ഓര്‍ഡറെടുത്തയാള്‍ ഹിന്ദുവല്ലെന്ന് മധ്യപ്രദേശിലെ ജബല്‍പൂര്‍ സ്വദേശിയായ അമിത് ശുക്ലയാണ് അഹിന്ദുക്കളോടുള്ള തന്റെ വെറുപ്പ് പ്രകടിപ്പിച്ചത്.
അഹിന്ദു കൊണ്ടുവരുന്ന ഭക്ഷണം നിഷേധിച്ച ഉപഭോക്താവിനെ തള്ളിപ്പറഞ്ഞ ഓൺലൈൻ ഫുഡ് ഡെലിവറി സ്ഥാപനം സോമാറ്റോയ്ക്ക് പിന്തുണ നൽകി ഉബർ ഈറ്റ്സ് ഇന്ത്യ. ‘സൊമാറ്റോ, ഞങ്ങൾ നിങ്ങൾക്കൊപ്പം നിൽക്കുന്നു’ (@ZomatoIN, we stand by you.) എന്നായിരുന്നു ഉബർ ഈറ്റ്സിന്റെ പ്രതികരണം. ‘ഭക്ഷണത്തിന് മതമില്ല, ഭക്ഷണം തന്നെയാണ് മതം’ എന്ന സൊമാറ്റോയുടെ പ്രതികരണം റീട്വീറ്റ് ചെയ്താണ് ഉബർ ഈറ്റ്സ് പ്രതികരിച്ചത്.
.@ZomatoIN, we stand by you. https://t.co/vzjF8RhYzi
— Uber Eats India (@UberEats_IND) July 31, 2019
‘നമോ സർക്കാർ’ (NaMo_SARKAAR) എന്ന ട്വിറ്റർ ഹാൻഡിലിൽ നിന്നാണ് സോമാറ്റോയ്ക്ക് ഇത്തരമൊരു വിചിത്രമായ അറിയിപ്പ് കിട്ടിയത്. ഓര്‍ഡറെടുത്തയാള്‍ ഹിന്ദുവല്ലെന്ന് മധ്യപ്രദേശിലെ ജബല്‍പൂര്‍ സ്വദേശിയായ അമിത് ശുക്ലയാണ് അഹിന്ദുക്കളോടുള്ള തന്റെ വെറുപ്പ് പ്രകടിപ്പിച്ചത്. “അവര്‍ ഒരു അഹിന്ദുവിനെയാണ് എന്റെ ഓര്‍ഡറിന് റൈഡറായി വച്ചിരിക്കുന്നത്. കാന്‍സല്‍ ചെയ്താല്‍ റീഫണ്ട് ചെയ്യാന്‍ പറ്റില്ല എന്നും പറയുന്നു,” എന്ന് അമിത് ശുക്ല ട്വീറ്റ് ചെയ്തു.
വലിയ പിന്തുണയാണ് സൊമാറ്റായ്ക്കും ഉബർ ഈറ്റ്സിനും ലഭിക്കുന്നത്. ഇതോടൊപ്പം ഹിന്ദുത്വ വാദികളുടെ എതിർപ്പിനെയും നേരിടേണ്ടി വരുന്നുണ്ട്. ഇരുവരെയും ബഹിഷ്കരിക്കാനുള്ള ആഹ്വാനവുമായി ഹാഷ്ടാഗ് പ്രചാരണം നടക്കുന്നുണ്ട്.
Food doesn’t have a religion. It is a religion. https://t.co/H8P5FlAw6y
— Zomato India (@ZomatoIN) July 31, 2019
Just cancelled an order on @ZomatoIN they allocated a non hindu rider for my food they said they can’t change rider and can’t refund on cancellation I said you can’t force me to take a delivery I don’t want don’t refund just cancel
— पं अमित शुक्ल (@NaMo_SARKAAR) July 30, 2019