UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രധാനമന്ത്രിക്കു വേണ്ടി പ്രചാരണം നടത്തുന്ന ട്വിറ്റർ അക്കൗണ്ട് ബ്ലോക്ക് ചെയ്തു

പ്രധാനമന്ത്രിക്കു വേണ്ടി നിരവധി പ്രചാരണങ്ങൾ ഏറ്റെടുത്തു നടത്തിയിട്ടുണ്ട് തങ്ങളെന്നാണ് ഈ ട്വിറ്റർ ഹാൻഡിലുകളുടെ ഉടമയായ അമിത് ബാഗേരിയ പറയുന്നത്.

@MyVoteToday എന്ന ട്വിറ്റർ ഹാൻഡിലിനാണ് പൂട്ട് വീണത്. ലോകത്തിലെ ഏറ്റവും വലിയ ‘പോൾസ്റ്റർ’ (അഭിപ്രായ സർവ്വേകളും മറ്റും നടത്തുന്നവർ) ആണ് തങ്ങളെന്നാണ് ഈ ട്വിറ്റർ ഹാൻഡിലിന്റെ ഉടമകൾ‌ അവകാശപ്പെടുന്നത്. ഇവരുടെ തന്നെ ഉടമസ്ഥതയിലുള്ള 28 ട്വിറ്റർ ഹാൻഡിലുകളാണ് ബ്ലോക്ക് ചെയ്യപ്പെട്ടിരിക്കുന്നത്. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതും മറ്റുമാണ് ട്വിറ്റർ ഈ ഹാൻഡിലുകൾക്കെതിരെ ഉയർത്തിയ ആരോപണങ്ങൾ.

ചില ട്വീറ്റുകള്‍

നാല് പ്രമുഖ പ്രതിപക്ഷ നേതാക്കളുടെ ഫോട്ടോകൾ വെച്ച് ഇപ്രകാരമൊരു ചോദ്യം ഉന്നയിക്കുന്നു @MyVoteToday: “നിങ്ങൾക്ക് അടിക്കാൻ അവസരം കിട്ടിയാൽ ഇവരിൽ ആരെ അടിക്കും?”

നാല് മാധ്യമപ്രവർത്തകരുടെ ഫോട്ടോകൾ ചേർത്തു വെച്ച് ഇങ്ങനെയൊരു ചോദ്യം വരുന്നു: “ഈ മാധ്യമപ്രവർത്തകരിൽ ആരെ ഉപയോഗിച്ച് പ്രധാനപ്പെട്ട ഒരു അഴിമതിക്കേസ് മൂടിവെക്കാൻ സാധിക്കും?”

നാല് പ്രതിപക്ഷ പാർട്ടികളുടെ സ്ത്രീ വക്താക്കളുടെ ചിത്രം നൽകിയാണ് അടുത്ത ചോദ്യം: “ഏറ്റവും ഹോട്ട് ആയ പാർട്ടി വക്താവ് ആര്?”

പ്രധാനമന്ത്രിക്കു വേണ്ടി നിരവധി പ്രചാരണങ്ങൾ ഏറ്റെടുത്തു നടത്തിയിട്ടുണ്ട് തങ്ങളെന്നാണ് ഈ ട്വിറ്റർ ഹാൻഡിലുകളുടെ ഉടമയായ അമിത് ബാഗേരിയ പറയുന്നത്. ‘1914: NaMo or MoNa: Why is 2019 not 2014?’ എന്ന പുസ്തകമെഴുതിയ കക്ഷിയാണ് ഇത്തരം വൃത്തികെട്ട പരാമർശങ്ങളുള്ള ട്വീറ്റുകൾ തൊടുത്തു വിടുന്നവരെ നയിക്കുന്നത്. അതെസമയം താൻ ചെയ്യുന്നതിനെല്ലാം അമിത് ബാഗേരിയയ്ക്ക് ന്യായങ്ങളുമുണ്ട്. മാധ്യമപ്രവര്‍ത്തരെ അപമാനിക്കാനായി പോൾ സംഘടിപ്പിച്ച കാര്യത്തെക്കുറിച്ച് ഇന്ത്യൻ എക്സ്പ്രസ്സ് ലേഖകനോട് ബാഗേരിയ പറഞ്ഞ മറുപടി ഇതാണ്: “അതൊരു ചൂടേറിയ വിഷയമായിരുന്നു. ലോകം മുഴുവൻ പ്രസ്തുത വിഷയം ചർച്ച ചെയ്യുന്നുണ്ടായിരുന്നു.”

പ്രധാനമന്ത്രിയുടെ ഓഫീസിനു വേണ്ടി തങ്ങൾ ഒരുപാട് ജോലിയെടുത്തിട്ടുണ്ടെന്നും ഇപ്പോഴും അത് തുടരുകയാണെന്നും അദ്ദേഹം വിശദീകരിച്ചു. mygov.in എന്ന സർക്കാർ വെബ്‌സൈറ്റിനു വേണ്ടിയാണ് ഇപ്പോൾ ജോലി ചെയ്തു വരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍