UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡൽഹിയില്‍ നേരിട്ട ലൈംഗികാക്രമണങ്ങൾ പറഞ്ഞ് അമേരിക്കൻ വനിതയുടെ വീഡിയോ; കുടിക്കാൻ വെള്ളം പോലുമില്ലാതെ രണ്ടുദിവസം ഹോട്ടൽ മുറിയിൽ കുടുങ്ങി

“രണ്ടു ദിവസം തുടർച്ചയായി ഇതെല്ലാം തുടർന്നു. പുറത്തിറങ്ങാൻ കഴിഞ്ഞില്ല. ഭക്ഷണമോ വെള്ളമോ മുറിയിലില്ലായിരുന്നു.”

ഇന്ത്യയുടെ തലസ്ഥാന നഗരത്തിൽ തനിക്ക് നേരിടേണ്ടി വന്ന ലൈംഗികാക്രമണങ്ങൾ എണ്ണിപ്പറഞ്ഞ് അമേരിക്കൻ യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ. ജോർദാൻ ടെയ്‌ലർ എന്ന യുവതിയാണ് ഡൽഹിയിൽ ലൈംഗികാക്രമണമേറ്റു വാങ്ങിയത്.

ഈയിടെ ഇന്ത്യ സന്ദർശിച്ചപ്പോഴാണ് ജോർദാന് ഈ അനുഭവമുണ്ടായത്. താമസിക്കാൻ മുറിയെടുത്ത ഹോട്ടലിലെ ജീവനക്കാർ തന്നെ ലൈംഗികമായി ആക്രമിക്കാൻ തുടങ്ങിയതോടെ രണ്ടു ദിവസം മുറിയിൽ കുടുങ്ങി. പുറത്ത് ആളുകൾ താൻ മുറി തുറക്കുന്നതും കാത്ത് നിൽക്കുകയായിരുന്നെന്ന് ജോർദ്ദാൻ പറയുന്നു, ഓയോ റൂംസ് വഴിയാണ് ജോർദാൻ മുറി ബുക്ക് ചെയ്തത്.

തന്റെ ബോയ്ഫ്രണ്ട് ലിവിയോയുമൊത്താണ് ജോർദാൻ ഇന്ത്യ സന്ദർശിച്ചത്. ലിവിയോ അടുത്തുള്ളപ്പോൾ പോലും ആളുകൾ വഴിയിൽ വെച്ച് തന്നെ കയറിപ്പിടിക്കുകയും ‘എനിക്ക് നിന്നെ ഭോഗിക്കണം’ എന്ന് പറയുകയും ചെയ്തിരുന്നതായി ജോര്‍ദ്ദാൻ പറയുന്നു.

ലിവിയോ തന്റെ യാത്ര മതിയാക്കി തിരിച്ചു പോയതോടെ തനിക്കു നേരെയുള്ള ആക്രമണങ്ങൾ കൂടിയെന്നും ജോർദ്ദാൻ വീഡിയോയിൽ പറഞ്ഞു. പഹർഗഞ്ജിലെ മെയിൻ ബസാർ റോഡിലുള്ള ഓയോ ഹോട്ടലിലാണ് സംഭവം നടന്നതെന്ന് വ്യക്തമായിട്ടുണ്ട്. ഓയോ ഇവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

രാവിലെ ലിവിയോ ബാഗുകളുമായി എയർപോർട്ടിലേക്ക് പോകുന്നത് ശ്രദ്ധിച്ച ഹോട്ടൽ ജീവനക്കാർ തന്റെ പിന്നാലെ മുകളിലെ മുറിയിലേക്ക് വന്നതായി ജോർദാൻ പറഞ്ഞു.. തന്റെ മുറിയിലേക്ക് ഇവർ വിളിക്കുകയും രതിയിലേർപ്പെടുമ്പോഴുണ്ടാക്കുന്നതു പോലത്തെ ശബ്ദം പുറപ്പെടുവിക്കുകയും ചെയ്തു. മുറിക്ക് പുറത്ത് ഇവർ സദാസമയവും ചുറ്റിത്തിരിഞ്ഞു. പുറത്തിറങ്ങാൻ ഭയന്ന് രണ്ടുദിവസം വെള്ളം പോലും കുടിക്കാനില്ലാതെ കഴിഞ്ഞു.

ഇതിനിടയിൽ ഒരാൾ വാതിലിൽ മുട്ടി. തുറക്കാതിരുന്നപ്പോൾ അയാൾ എന്തോ ഭാരമേറിയ സാധനം കൊണ്ട് വാതിൽ അടിച്ചു തുറക്കാൻ ശ്രമിച്ചു. മുറിയിലെ എസി ആരോ പുറത്തു നിന്ന് ഓഫ് ചെയ്തതായും ജോർദാൻ പറയുന്നു. തുടർന്ന് എസി കേടായെന്നും നന്നാക്കാൻ വാതിൽ തുറക്കൂ എന്നും ആവശ്യപ്പെട്ടു.

പുറത്ത് ആളുകൾ കൂടുന്നതിന്റെ നിഴലുകൾ ഡോറിനടിയിലെ വിടവിലൂടെ തനിക്ക് കാണാമായിരുന്നു. പിന്നീട് വൈഫൈ ഓഫ് ചെയ്യുകയും അത് നന്നാക്കാൻ വാതിൽ തുറക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. രണ്ടു ദിവസം തുടർച്ചയായി ഇതെല്ലാം തുടർന്നു. പുറത്തിറങ്ങാൻ കഴിഞ്ഞില്ല. ഭക്ഷണമോ വെള്ളമോ മുറിയിലില്ലായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍