UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തൂത്തുക്കുടിക്കാർ സാമൂഹ്യവിരുദ്ധരെങ്കിൽ ഞാനും സാമൂഹ്യവിരുദ്ധൻ; രജിനിക്കെതിരെ കമൽഹാസൻ

സമരങ്ങളിൽ അക്രമമുണ്ടാകുന്നത് കുറയ്ക്കേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ട കമൽ പക്ഷെ, സമരങ്ങളെ ഇല്ലാതാക്കാൻ കഴിയില്ലെന്ന് പറഞ്ഞു.

തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് കമ്പനിക്കെതിരെ സമരം ചെയ്തവരെ സാമൂഹ്യവിരുദ്ധർ എന്നു വിളിച്ച രജിനികാന്തിനെതിരെ മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽ ഹാസൻ രംഗത്ത്. സമരം ചെയ്ത് കൊല്ലപ്പെട്ട തൂത്തുക്കുടിക്കാർ സാമൂഹ്യവിരുദ്ധരാണെങ്കിൽ താനും സാമൂഹ്യവിരുദ്ധനാണെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാ വിഷയങ്ങളിലും സമരം പാടില്ലെന്ന രജിനികാന്തിന്റെ അഭിപ്രായത്തോടും കമൽ വിയോജിപ്പറിയിച്ചു. സമരം ശരിയായ വഴിയിൽ തന്നെയായിരുന്നെന്ന് ചൂണ്ടിക്കാട്ടിയ കമൽ സമരങ്ങൾ ആവശ്യമാണെന്ന നിലപാടും പങ്കു വെച്ചു.

സമരങ്ങളിൽ അക്രമമുണ്ടാകുന്നത് കുറയ്ക്കേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ട കമൽ പക്ഷെ, സമരങ്ങളെ ഇല്ലാതാക്കാൻ കഴിയില്ലെന്ന് പറഞ്ഞു. താൻ ഗാന്ധിയുടെ വഴി ഇഷ്ടപ്പെടുന്നയാളാണ്. സമരം കത്തിയോ തോക്കോ ഉപയോഗിച്ചല്ല നടത്തേണ്ടത്. എന്നാൽ, അത്തരം ആയുധങ്ങളെ സമരക്കാർക്ക് എതിർപക്ഷത്തു നിന്നും നേരിടേണ്ടി വരുമെന്നും അതാണ് ഗാന്ധി പഠിപ്പിച്ച പാഠമെന്നും അദ്ദേഹം വ്യക്തമാക്കി.

ഗാന്ധിജിയും പെരിയാർ രാമസ്വാമി നായ്ക്കരും അംബേദ്കറുമാണ് തന്റെ വഴികാട്ടികൾ എന്ന് കമൽ നേരത്തെയും പ്രസ്താവിച്ചിരുന്നു. എന്നാൽ ഇത് തീവ്ര ദ്രാവിഡവാദികൾക്ക് അത്ര രുചിച്ചിരുന്നില്ല. ഗാന്ധിയെ പെരിയാർക്കൊപ്പം ചേർത്തു പറയാനാകില്ല എന്നതാണ് അവരുടെ നിലപാട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍