UPDATES

ട്രെന്‍ഡിങ്ങ്

ബിജെപിയിലേയ്ക്ക് മുങ്ങിയെന്ന് കോണ്‍ഗ്രസ് കരുതിയ എംഎല്‍എ സ്വിമ്മിംഗ് പൂളില്‍ നിന്ന് പൊങ്ങി

താജ് കൃഷ്ണ ഹോട്ടലില്‍ താമസിപ്പിച്ചിരുന്ന എംഎല്‍എയെ കാണിതിരുന്നത് കോണ്‍ഗ്രസ് ക്യാമ്പില്‍ ആശങ്ക പരത്തിയിരുന്നു. എന്നാല്‍ നീണ്ട തിരച്ചിലിനൊടുവില്‍ അദ്ദേഹം സ്വിമ്മിംഗ് പൂളില്‍ ആസ്വദിച്ച് കുളിക്കുന്നതായി കണ്ടെത്തി

ബിജെപി പാളയത്തിലേയ്ക്ക് കൂറ് മാറിയെന്ന് കോണ്‍ഗ്രസ് കരുതിയ എംഎല്‍എയെ റിസോര്‍ട്ടിലെ സ്വമ്മിംഗ് പൂളില്‍ നിന്ന് കണ്ടെത്തി. ഹൈദരാബാദിലെ ബന്‍ജാര ഹില്‍സിലുള്ള താജ് കൃഷ്ണ ഹോട്ടലില്‍ താമസിപ്പിച്ചിരുന്ന എംഎല്‍എയെ കാണാതിരുന്നത് കോണ്‍ഗ്രസ് ക്യാമ്പില്‍ ആശങ്ക പരത്തിയിരുന്നു. എന്നാല്‍ നീണ്ട തിരച്ചിലിനൊടുവില്‍ അദ്ദേഹം സ്വിമ്മിംഗ് പൂളില്‍ ആസ്വദിച്ച് കുളിക്കുന്നതായി കണ്ടെത്തിയെന്ന് ഒരു കോണ്‍ഗ്രസ് നേതാവ് ആശ്വാസത്തോടെ എന്‍ഡിടിവിയോട് പറഞ്ഞു. ബംഗളൂരുവില്‍ നിന്ന് ഹൈദരാബാദിലേയ്ക്കുള്ള 600 കിലോമീറ്റര്‍ ബസ് യാത്രയുടെ ക്ഷീണമകറ്റുകയായിരുന്നു കോണ്‍ഗ്രസ് എംഎല്‍എ.

അങ്ങോട്ടുമിങ്ങോട്ടുമുള്ള വിമാന യാത്ര നീക്കം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് റോഡ് മാര്‍ഗം എംഎല്‍എമാരെ കൊണ്ടുപോകാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. തങ്ങളുടെ രണ്ട് എംഎല്‍എമാരെ ബംഗളൂരുവില്‍ നിന്ന് ബിജെപി തട്ടിക്കൊണ്ടുപോയതായും എന്നാല്‍ ഇവര്‍ വോട്ടെടുപ്പിന് തങ്ങള്‍ക്കൊപ്പം ചേരുമെന്നും ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമി പറഞ്ഞിരുന്നു. ഇന്ന് 11 മണിക്ക് നിയമസഭയില്‍ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കും. നാല് മണിക്കാണ് വിശ്വാസ വോട്ടെടുപ്പ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍