UPDATES

ട്രെന്‍ഡിങ്ങ്

‘എനിക്ക് ഒരു മകനേ ഉള്ളൂ, അല്ല ഉണ്ടായിരുന്നുള്ളൂ…’; കൊല്ലപ്പെട്ട സൈനികന്‍ ഉമര്‍ ഫായിസിന്റെ പിതാവ്

രാത്രി എട്ട് മണിയോടെയാണ് മൂന്ന് പേര്‍ കയറി വന്ന് ഉമറിനെ കല്യാണ വീട്ടില്‍ നിന്ന് പിടിച്ചുകൊണ്ടു പോവുകയായിരുന്നു.

ജമീല കരഞ്ഞുകൊണ്ടേയിരിക്കുകയാണ്. അവര്‍ക്ക് ആകെ മനസില്‍ വരുന്നത് 22-കാരനായ അവരുടെ മകന്‍ ലെഫ്. ഉമര്‍ ഫായിസിനെ വിട്ടില്‍ക്കയറി വന്ന മൂന്ന് പേര്‍ പിടിച്ചുകൊണ്ടു പോകുന്ന രംഗമാണ്. മറ്റൊരു ഗ്രാമത്തില്‍ നിന്ന് ഉമറിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തനിക്ക് ജമീലയെ പോലെ കരയാന്‍ കഴിയുന്നില്ലെന്നാണ് ഉമറിന്റെ പിതാവ് ഫയാസ് അഹമ്മദ് പരേ പറയുന്നത്. “എന്റെ മകന്‍ ജീവിച്ചിരിപ്പില്ല എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. എനിക്ക് ഒരു മകനേ ഉള്ളൂ….അല്ല, ഉണ്ടായിരുന്നുള്ളൂ…” പെട്ടെന്ന് തന്നെ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെട്ടെന്നവണ്ണം ഫയാസ് അഹമ്മദ് തിരുത്തി….

“2012-ല്‍ പ്ലസ്ടു കഴിഞ്ഞപ്പോള്‍ തന്നെ നാഷണല്‍ ഡിഫന്‍സ് അക്കാഡമിയില്‍ (എന്‍ഡിഎ) ചേരണമെന്ന് അവന്‍ പറഞ്ഞു. ഞാനൊരു സാധാരണ കര്‍ഷകനാണ്, പഠിപ്പില്ല. അവന്‍ പറഞ്ഞു അവനൊരു ഓഫീസറാകണം എന്ന്. ആയിക്കോട്ടെ എന്ന് ഞാനും പറഞ്ഞു. എന്നാല്‍ അവന് ജീവന്‍ നഷ്ടപ്പെടും എന്ന് വിചാരിച്ചില്ല” – ഫയാസ് അഹമ്മദ് പറയുന്നു.

ഉമര്‍ ഫയാസിന്റെ അമ്മാവന്‍ മുഹമ്മദ് മഖ്ബൂല്‍ ആ സംഭവം ഓര്‍ക്കുന്നത് ഇങ്ങനെയാണ്. ഉമര്‍ അനന്ത് നാഗിലായിരുന്നു. കല്യാണത്തില്‍ പങ്കെടുക്കാന്‍ വന്നതാണ്. കസിന്‍സ് ഒരു റൂം എടുത്തിരുന്നു അവിടെ. അവന്‍ വീട്ടിലേയ്ക്ക് വന്നിരുന്നില്ല. രാത്രി എട്ട് മണിയോടെ മൂന്ന് പേര്‍ കയറി വന്ന് ഉമറിനെ പിടിച്ചുകൊണ്ടു പോവുകയായിരുന്നു. മറ്റ് ചിലര്‍ പുറത്ത് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഷോപിയാനിലെ ഹര്‍മെയ്ന്‍ ഗ്രാമത്തിലാണ് ഉമറിന്റെ മൃതദേഹം കണ്ടെത്തിയത്.

അതേസമയം ലെഫ്. ഉമര്‍ ഫയാസിനെ തട്ടിക്കൊണ്ടുപോയതായി യാതൊരു വിവരവും ലഭിച്ചില്ലെന്നാണ് കുല്‍ഗാം സീനിയര്‍ എസ് പി ശ്രീധര്‍ പട്ടേല്‍ പറഞ്ഞത്. എസ് പി ഓഫീസിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഉമറിന്റെ മൃതദേഹം ഖബറടക്കുന്നതിന് മുമ്പായി സൈനികര്‍ ത്രിവര്‍ണ പതാക പുതപ്പിച്ചു. ഫയാസ് അഹമ്മദ് അത് നോക്കി നിന്നു.

ഉമര്‍ ഫയാസ് കാശ്മീര്‍ താഴ്‌വരയിലെ യുവാക്കള്‍ക്ക് മാതൃകയാണെന്ന് പ്രതിരോധ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി അഭിപ്രായപ്പെട്ടു. നിരായുധനായ സൈനികനെ കൊലപ്പെടുത്തി തങ്ങളുടെ ഭീരുതത്വം പ്രകടമാക്കിയിരിക്കുകയാണ് ഭീകരരെന്നാണ് ഇത് സംബന്ധിച്ച് ജയ്റ്റ്‌ലി അഭിപ്രായപ്പെട്ടത്. യുവസൈികന്‍ ഉമര്‍ ഫയാസിന്റെ കൊലപാതകത്തെ അപലപിക്കുന്നതായും റിപ്പോര്‍ട്ട് വന്ന ശേഷം കൂടുതല്‍ പറയാമെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍