UPDATES

ട്രെന്‍ഡിങ്ങ്

യു പിയില്‍ 24 മണിക്കൂറിനുള്ളില്‍ രണ്ട് ഏറ്റുമുട്ടല്‍കൊല

യോഗി ആദിത്യനാഥ് അധികാരത്തില്‍ കയറിയതിന് ശേഷം കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 20-മുതല്‍ ഇതുവരെ കുറ്റവാളികളെന്ന് ആരോപിക്കുന്ന 43 പേര്‍ കൊല്ലപ്പെട്ടു

പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. നോയിഡ, സഹറാന്‍പൂര്‍ എന്നിവിടങ്ങളില്‍ 24 മണിക്കൂറിനുള്ളിലാണ് രണ്ടു കൊലപാതകങ്ങളും നടന്നത്. ഏറ്റുമുട്ടലില്‍ അഞ്ചു പേര്‍ക്ക് പരുക്കേറ്റു. ഇവര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് എന്നു പോലീസ് പറഞ്ഞു.

ഡല്‍ഹിയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ നോയിഡയില്‍ ഇന്ന് രാവിലെയാണ് വെടിവെപ്പ് നടന്നത്. നിരവധി കൊലക്കേസുകളില്‍ പ്രതിയായ ശ്രാവണ്‍ ചൌധരിയാണ് അവിടെ കൊല്ലപ്പെട്ടത്. ഇയാളെ കുറിച്ചുള്ള വിവരം നല്‍ക്കുന്നവര്‍ക്ക് യു പി പോലീസ് അര ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചിരുന്നു. ഒരു എ കെ 47 റൈഫിള്‍, സിംഗിള്‍ ബാരല്‍ ഗണ്‍ എന്നിവ ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്തതായി പോലീസ് പറഞ്ഞു.

“ശ്രാവണ്‍ ചൌധരി എത്തുന്ന എന്ന വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ടീം ഇവിടെ എത്തിയത്. എന്നാല്‍ ഞങ്ങളെ കണ്ട ഉടനെ എ കെ 47 ഉപയോഗിച്ച് ഇയാള്‍ വെടിവെക്കുകയായിരുന്നു.” നോയ്ഡയിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അജയ് പാല്‍ ശര്‍മ പറഞ്ഞു.

തൊട്ടടുത്തുള്ള ദാദ്രിയിലാണ് അടുത്ത ഏറ്റുമുട്ടല്‍ ഉണ്ടായത്. തലയ്ക്ക് 25,000 രൂപ ഇനാം പ്രഖ്യാപിച്ചിട്ടുള്ള ജിതേന്ദറിനെ ഏറ്റുമുട്ടലിനോടുവില്‍ പോലീസ് അറസ്റ്റ് ചെയ്തു.

അഹ്സാന്‍ എന്ന ആളാണ് സഹറാന്‍പൂരില്‍ കൊല്ലപ്പെട്ടത്. ഒരാള്‍ പണം തട്ടിപ്പറിച്ച് മോട്ടോര്‍ സൈക്കിളില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നു എന്ന വിവരം കിട്ടിയതിനെ തുടര്‍ന്ന് എത്തിയതായിരുന്നു പോലീസ്. ചില്‍കാന റോഡില്‍ വെച്ചു ഇവര്‍ പോലീസ് വാഹനത്തിന് നേരെ വെടി ഉതിര്‍ക്കുകയായിരുന്നു എന്നു പോലീസ് പറഞ്ഞു. വെടിയേറ്റ അഹ്സാന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണപ്പെട്ടത്. ഒരു കൈത്തോക്കും മോഷ്ടിച്ച പണ ബാഗും ഇയാളില്‍ നിന്നും കണ്ടെത്തി. ഒരു പോലീസുകാരനും വെടിവെപ്പില്‍ പരുക്കേറ്റിട്ടുണ്ട്.

യോഗിയുടെ വ്യാജ ഏറ്റുമുട്ടല്‍ രാജ്; യുപി പോലീസ് കൊന്നത് 43 പേരെ

ഗാസിയാബാദിലും മുസഫര്‍ നഗറിലും നടന്ന ഏറ്റുമുട്ടലില്‍ മൂന്നു പേര്‍ക്ക് പരുക്കേറ്റു. മുസഫര്‍ നഗറില്‍ റഹീസ്, ജാവേദ് എന്നിവര്‍ പോലീസിന് നേരെ വേടി ഉതിര്‍ക്കുകയായിരുന്നു എന്നു പോലീസ് പറഞ്ഞു. ഒരു സബ് ഇന്‍സ്പെക്ടര്‍ക്ക് വെടിവെപ്പില്‍ പരുക്കേറ്റു.

ഈ വര്‍ഷം ജനുവരിയില്‍ മഥുരയില്‍ ക്രിമിനല്‍ സംഘവും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു 8 വയസ്സുകാരന്‍ കൊല്ലപ്പെട്ടിരുന്നു.

യോഗി ആദിത്യനാഥ് അധികാരത്തില്‍ കയറിയത്തി ശേഷം കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 20-മുതല്‍ ഇതുവരെ കുറ്റവാളികളെന്ന് ആരോപിക്കുന്ന 43 പേര്‍ കൊല്ലപ്പെട്ടു. 10 പേര്‍ കൊല്ലപ്പെട്ടത് ഈ വര്‍ഷമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍