UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പറമേളക്കാരൻ ശക്തി വരനായി; ദുരഭിമാനക്കൊലയെ അതിജീവിച്ച ഉദുമലൈ കൗസല്യക്ക് വിവാഹം

2016ലാണ് കൗസല്യയുടെ ഭർത്താവായ ശങ്കർ കൊല്ലപ്പെടുന്നത്. തേവർ ജാതിക്കാരിയായ കൗസല്യയെ ദളിതനായ ശങ്കർ വിവാഹം ചെയ്തതിന്റെ പേരിലായിരുന്നു കൊല. കൗസല്യയുടെ വീട്ടുകാരാണ് കൊല നടത്തിയത്. ഈ സംഭവത്തിനു ശേഷം ശങ്കറിന്റെ വീട്ടിൽ താമസിച്ച് ജാതിദുരഭിമാനത്തിനെതിരെ പോരാട്ടം നടത്തുകയാണ് കൗസല്യ. ഇപ്പോൾ ശങ്കറിന്റെ വീട്ടുകാരുടെ കാർമികത്വത്തിൽ കൗസല്യ വിവാഹിതയായിരിക്കുകയാണ്. വൻ പറമേള കലാകാരൻ ശക്തി.

കോയമ്പത്തൂർകാരനാണ് ശക്തി. പറൈയാട്ടത്തിൽ ഡിപ്ലോമ കോഴ്സ് പൂർത്തിയാക്കിയിട്ടുള്ള ശക്തി കമ്പ്യൂട്ടർ അപ്ലിക്കേഷൻസിൽ ബിരുദമെടുത്തിട്ടുണ്ട്. തന്തൈ പെരിയാർ ദ്രാവിഡർ കഴകം ഹെഡ് ഓഫീസിൽ വെച്ചായിരുന്നു വിവാഹം. എവിഡൻസ് കതിർ, കോളത്തൂർ മണി, വിസികെ വണ്ണിയരസ്, കെയു രാമകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.

ശങ്കർ കൊല്ലപ്പെടുമ്പോൾ കൗസല്യക്ക് 19 വയസ്സാണ് പ്രായം. രാജ്യത്ത് മിശ്രവിവാഹിതർക്കു വേണ്ടി നിയമം കൊണ്ടുവരണമെന്നത് അടക്കമുള്ള ആവശ്യങ്ങളുമായാണ് കൗസല്യ തന്റെ സമരങ്ങൾ തുടങ്ങിയത്.

മരുമകനെ കൊലപ്പെടുത്തിയ കേസിൽ കൗസല്യയുടെ അച്ഛൻ ചിന്നസ്വാമിക്ക് തിരുപ്പൂർ കോടതി വധശിക്ഷ വിധിച്ചിരുന്നു. രണ്ടാംപ്രതിയായിരുന്ന കൗസല്യയുടെ മാതാവിനെ കോടതി വെറുതെ വിട്ടു. കോടതി വിധി തനിക്ക് നിയമവ്യവസ്ഥയിലുള്ള വിശ്വാസം വർധിപ്പിച്ചെന്നും ജാതിവെറിയന്മാർക്ക് ഈ വിധിയൊരു താക്കീതാണെന്നും കൗസല്യ പ്രതികരിക്കുകയുണ്ടായി.

(ഫോട്ടോ: ദി ന്യൂസ് മിനുട്ട്)

ജാതിവെറി: തേവര്‍ പെണ്‍കുട്ടിയെ വിവാഹം കഴിച്ച ദളിത്‌ യുവാവിനെ വെട്ടിക്കൊന്നു

പ്രണയത്തിന്‍റെ കഴുത്തറുത്ത് വീണ്ടും ദുരഭിമാനക്കൊല

എത്രയെത്ര ഷാനുമാരാണ്. ഇവന്മാരുടെയൊക്കെ നെഞ്ചത്ത് ചവിട്ടിയാണ് നീനു കോളേജിൽ പോയത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍