UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉമർ ഖാലിദിനെ വെടിവെച്ച് കൊല്ലാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ

രണ്ടുപേരെയും ഹരിയാനയിൽ നിന്നാണ് പിടികൂടിയത്. പഞ്ചാബ്-ഹരിയാന പൊലീസുമായി ചേർന്നായിരുന്നു ഡൽഹി പൊലീസിന്റെ നീക്കങ്ങൾ.

ജെഎൻയു വിദ്യാർ‌ത്ഥി നേതാവ് ഉമർ ഖാലിദിനെ വെടിവെച്ച് കൊല്ലാൻ‌ ശ്രമിച്ച ഹിന്ദുത്വ തീവ്രവാദികൾ പിടിയിൽ. ദർവീശ് ഷാപൂർ, നവീൻ ദലാൽ എന്നിവരാണ് പിടിയിലായത്. ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബ് പരിസരത്തു വെച്ചാണ് ഉമര്‍ ഖാലിദിനെ വെടിവെച്ചു കൊല്ലാൻ ശ്രമിച്ചത്.

ആക്രമണത്തിനു ശേഷം സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യപ്പെട്ട ഒരു വീഡിയോയിൽ നിന്നാണ് കുറ്റവാളികളെ തിരിച്ചറിഞ്ഞ് പിടികൂടിയത്. ഉമർ‌ ഖാലിദിനു നേരെയുള്ള വധശ്രമം തങ്ങളുടെ ‘സ്വാതന്ത്ര്യദിന സമ്മാനം’ ആണെന്നു പറഞ്ഞാണ് ഇരുവരും ഫേസ്ബുക്കിൽ വീഡിയോ പങ്കുവെച്ചത്. വെള്ളിയാഴ്ച തങ്ങൾ പൊലീസിൽ കീഴടങ്ങുമെന്നും ഇവർ വീഡിയോയിൽ പറഞ്ഞിരുന്നെങ്കിലും അത് നടക്കുകയുണ്ടായില്ല. ഇതിനു പിന്നാലെയാണ് പൊലീസ് അവരെ അറസ്റ്റ് ചെയ്തത്.

രണ്ടുപേരെയും ഹരിയാനയിൽ നിന്നാണ് പിടികൂടിയത്. പഞ്ചാബ്-ഹരിയാന പൊലീസുമായി ചേർന്നായിരുന്നു ഡൽഹി പൊലീസിന്റെ നീക്കങ്ങൾ.

‘ഭയമില്ലാത്ത സ്വാതന്ത്ര്യം’ എന്നപേരിൽ യുനൈറ്റഡ് എഗൈൻസ്റ്റ് ഹേറ്റ് എന്ന സംഘടന സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഉമര്‍ ഖാലിദ്. രണ്ടുമാസം മുമ്പ് തനിക്ക് വധഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ഉമർ‌ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ നടപടിയൊന്നും ഉണ്ടായിരുന്നില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍