UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗാന്ധിജിയുടെ കോലമുണ്ടാക്കി പ്രതീകാത്മകമായി വെടിവെച്ച ഹിന്ദു മഹാസഭാ നേതാവിനൊപ്പം ബിജെപിയുടെ മുതിർ‌ന്ന നേതാക്കൾ

മഹാത്മാ ഗാന്ധിയെ പ്രതീകാത്മകമായി വെടി വെച്ച ഹിന്ദു മഹാസഭാ നേതാവ് പൂജ ഷാകുൻ പാണ്ഡെ രാജ്യത്തെ പ്രമുഖരായ ബിജെപി നേതാക്കൾക്കൊപ്പം നിൽക്കുന്ന ഫോട്ടോകൾ പുറത്ത്. ഇവരുടെ ഫേസ്ബുക്ക് പ്രൊഫൈലിൽ ഈ ഫോട്ടോകൾ പങ്കുവെച്ചിരുന്നു. ചിത്രങ്ങൾ വാർ‌ത്തയായതോടെ പ്രൊഫൈലിൽ ഇപ്പോൾ അവ കാണാനില്ല.

മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, കേന്ദ്രമന്ത്രി ഉമാഭാരതി എന്നിവരോടൊപ്പം പൂജ നിൽക്കുന്ന ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്. 2017 മാർച്ച് 19നാണ് ഈ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

രാജ്യം മഹാത്മാഗാന്ധിയുടെ എഴുപത്തൊന്നാം ചരമവാർഷിക ആചരിക്കുമ്പോഴാണ് ഹിന്ദുമഹാസഭാ നേതാവിന്റെ വീഡിയോ പുറത്തുവന്നത്. ഗാന്ധിജിയുടെ കോലമുണ്ടാക്കി അതിനു നേരെ പൂജ പാണ്ഡെ വെടിവെക്കുന്നതായിരുന്നു വീഡിയോയുടെ ഉള്ളടക്കം. പുജ അടക്കം 13 പേർക്കെതിരെ പൊലീസ് കേസ്സെടുത്തിട്ടുണ്ട്.

ഗാന്ധിജിയെ വെടിവെച്ചു കൊന്ന നാഥുറാം വിനായക ഗോഡ്സെ ഹിന്ദു മഹാസഭാ നേതാവായിരുന്നു. ഗോഡ്സെയുടെ മാർഗ്ഗദർശിയായിരുന്ന വിഡി സവര്‍ക്കറും ഗഹിന്ദു മഹാസഭയിലുണ്ടായിരുന്നു. പിന്നീട് ആർഎസ്എസ്സിന്റെ രൂപീകരണത്തിന് പ്രചോദനമായത് ഈ സംഘടനയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍