UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുഎസ് പ്രതിരോധ, ആഭ്യന്തര മന്ത്രിമാർ ഡൽഹിയിൽ; ‘2 പ്ലസ് 2’ തുടർ സംഭാഷണത്തിൽ COMCASA പ്രധാന വിഷയമാകും

വൻശക്തിയായി വളരുന്ന ചൈനയെയാണ് ഈ കരാറിലൂടെ യുഎസ്സിന്റെ പ്രധാനമായും ലക്ഷ്യം വെക്കുന്നത്.

ഇന്ത്യൻ വിദേശകാര്യമന്ത്രിയുമായും ആഭ്യന്തരമന്ത്രിയുമായുമുള്ള ചർച്ചകൾക്കായി യുഎസ് വിദേശ, ആഭ്യന്തര മന്ത്രിമാർ ഡൽഹിയിലെത്തി. ഇരുരാജ്യങ്ങളുടെ തമ്മിലുള്ള ‘2 പ്ലസ് 2’ തുടർ സംഭാഷണങ്ങളുടെ ആദ്യഘട്ട സംഭാഷണമാണ് ഇപ്പോൾ‌ നടക്കുക. അമേരിക്കൻ ആഭ്യന്തര സെക്രട്ടറി മൈക്കേൽ പോംപിയോ, യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് എന്നിവരാണ് തലസ്ഥാനത്ത് ഇന്നലെ വൈകീട്ട് എത്തിച്ചേർന്നത്.

ഇന്ത്യ റഷ്യയുമായി തുടരുന്ന പ്രതിരോധ ബന്ധങ്ങളും ഇറാനുമായി പുലർത്തുന്ന ഊർജരംഗത്തെ ബന്ധങ്ങളും ചർച്ചയിൽ വരുമോയെന്ന ആകാംക്ഷ നിലനിന്നിരുന്നു. എന്നാൽ ഇത് സംഭവിക്കില്ലെന്ന് യുഎസ് വിദേശകാര്യമന്ത്രി മൈക്കേൽ പോംപിയോ പറഞ്ഞു.

ഇന്ത്യയുടെ യുഎസ്സും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ സംബന്ധിച്ച് സമഗ്രമായ ഒരു ചർച്ചയാണ് ഈ ‘2 പ്ലസ് 2’ തുടർ സംഭാഷണങ്ങളിൽ പ്രതീക്ഷിക്കുന്നത്. സുരക്ഷാ വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ ആശയവിനിമയ സന്നാഹം ഉണ്ടാക്കുന്നതു സംബന്ധിച്ചുള്ള ചർച്ചയ്ക്കായിരിക്കും ഇപ്പോൾ പ്രാമുഖ്യം ലഭിക്കുക. COMCASA എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ സന്നാഹത്തെ സംബന്ധിച്ച് ഇന്ത്യക്ക് ചില ഗൗരവപ്പെട്ട ആശങ്കകളുണ്ട്. ഇന്ത്യ കൈമാറുന്ന ഡാറ്റ അമേരിക്ക ഏതെങ്കിലും കാരണവശാൽ മറ്റൊരു കക്ഷിക്ക് കൈമാറുമോ എന്നതാണ് അവയിലൊന്ന്. ഇക്കഴിഞ്ഞദിവസം യുഎസ്സിൽ നിന്നും മന്ത്രിമാർ പുറപ്പെടുന്നതിനു മുൻപായി ഇക്കാര്യത്തിൽ വിശദീകരണം വന്നിരുന്നു. സമ്മതമില്ലാതെ ഒരു ഡാറ്റയും മറ്റൊരു കക്ഷിക്ക് കൈമാറില്ലെന്ന് യുഎസ് വ്യക്തമാക്കി.

ഇതോടൊപ്പം, ഈ ധാരണയിൽ നിന്ന് മാറാൻ ഇരുരാജ്യങ്ങൾക്കും സൗകര്യമുണ്ടെന്നും യുഎസ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി ആറുമാസത്തെ നോട്ടീസ് നൽകുകയാണ് വേണ്ടത്.

വൻശക്തിയായി വളരുന്ന ചൈനയെയാണ് ഈ കരാറിലൂടെ യുഎസ്സിന്റെ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. ചൈനയുടെ സൈനിക നീക്കങ്ങളെക്കുറിച്ച് യുഎസ് ഇന്റലിജൻസിന് കുറെക്കൂടി വ്യക്തതയുള്ള ചിത്രം ലഭിക്കാൻ ഈ ബന്ധം സഹായകമാകും.

കഴിഞ്ഞവർഷം പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസ് സന്ദർശിച്ചപ്പോഴാണ് ‘2 പ്ലസ് 2’ തുടർ സംഭാഷണത്തിനുള്ള വഴിയൊരുങ്ങിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍