UPDATES

ഇന്ത്യ ടുഡേ ‘അബദ്ധ’ത്തില്‍ പുറത്ത് വിട്ട എക്‌സിറ്റ് പോള്‍ ഡമ്മി വീഡിയോ; വ്യാപക വിമർശനം

ഇന്ത്യ ടുഡേ ചാനല്‍ ന്യൂസ് ഡയറക്ടര്‍ രാഹുല്‍ കന്‍വാല്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇക്കാര്യം പുറത്തുവന്നത്.

‘അബദ്ധ’ത്തില്‍ എക്‌സിറ്റ് പോള്‍ പുറത്തുവന്നതോടെ ഇന്ത്യ ടുഡേക്ക് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വ്യാപക വിമർശനം. ബിജെപിക്ക്  തിരിച്ചടിയായിരിക്കുമെന്ന് ചൂണ്ടിക്കാട്ടുന്നതായിരുന്നുന്നു ഇന്ത്യ ടുഡേയുടേതായി പുറത്ത് വന്ന എക്‌സിറ്റ് പോള്‍ പ്രവചിച്ചിരുന്നത്.  എന്‍ഡിഎക്ക് ഭരണം നഷ്ടമാകുമെന്നും വീഡിയോ പറയുന്നു. എന്നാൽ ഇത് ഡമ്മി വീഡിയോ ആണ് പുറത്ത് വന്നതെന്നായിരുന്നു വിഷയം വിവാദമായതോടെ ഇന്ത്യ ടുഡേ നൽ‌കിയ വിശദീകരണം. വീഡിയോ ട്വിറ്ററിൽ ഉൾ‌പ്പെടെ പുറത്ത് വന്നതോടെ വൈറലാവുകയും ചെയ്തു.

ചാനല്‍ ന്യൂസ് ഡയറക്ടര്‍ രാഹുല്‍ കന്‍വാല്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇക്കാര്യം പുറത്തുവന്നത്. മേയ് 19ന് വൈകീട്ട് ആറ് മണിക്ക് ശേഷം ഇന്ത്യ ടുഡെ പുറത്തുവിടുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളാണ് ഇന്ത്യ ടുഡെ ടിവി സ്റ്റുഡിയോയിലെ ഡെസ്‌ക് ടോപ്പ് സിസ്റ്റത്തില്‍ കാണുന്നത്.

അതേസമയം, ‘അബദ്ധ’ത്തിൽ പുറത്ത് വന്ന എക്സിറ്റ് പോൾ യഥാര്‍ത്ഥ കണക്കല്ലെന്നും പരിപാടിയുടെ ഡമ്മി വീഡിയോ ആണെന്നും സ്ഥാപനം. 19 ന് പുറത്ത് വരാനിരിക്കുന്ന എക്സ്റ്റ് പോളിന്റെ ഒരുക്കങ്ങളുടെ ട്രയൽ എന്ന രീതിയിൽ ചെയ്ത വീഡിയോ ആണ് പുറത്ത് വന്നത്. യഥാർത്ഥ കണക്കുകൾ 19 പുറത്ത് വിടുമെന്നും മാധ്യമം വിശദീകരിക്കുന്നു. നേരത്തെ ഇന്ത്യ ടുഡേ ന്യൂസ് ഡയറക്ടർ രാഹുൽ കന്‍വർ എക്സിറ്റ് പോളിനെ കുറിച്ച് വിശദ്ധീകരിക്കുന്ന വീഡിയോയിലാണ് കണക്കുകൾ പുറത്ത് വന്നത്. ഇത് വിവാദമായതോടെയാണ് ഇന്ത്യ ടുഡേ വിശദീകരണവുമായി രംഗത്തെത്തിയത്.

ഐഎഎന്‍എസിനും എക്കണോമിക് ടൈംസിനും നിയമവിരുദ്ധമായി എക്‌സിറ്റ് പോള്‍ പുറത്തുവിട്ടതിന് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇത് വ്യാപകമായി പ്രചരിക്കുന്നുണ്ട്. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് 336 സീറ്റും ബിജെപിക്ക് ഒറ്റയ്ക്ക് 282 സീറ്റുമാണ് കിട്ടിയത്. യുപിഎക്ക് 59 സീറ്റും കോണ്‍ഗ്രസിന് ഒറ്റയ്ക്ക് 44 സീറ്റും എന്നായിരുന്നു പ്രവചനം. ഇതിന് പിറകെയാണ് ഇന്ത്യ ടുഡേ വിശദീകരണവുമായി രംഗത്തെത്തിയത്.

2017ല്‍ യുപിയില്‍ ബിജെപി ജയിക്കുമെന്ന് ഞങ്ങള്‍ പറഞ്ഞു. അത് സംഭവിച്ചു. ഗോവയിലും മേഘാലയയിലും തൂക്ക് സഭ വരുമെന്ന് ഞങ്ങള്‍ പറഞ്ഞു. അത്. സംഭവിച്ചു. ഇന്ത്യ – ടുഡേ ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോളുകള്‍ 95 ശതമാനവും ശരിയായിട്ടുണ്ടെന്ന് രാഹുല്‍ കന്‍വാല്‍ പറയുന്നു. രാജ്യത്തെ 543 ലോക്‌സഭ മണ്ഡലങ്ങളിലായി ഏഴ് ലക്ഷത്തിലധം വോട്ടര്‍മാരെയാണ് സാമ്പിളാക്കിയത് എന്ന് ഇന്ത്യ ടുഡേ വ്യക്തമാക്കിയിരുന്നു.

എന്നാൽ എക്സിറ്റ് പോൾ സംബന്ധിച്ച് ചാനൽ തയ്യാറാക്കിയ ടെംപ്ലേറ്റിന്റെ പരീക്ഷണമാണ് വീഡിയോയിൽ പുറത്ത് വന്നതെന്ന് ചാനലിന്റെ അധികൃതരിൽ ഒരാളായ ഗീത മോഹൻ പറയുന്നു. ഇത്  ഇന്ത്യടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോളിന്റെ കണക്കുകൾ അല്ല. തങ്ങൾ ജനപ്രാധിനിത്യ നിയമം ലംഘിച്ചിട്ടില്ലെന്നും  ഔദ്യോഗികമായി തന്നെ വാർത്തകളോട് പ്രതികരിക്കുന്നു.

23ന് സോണിയ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചു; നവീന്‍ പട്‌നായികുമായി കമല്‍നാഥ് സംസാരിക്കും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍