ്ധ പ്രവർത്തകൻ കൃഷ്ണമൂർത്തി കിട്ടു/അഭിമുഖം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍