UPDATES

ട്രെന്‍ഡിങ്ങ്

മലക്കം മറിഞ്ഞ് ടൈം മാഗസിന്‍; അന്ന് മോദി ‘വികസന നായകന്‍’, ഇന്നലെ ‘വിഭാഗീയതയുടെ നടത്തിപ്പുകാരന്‍’, ഇന്ന് ‘ഇന്ത്യയെ ഐക്യപ്പെടുത്തിയ പ്രധാനമന്ത്രി’

‘ഒരു പിന്നോക്ക സമുദായത്തില്‍ നിന്നാണ് അദ്ദേഹം (മോദി) ഒരു ഉയര്‍ന്ന പദവിയിലേക്ക് എത്തിയത്. പശ്ചാത്യ മാധ്യമങ്ങള്‍ക്ക് സവര്‍ണ മേധാവിത്വത്തിനോടുള്ള താല്‍പര്യം കാരണമാണ് ഇക്കാര്യം ഒഴിവാക്കുന്നത്. ‘

ഇന്ത്യന്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്ത് ടൈം മാഗസിന്റെ കവര്‍ പേജിന്റെ തലക്കെട്ട് നരേന്ദ്ര മോദി ‘വിഭാഗീയതയുടെ നടത്തിപ്പുകാരന്‍’ (Divider In Chief) എന്നായിരുന്നു. എന്നാല്‍ ടൈം മാഗസിന്‍ തങ്ങളുടെ നിലപാടില്‍ മലക്കം മറിഞ്ഞിരിക്കുകയാണ്. പുതിയ തലക്കെട്ട് ‘മോദി ഇന്ത്യയെ ഐക്യപ്പെടുത്തിയതുപ്പോലെ കഴിഞ്ഞ ദശകങ്ങളില്‍ മറ്റൊരു പ്രധാനമന്ത്രിക്കും സാധിച്ചിട്ടില്ല’ എന്നാണ്.

‘Modi Has United India Like No Prime Minister in Decades’ എന്ന തലക്കെട്ടില്‍ (ലേഖനത്തിന്റെ ലിങ്ക് – https://bit.ly/30QpAfA )ചൊവ്വാഴ്ചയാണ് ടൈം മാഗസിന്റെ വെബ്‌സൈറ്റില്‍ ലേഖനം എത്തിയത്. ‘എങ്ങനെയാണ് പലതായി വിഭജിച്ച് കിടക്കുന്നവരെ ഒന്നിപ്പിച്ച് അധികാരം നിലനിര്‍ത്താന്‍ മാത്രമല്ല, അദ്ദേഹത്തിന്റെ പിന്തുണ വര്‍ദ്ധിപ്പിക്കാനും സാധിച്ചത്? എന്ന ചോദ്യത്തിന് ഉത്തരമായി ലേഖനത്തില്‍ പറയുന്നത് ‘അതിനുള്ള പ്രധാന കാരണം, വര്‍ഗ്ഗ / ജാതി വിവേചനം എന്ന ഇന്ത്യയിലെ ഏറ്റവും വലിയ തെറ്റായിട്ടുള്ള ഒരു കാര്യത്തെ മോദി മറികടന്നതാണ്.’ എന്നാണ് ലേഖനത്തില്‍ കുറിച്ചിരിക്കുന്നത്.

Read: ടൈം മാഗസിന്‍ അന്ന് പറഞ്ഞു, മോദി വികസന നായകന്‍; ഇന്ന് പറയുന്നു, വിഭാഗീയതയുടെ നടത്തിപ്പുകാരന്‍

ലേഖകന്‍ മനോജ് ലാഡ്‌വാ പറയുന്നത്, ‘ഒരു പിന്നോക്ക സമുദായത്തില്‍ നിന്നാണ് അദ്ദേഹം (മോദി) ഒരു ഉയര്‍ന്ന പദവിയിലേക്ക് എത്തിയത്. പശ്ചാത്യ മാധ്യമങ്ങള്‍ക്ക് സവര്‍ണ മേധാവിത്വത്തിനോടുള്ള താല്‍പര്യം കാരണമാണ് ഇക്കാര്യം ഒഴിവാക്കുന്നത്. ഇന്ത്യയിലെ ഏറ്റവും പിന്നോക്കാവസ്ഥയുള്ള ഒരു സാമൂഹിക വിഭാഗത്തിലാണ് നരേന്ദ്ര മോദി ജനിച്ചത്.’ ഇങ്ങനെ പോകുന്നു ലേഖനം.

ടൈം മാഗസിന്‍ അടിക്കടി നിലപാടുകള്‍ മാറ്റുകയാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലെ ഇടങ്ങളിലും മറ്റും പരിഹാസങ്ങളും വിമര്‍ശനങ്ങളും എത്തുന്നുണ്ട്. ‘മോദി വികസന നായകന്‍’ എന്ന തലക്കെട്ടോടെയായിരുന്നു 2014-ല്‍ മോദി അധികാരത്തില്‍ എത്തിയപ്പോള്‍ ടൈം മാഗസിന്‍ കവര്‍ പേജ് ചെയ്തത്. 2019-ല്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്ത് ടൈം മാഗസിന്റെ കവര്‍ പേജ് മോദി ‘വിഭാഗീയതയുടെ നടത്തിപ്പുകാരന്‍’ എന്നാണ് പറഞ്ഞത്. ഇപ്പോള്‍ മോദി അധികാരത്തില്‍ എത്തിയപ്പോള്‍ അവര്‍ പറയുന്നത്, ‘മോദി ഇന്ത്യയെ ഐക്യപ്പെടുത്തിയ പ്രധാനമന്ത്രി’ ആണെന്നാണ്.

Read: ടൈം മാഗസിനില്‍ മോദിയെ വിമര്‍ശിക്കുന്ന കവര്‍ സ്‌റ്റോറി വന്നപ്പോള്‍ റിപ്പോര്‍ട്ടര്‍ക്ക് സംഭവിച്ചത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍