UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡൽഹിയിൽ രണ്ട് മാധ്യമപ്രവർത്തകർക്കു നേരെ വെടിവെപ്പ്

അതെസമയം സംഭവസ്ഥലത്തുണ്ടായിരുന്ന മൂന്ന് പൊലീസുകാരെ സെസ്പെൻഡ് ചെയ്തതായി ഡൽഹി പൊലീസ് അറിയിച്ചു.

എബിപി ന്യൂസിന്റെ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ വെടിവെപ്പ് നടന്നതായി റിപ്പോർട്ട്. രാജ്യതലസ്ഥാനത്ത് ഞായറാഴ്ചയാണ് സംഭവം. ബാരാപുല്ല ഫ്ലൈഓവറിനടുത്താണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

അതെസമയം അക്രമികളെ കണ്ടെത്താൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. രണ്ടുപേർ മോട്ടോർസൈക്കിളിലെത്തിയാണ് വെടിവെച്ചത്. രണ്ട് മാധ്യമപ്രവർത്തകരും കാറിൽ സഞ്ചരിക്കുകയായിരുന്നു.

അതെസമയം സംഭവസ്ഥലത്തുണ്ടായിരുന്ന മൂന്ന് പൊലീസുകാരെ സെസ്പെൻഡ് ചെയ്തതായി ഡൽഹി പൊലീസ് അറിയിച്ചു. ഇവർ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കാതിരുന്നത് പരാതിക്കിടയാക്കിയിരുന്നു.

കരോൾ ബാഗിലെ ഒരു കൊലപാതകം റിപ്പോർട്ട് ചെയ്യാൻ റിപ്പോര്‍ട്ടറും ക്യാമറാമാനും കൂടി കാറിൽ പോകുമ്പോഴാണ് വെടിവെപ്പുണ്ടായത്. അതിരാവിലെ 1.30ഓടെയായിരുന്നു സംഭവം. കാറിന്റെ ഡ്രൈവർ ഉടൻ തന്നെ അടുത്തുള്ള പൊലീസ് പിക്കറ്റിലേക്ക് ചെന്നുവെങ്കിലും പൊലീസുകാർ ഒരു സഹായവും ചെയ്തില്ല. ഈ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ് സസ്പെൻഷനിലായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍