UPDATES

ട്രെന്‍ഡിങ്ങ്

തകർക്കപ്പെട്ടത് രണ്ട് വിമാനങ്ങൾ എന്ന് പാകിസ്താൻ; ഒരാൾ മാത്രം കസ്റ്റഡിയിലെന്നും സ്ഥിരീകരണം

ജമ്മു കാശ്മീരിലെ നൗഷേര സെക്ടറില്‍ നിയന്ത്രണ രേഖ ലംഘിച്ചെത്തിയ പാകിസ്താന്‍ വ്യോമസേനയുടെ മൂന്ന് എഫ് 16 യുദ്ധവിമാനങ്ങളെ ഇന്ത്യ പ്രത്യാക്രമണം നടത്തി തിരിച്ചുവിട്ടു. ഇതിലൊന്ന് ഇന്ത്യന്‍ സൈന്യം വെടിവച്ച് വീഴ്ത്തി

തകർക്കപ്പെട്ടത് രണ്ട് വിമാനങ്ങൾ എന്ന് സ്ഥിരീകരിച്ച് പാകിസ്താൻ. എന്നാൽ തങ്ങളുടെ കസ്റ്റഡിയിലുള്ളത് ഒരാൾ മാത്രമാണെന്നും പാക് സൈനിക വക്താവ് മേജർ ജനറൽ ആസിഫ് ഹുസൈൻ തന്റെ ഔദ്യോഗിക ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ കസ്റ്റഡിയിലുള്ള സൈനികൻ അഭിനന്ദിന് സൈനിക ധാർമിക പ്രകാരമുള്ള എല്ലാ സൗകര്യങ്ങളും നൽകുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.


 

പുൽവാമ അക്രമത്തിന് ശേഷം രാജ്യത്തുണ്ടായ സംഭവങ്ങളുടെ അപലപിച്ച് രാഹുൽ ഗാന്ധി. പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കാണാതായ സൈനികൻ സുരക്ഷയെ കുറിച്ച് ആശങ്കയുണ്ട്. ഇന്ത്യയുടെ അഖണ്ഡതയും ഐക്യവും കാത്തുസൂക്ഷിക്കാൻ എല്ലാ നടപടികളും സര്‍ക്കാർ കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രതിപക്ഷ നേതാക്കൾ പറയുന്നു.


പാക്ക് ഡെപ്യൂട്ടി ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. വിദേശ കാര്യമന്ത്രാലയമാണ് ഡെപ്യൂട്ടി ഹൈക്കമ്മിഷണർ സയ്യിദ് ഹൈദർ ഷായെ വിളിച്ചു വരുത്തിയത്. ഇന്ത്യൻ വൈമാനികന്‍ പാക് കസ്റ്റഡിയിലുണ്ടെന്ന് പ്രധാനമന്ത്രി ഇമ്രാൻഖാന്റെ അവകാശപ്പെട്ടതിന് പിറകെയാണ് നടപടി.

 

 

പാക്കിസ്താന് സമാധാനം വേണം: പ്രസിഡന്റ് ഡോ. ആരിഫ് അൽവി
യുദ്ധത്തിന്റെ അനന്തരഫലം ഭാവനാതീതമാണ്, പാക്കിസ്താന് വേണ്ടത് സമാധാനമാണെന്ന് പാക് പ്രസിഡന്റ് ഡോ. ആരിഫ് അൽവി.
പുൽവാമ ഭീകരാക്രമണത്തിന്റെ ആധികാരിക വിവരങ്ങളും തെളിവുകളും കൈമാറിയാൽ അന്വേഷിക്കാൻ പാകിസ്താൻ തയാറാണെന്നും അദ്ദേഹം തന്റെ ഔഗ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പ്രതികരിച്ചു.

 

ഇരുരാജ്യങ്ങളും  സംയമനം പാലിക്കണം: നേപ്പാൾ

ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്ന് നേപ്പാൾ. മേഖലയിലെ സമാധാനവും സുരക്ഷയും നിലനിർത്താൻ ചർച്ചകൾ വേണമെന്നും നേപ്പാൾ ആവശ്യപ്പെട്ടു. നിലവിൽ സാർക്ക് രാജ്യങ്ങളുടെ അധ്യക്ഷ പദവിലുള്ള രാജ്യമാണ് നേപ്പാൾ.


കശ്മീരിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയുമായി ചർ‌ച്ചയ്ക്ക് തയ്യാറാണെന്ന് പാക്ക് പ്രധാനമനമന്ത്രി ഇമ്രാൻഖാൻ. പുൽവാമ ആക്രമണം ഉൾപ്പെടെ തൂറന്ന ചർ‌ച്ചയ്ക്ക് പാകിസ്താൻ സന്നദ്ധരാണെന്നായിരുന്നു ഇമ്രാൻ ഖാന്റെ പ്രതികരണം. തിരിച്ചടിക്ക് ശേഷിയുണ്ടെന്ന് തെളിയിക്കുകയായിരുന്നു ലക്ഷ്യം. സംഘർഷത്തിനില്ലെന്നും രണ്ട് ആണവരാജ്യങ്ങള്‍ തമ്മിൽ സൈനീക നീക്കമല്ല ആവശ്യം. ഒരു മേശയ്ക്ക ചുറ്റുമിരുന്നുകൊണ്ടുള്ള ചർച്ചകളാണ് വേണ്ടത്- തെറ്റിദ്ധാരണകളാണ് സംഘർഷങ്ങൾക്ക് കാരണമെന്നും   അദ്ദേഹം പറയുന്നു.


എയര്‍ഫോഴ്സ് ഓപ്പറേഷനിൽ പങ്കെടുത്ത വിങ് കമാൻഡർ‌ അഭിനന്ദ് തിരിച്ചെത്തിയില്ലെന്ന് സ്ഥിരീകരിച്ച് വ്യോമസേന. മിഗ് 21 ജെറ്റ് പൈലറ്റായിരുന്നു കാണാതായ അഭിനന്ദൻ. വ്യോമസേന വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ  എഎൻ ഐ ആണ് റിപ്പോർട്ട് പുറത്ത് വിട്ടത്.

 


പാക്കിസ്താൻ വ്യോമാക്രമണത്തിന് ശ്രമിച്ചെന്ന് ഇന്ത്യ. ഇന്ത്യയിലേക്ക് പാകിസ്താന്റെ പ്രത്യാക്രമണം സ്ഥിരീകരിച്ചത് വിദേശകാര്യ വക്താന് രതീഷ്കുമാർ. ഇയാൾ പാകിസ്താന്റെ കസ്റ്റഡിയിലുണ്ടെന്നാണ് അവകാശവാദം. ഇത് പരിശോധിച്ച് വരികയാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.  പാക് ആക്രമണത്തെ ശക്തമായി പ്രതിരോധിക്കാൻ കഴിഞ്ഞു. ആക്രമണത്തിനിടെ നഷ്ടമായത് മിഗ് 21 വിമാനം. കൂടുതൽ വിവരങ്ങൾ സ്വീകരിച്ച് വരികയാണെന്നു അദ്ദേഹം പറയുന്നു.

ബാലാക്കോട്ടിലെ ആക്രമണത്തിനു പിന്നാലെ ഇന്ത്യൻ അതിർത്തിയിൽ പാക്കിസ്ഥാന്റെ കടന്നുകയറ്റം. ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച് മൂന്നു പാക്ക് യുദ്ധവിമാനങ്ങൾ രജൗറി ജില്ലയിലെ നൗഷേറ സെക്ടറില്‍ പ്രവേശിച്ചു. തൊട്ടുപിന്നാലെ തന്നെ ഇവയെ ഇന്ത്യൻ വ്യോമസേന തുരത്തി. വ്യോമാതിർത്തിയിൽ പട്രോളിങ് നടത്തിയിരുന്ന വിമാനങ്ങളാണ് പാക്ക് വിമാനത്തെ തുരത്തിയത്.


 

പാകിസ്ഥാനുമായുള്ള സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പ്രവർത്തനം നിർത്തിവച്ച് ഇന്ത്യയിലെ വിമാനത്താവളങ്ങളുടെ നിയന്ത്രണങ്ങൾ പിന്‍വലിച്ചതായി റിപ്പോർട്ട്. ഡൽഹിക്ക് വടക്കുള്ള 9 വിമാനത്താവളങ്ങളുടെ പ്രവർത്തനം നിർത്തിവച്ച നടപടിയാണ് പിൻ വലിച്ചത്. പാക് വ്യോമസേന വ്യോമാതിർത്തി ലംഘിക്കാനുള്ള ശ്രമം നടത്തിയെന്ന് റിപ്പോർട്ടുകൾക്ക് പിറകെയായിരുന്നു നടപടി.

എന്നാൽ, പാകിസ്താനിലൂടെയുള്ള വ്യോമ പാത ഒഴിവാക്കിയായിരിക്കും വിമാനങ്ങള്‍ സർവീസ് നടത്തുകയെന്നാണ് പുതിയ വിവരം.


ഭീകരവാദത്തിനെതിരെ ഒന്നിച്ച് നിൽക്കാൻ ഇന്ത്യ ചൈന, റഷ്യ ധാരണ. മുന്നു രാഷ്ട്രങ്ങളുടെ വിദേശകാര്യമന്ത്രിമാർ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തീവ്രവാദത്തെ പ്രോൽസാഹിപ്പിക്കുന്ന നടപടികള്‍ സ്വീകരിക്കുന്നവർ ഇതിൽ നിന്നം പിന്തിരിയണമെന്നും പ്രസ്താവന ആവശ്യപ്പെടന്നു.


വിമാനത്താവളങ്ങൾ അടച്ചിട്ടത് മൂന്നുമാസത്തേക്കാണെന്നാണ് റിപ്പോർട്ട്. നിയന്ത്രണത്തിനായി 60 സർവീസുകൾ ഇതുവരെ റദ്ദാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.


സംഘർഷ സാഹചര്യം ഒഴിവാക്കാൻ ഇന്ത്യയും പാക്കിസ്താനും സംയമനം പാലിക്കണമെന്ന് ചൈന. ചൈനീസ് വിദേശ കാര്യമന്ത്രാലയമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. റോയിറ്റേഴ്സാണ് റിപ്പോർട്ട് പുറത്തുവിട്ടത്.


ഇന്ത്യ–പാക്ക് അതിർത്തിയിൽ സംഘർഷം രൂക്ഷമായതോടെ ഇന്ത്യൻ അതിർത്തിയിലുള്ള സംസ്ഥാനങ്ങളിലെ എട്ട് വിമാനത്താവളങ്ങൾ അടച്ചു. ലേ, ജമ്മു, ശ്രീനഗർ,ചണ്ഡീഗഡ്, അമൃത്‍സർ, ഹിമാചൽ, ഡെറാഡൂൺ ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളാണ് അടച്ചത്. ഇവിടങ്ങൾ വ്യോമ നിരോധന മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ ഡൽഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പാകിസ്താനിലേക്കുള്ള സർവീസുകൾ നിർത്തി വച്ചു.

വ്യോമസേനയുടെ സുഗമമായ പറക്കലിനു വേണ്ടിയാണു നീക്കമെന്നാണു വിശദീകരണം. ജമ്മു, ലേ, ശ്രീനഗർ വിമാനത്താവളങ്ങളിലേക്കു വരാനിരുന്ന പല വിമാനങ്ങളും തിരിച്ചുവിട്ടു. പാക്കിസ്ഥാനിലെ ലഹോർ, മുൾട്ടാൻ, ഫൈസലാബാദ്, സിയാല്‍കോട്ട്, ഇസ്‍ലാമബാദ് വിമാനത്താവളങ്ങളിൽനിന്നുള്ള ആഭ്യന്തര, രാജ്യാന്തര സർവീസുകളും അടിയന്തരമായി നിർത്തിവച്ചിട്ടുണ്ട്.

ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും വിമാനത്താവളങ്ങൾ അടച്ചത് ഇരു രാജ്യങ്ങളുടെയും വ്യോമ മേഖലയിലൂടെ പറക്കുന്ന രാജ്യാന്തര വിമാനങ്ങളെ ബാധിച്ചു. ചില വിമാനങ്ങൾ പുറപ്പെട്ട വിമാനത്താവളത്തിലേക്കു തന്നെ മടങ്ങി. ചിലത് മറ്റ് മാർഗങ്ങൾ സ്വീകരിച്ചു.


ഇന്ത്യൻ യുദ്ധവിമാനങ്ങൾ പാകിസ്ഥാൻ വെടിവച്ചു വീഴ്ത്തിയിട്ടില്ലെന്ന് വ്യോമസേനയുടെ അനൗദ്യോഗിക പ്രതികരണം. വെടിവച്ചിട്ടെന്ന് വ്യക്തമാക്കി പാകിസ്താൻ പുറത്തുവിട്ട ദൃശ്യങ്ങൾ വ്യാജമാണെന്നും ഇത് 2016ലേതാണെന്നും മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഇന്നു രാവിലെയാണ് രണ്ട് ഇന്ത്യൻ വിമാനങ്ങൾ വെടിവച്ചിട്ടെന്ന് പാക്കിസ്താൻ അവകാശപ്പെട്ടത്. വിമാനങ്ങൾ വെടിവച്ചിട്ടെന്നും ഒരു പൈലറ്റിനെ കസ്റ്റഡിയിലെത്തെന്നുമായിരുന്നു അവകാശവാദം.


പാക്കിസ്ഥാൻ ഇന്ത്യൻ വ്യോമാതിർത്തി ലംഘിക്കാൻ ശ്രമിച്ചതോടെ സ്ഥിവിജ്ഞാൻ ഭവനിലെ പരിപാടി പാതിക്കുനിർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മടങ്ങി. ദേശീയ യുവജനോത്സവത്തിനിടെ യുവാക്കളുടെ ചോദ്യങ്ങൾക്കു മറുപടി നൽകുമ്പോൾ പിഎംഒ ജീവനക്കാരൻ കുറിപ്പു നൽകി. ഉടൻ തന്നെ പ്രധാനമന്ത്രി കേന്ദ്രമന്ത്രി രാജ്യവർധൻ സിങ് റാത്തോഡിന്റെ അടുത്തെത്തി വിവരം പറഞ്ഞ് മടങ്ങുകയായിരുന്നെന്നാണ് റിപ്പോർട്ട്.


വിമാന സർവീസുകൾ പാകിസ്താൻ നിർത്തിവച്ചു.
അഭ്യന്തര അന്താരാഷ്ട്ര വിമാന സർവീസുകൾ പാകിസ്താൻ നിർത്തിവച്ചു. ലാഹോർ, മുൾട്ടാൻ, ഫൈസലാബാദ്, സിയാൽക്കോട്ട്, ഇസ്ലാമാബാദ് എയർപോർട്ടുകളിൽ നിന്നുള്ള സർവീസുകളാണ് പാകിസ്താൻ നിർത്തിവച്ചത്.

ഉന്നത തലയോഗം വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിങ്

സംഘർഷം വ്യാപിക്കുന്നതിനിടെ ഡൽഹിയിൽ ഉന്നത തലയോഗം വിളിച്ച് കേന്ദ്ര ആഭ്യന്തരമ മന്ത്രി രാജ് നാഥ് സിങ്. സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവൽ, സൈനിക അർദ്ധ സൈനിക വിഭാഗം മേധാവിമാർ, വിദേശ കാര്യ സെക്രട്ടറി ഐബി, റോ തലവന്‍മാര്‍ എന്നിവരും യോഗത്തിൽ പങ്കെടുക്കുന്നു. അതിനിടെ രാജ്യത്തെ സൈനികരുടെ അവധിക്ക് നിയന്ത്രണം ഏർപ്പെടുത്തിയ അധികൃതർ കരസേനയ്ക്കും, നാവി സേനയ്ക്കും ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ രാജ്യം യുദ്ധസമാനമായ അവസ്ഥയിലേക്കെന്ന് റിപ്പോർട്ട്. അതിർത്തിയിലെ സേനാവിന്യാസം, പ്രകോപനമുണ്ടായാൽ എങ്ങനെ സൈന്യത്തെ സജ്ജമാക്കണം എന്ന കാര്യങ്ങൾ ചർച്ച ചെയ്യാനാണ് യോഗം. ആവശ്യമുള്ള ആയുധങ്ങളും സേനാസന്നാഹങ്ങളും സൈന്യത്തിന് എത്തിക്കാനും തീരുമാനമായിട്ടുണ്ട്.


ജമ്മു കാശ്മീരിലെ നൗഷേര സെക്ടറില്‍ നിയന്ത്രണ രേഖ ലംഘിച്ചെത്തിയ പാകിസ്താന്‍ വ്യോമസേനയുടെ മൂന്ന് എഫ് 16 യുദ്ധവിമാനങ്ങളെ ഇന്ത്യ പ്രത്യാക്രമണം നടത്തി തിരിച്ചുവിട്ടു. ഇതിലൊന്ന് ഇന്ത്യന്‍ സൈന്യം വെടിവച്ച് വീഴ്ത്തി. ഇന്നലെ പാക് അധീന കാശ്മീരിലെ ഭീകര ക്യാമ്പുകള്‍ നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യന്‍ വ്യോമസേന ആക്രമിച്ചിരുന്നു. ഇന്ത്യയുടെ രണ്ട് വിമാനങ്ങള്‍ വെടി വച്ച് വീഴ്ത്തിയതായും പൈലറ്റിനെ അറസ്റ്റ് ചെയ്തതായുമുള്ള പാകിസ്താന്റെ അവകാശവാദങ്ങള്‍ പ്രതിരോധ മന്ത്രാലയം തള്ളിക്കളഞ്ഞു.

നിയന്ത്രണരേഖയ്ക്ക് സമീപം ആക്രണം നടത്തിയതായി പാക് സൈന്യം പ്രസ്താവനയില്‍ സ്ഥിരീകരിച്ചു. അതേസമയം തങ്ങള്‍ നിയന്ത്രണ രേഖ ലംഘിച്ചിട്ടില്ല എന്നാണ് പാകിസ്താന്റെ വാദം. ഇന്ത്യയിലെ സൈനിക ഇതര സാധാരണക്കാരെ ഒഴിവാക്കിയാണ് തങ്ങള്‍ ആക്രമണം നടത്തിയത് എന്നാണ് പാകിസ്താന്റെ അവകാശവാദം. ഇത് ഇന്ത്യയുടെ നടപടിക്കുള്ള തിരിച്ചടിയല്ല എന്നും അതിര്‍ത്തിയിലെ സംഘര്‍ഷം മൂര്‍ച്ഛിപ്പിക്കാന്‍ തങ്ങള്‍ക്ക് താല്‍പര്യമില്ല എന്നും ഇത് സ്വയരക്ഷയ്ക്ക് വേണ്ടിയുള്ള നടപടി മാത്രമാണെന്നും പാകിസ്താന്‍ പറയുന്നു. അതേസമയം തങ്ങളെ അതിന് നിര്‍ബന്ധിച്ചാല്‍ അതിന് മടിക്കില്ലെന്നും പാകിസ്താന്‍ സൈന്യം പറയുന്നു. തങ്ങള്‍ പകല്‍ വെളിച്ചത്തിലാണ് ആക്രമണം നടത്തിയത് എന്ന് പാകിസ്താന്‍ പ്രത്യേകം പറയുന്നു. ഭീകരപ്രവര്‍ത്തകരെ നശിപ്പിക്കാന്‍ ഇന്ത്യക്ക് മാത്രമല്ല പാകിസ്താനും അവകാശമുണ്ട്. പാകിസ്താനിലെ ഭീകരപ്രവര്‍ത്തനത്തെ ഇന്ത്യ പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ അതിര്‍ത്തി ലംഘിച്ചുള്ള ആക്രമണത്തിന് പാകിസ്താന്‍ മുതിര്‍ന്നിട്ടില്ലെന്നും പാക് സൈന്യം പറയുന്നു.

Also Read- പാകിസ്താനുമായി കൂടുതല്‍ സംഘര്‍ഷത്തിന് ഇന്ത്യക്ക് താല്‍പര്യമില്ലെന്ന് സുഷമ സ്വരാജ്; ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ചൈന

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍