UPDATES

ട്രെന്‍ഡിങ്ങ്

ഒരേസമയം മൂന്ന് സര്‍ക്കാര്‍ ജോലികള്‍; മുപ്പത് വര്‍ഷത്തെ തട്ടിപ്പ് പുറത്തായപ്പോള്‍ മുങ്ങി

സംസ്ഥാന സര്‍ക്കാരിന്റെ കേന്ദ്രീകൃത പണവിനിയോഗ സംവിധാനം നടപ്പാക്കിയതിന് പിന്നാലെയാണ് തട്ടിപ്പ് വെളിച്ചത്ത് വന്നത്.

ഒരേസമയം മൂന്ന് സര്‍ക്കാര്‍ ജോലികള്‍ ചെയ്ത് തട്ടിപ്പ് നടത്തിയയാള്‍ ബിഹാറില്‍ ഒളില്‍. മൂന്ന് വ്യത്യസ്ത സര്‍ക്കാര്‍ വകുപ്പുകളിലാണ് കഴിഞ്ഞ മുപ്പത് വര്‍ഷമായി ഇയാള്‍ ജോലി ചെയ്തു വന്നത്. ഇക്കാലം മുഴുവന്‍ ഇതിനുള്ള വേതനവും കൈപ്പറ്റിയിരുന്നു. കിഷന്‍ഗഞ്ച് സ്വദേശിയായ സുരേഷ് റാം എന്നയാളാണ് ഒളിവില്‍ പോയത്.

സംസ്ഥാന സര്‍ക്കാരിന്റെ കേന്ദ്രീകൃത പണവിനിയോഗ സംവിധാനം നടപ്പാക്കിയതിന് പിന്നാലെയാണ് മുപ്പത് വര്‍ഷമായി തുടര്‍ന്ന് വന്ന തട്ടിപ്പ് വെളിച്ചത്ത് വന്നത്. രേഖകളുമായി ഹാജരാകാന്‍ ആവശ്യപ്പെട്ട ദിവസം പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും മാത്രമാണ് സുരേഷ് റാം കൊണ്ടുവന്നത്. മുഴുവന്‍ രേഖകളുമായി ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇയാളെ ഉദ്യോഗസ്ഥര്‍ മടക്കി അയയ്ക്കുകയായിരുന്നു. ഇതോടെ ഇയാള്‍ ഒളിവില്‍ പോയി.

അതേസമയം ഈ പുതിയ സംവിധാനം വഴി ഒരേ പേരും ജനന തിയതിയുമുള്ളയാള്‍ മൂന്ന് വ്യത്യസ്ത വകുപ്പുകളില്‍ ജോലി ചെയ്യുന്നതായി വ്യക്തമായി. കെട്ടിട നിര്‍മ്മാണ വകുപ്പിലും, ജലവിഭവ വകുപ്പിലും, ഭീംനഗര്‍ ഈസ്റ്റ് എംബാങ്ക്‌മെന്റ് ഓഫ് സുപോള്‍ വകുപ്പിലും അസിസ്റ്റന്റ് എന്‍ജിനിയര്‍ തസ്തികയിലായിരുന്നു ഇയാള്‍ ജോലി ചെയ്തിരുന്നത്. മൂന്ന് പതിറ്റാണ്ടോളം അതിസമര്‍ത്ഥമായി ഇയാള്‍ തങ്ങളെ പറ്റിച്ചതിന്റെ ഞെട്ടലിലാണ് സര്‍ക്കാര്‍.

also read:Explainer: കാശ്മീരിനെക്കുറിച്ച് അംബേദ്‌ക്കര്‍ പറഞ്ഞത് ഇതാണ്, വെങ്കയ്യ നായിഡു ഉദ്ധരിച്ചതല്ല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍