UPDATES

ട്രെന്‍ഡിങ്ങ്

“ഹാഥി ദില്ലി ജായേഗാ?”: മായാവതിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടാന്‍ ബി എസ് പി

ബംഗളൂരുവില്‍ ജെഡിഎസ് – കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെത്തിയപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മായാവതിയെ ആലിംഗനം ചെയ്ത് സൗഹൃദം പങ്കിടുന്ന ചിത്രം മായാവതി പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആകാനുള്ള സാധ്യതയിലേയ്ക്ക് വിരല്‍ ചൂണ്ടിയിരുന്നു.

ഇന്ന് ചേരുന്ന ബി എസ് പി നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം പാര്‍ട്ടി അധ്യക്ഷയും യുപി മുന്‍ മുഖ്യമന്ത്രിയുമായ മായാവതിയെ 2019ലെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയേക്കുമെന്ന് സൂചന. ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് നിയമസഭ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നത് സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്യും. ബംഗളൂരുവില്‍ ജെഡിഎസ് – കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെത്തിയപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മായാവതിയെ ആലിംഗനം ചെയ്ത് സൗഹൃദം പങ്കിടുന്ന ചിത്രം മായാവതി പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആകാനുള്ള സാധ്യതയിലേയ്ക്ക് വിരല്‍ ചൂണ്ടുകയും ഇത് സംബന്ധിച്ച അഭ്യൂഹങ്ങളും ചര്‍ച്ചകളും സജീവമാക്കുകയും ചെയ്തിരുന്നു.

സോഷ്യല്‍ മീഡിയയില്‍ മായാവതിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആക്കി അവതരിപ്പിച്ചുള്ള കാമ്പെയിന്‍ ബി എസ് പി സജീവമാക്കിയിട്ടുണ്ട്. യുപിയില്‍ സമാജ് വാദി പാര്‍ട്ടിയെ പിന്തുണച്ച് ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിഞ്ഞത് നിലവില്‍ ഒരു ലോക് സഭാംഗം പോലും ഇല്ലെങ്കിലും ബി എസ് പിക്കും മായാവതിക്കും ആത്മവിശ്വാസം ഉണ്ടാക്കിയിട്ടുണ്ട്. യുപിയില്‍ ബിജെപിക്ക് ഭീഷണിയായി ഈ സഖ്യം മുന്നോട്ട് പോവുകയാണ്. കര്‍ണാടകയില്‍ ജനത ദള്‍ എസുമായി സഖ്യമുണ്ടാക്കി ഒരു സീറ്റ് നേടാന്‍ ബി എസ് പിക്ക് കഴിഞ്ഞിരുന്നു. ഹരിയാനയില്‍ ലോക് ദളുമായി സഖ്യത്തെക്കുറിച്ച് ബി എസ് പി ചര്‍ച്ച ചെയ്യും. എസ് പി – ബി എസ് പി സഖ്യം ബിജെപിക്ക് വലിയ വെല്ലുവിളി ആണെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ തന്നെ പറഞ്ഞിട്ടുമുണ്ട്.

1994ന് ശേഷം കര്‍ണാടക നിയമസഭയില്‍ തങ്ങള്‍ക്ക് പ്രാതിനിധ്യമുണ്ടായതിനെ ബി എസ് പി ആഘോഷിച്ചത് കര്‍ണാടക നിയമസഭയില്‍ വീണ്ടും ആന കയറി എന്ന് പറഞ്ഞായിരുന്നു. ലോക് സഭയിലും ഇത്തവണ നിരവധി ആനകള്‍ കയറുമെന്നാണ് ബി എസ് പി നേതാക്കളുടെ പ്രതീക്ഷയും അവകാശവാദവും. 2012ലെ യുപി നിയമസഭ തിരഞ്ഞെടുപ്പ് മുതല്‍ ബി എസ് പിക്ക് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ തുടര്‍ച്ചയായ തിരിച്ചടികളാണ് കിട്ടുന്നത്.
നിലവില്‍ ലോക് സഭ എംപിമാരൊന്നും ഇല്ലെന്നത് ബി എസ് പിയുടെ പ്രസക്തി ഇല്ലാതാക്കുന്നില്ലെന്നും പാര്‍ട്ടിയുടെ സംഘടനാ സംവിധാനം ശക്തമാണെന്നും നേതാക്കള്‍ വാദിക്കുന്നു. “ഹാഥി ദില്ലി ജായേഗ” (ആന ഡല്‍ഹിയില്‍ പോകും) എന്ന് പറഞ്ഞ് തിരഞ്ഞെടുപ്പ് ചിഹ്നമായ ആനയേയും വച്ചുള്ള വലിയ ഫ്ലക്‌സ് ലക്‌നൗവിലെ സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നില്‍ നേരത്തെ വച്ചിട്ടുണ്ടായിരുന്നു.

അടുത്ത 20 വര്‍ഷം ഞാന്‍ തന്നെ ബി എസ് പി പ്രസിഡന്റ്; തിരഞ്ഞെടുപ്പിനെ വേണ്ടി വന്നാല്‍ ഒറ്റയ്ക്ക് നേരിടും: മായാവതി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍