UPDATES

ട്രെന്‍ഡിങ്ങ്

ജീവന് ഭീഷണിയുണ്ടെന്ന് ഉമർ ഖാലിദ് ജൂണിൽ പൊലീസിനെഴുതി; കൊല്ലാൻ ശ്രമിച്ചയാളുടെ സിസിടിവി ദൃശ്യം പുറത്ത്

തനിക്ക് ജീവാപായം വരാനുള്ള സാധ്യത തിങ്കളാഴ്ചത്തെ ആക്രമണത്തോടെ വർധിച്ചെന്നും പൊലീസ് സെക്യൂരിറ്റി ആവശ്യമാണെന്നും കാണിച്ച് ഉമർ ഖാലിദ് വീണ്ടും പരാതി നൽകിയിട്ടുണ്ട്.

തിങ്കളാഴ്ച തനിക്കു നേരെ നടന്ന കൊലപാതകശ്രമത്തിന് ഏതാണ്ട് രണ്ടുമാസം മുമ്പു തന്നെ ഉമർ ഖാലിദ് തനിക്കുനേരെ വധഭീഷണിയുള്ള കാര്യം ഡൽഹി പൊലീസിന് എഴുതിയിരുന്നു. തനിക്ക് സുരക്ഷയൊരുക്കണമെന്നും പൊലീസിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള ഡൽഹി പൊലീസ് അത് അവഗണിച്ചു.

രവി പൂജാരി എന്ന അധോലോക കുറ്റവാളിയിൽ നിന്നുമാണ് ഉമർ ഖാലിദിന് വധഭീഷണി വന്നത്. ഇക്കാര്യവും കത്തിൽ ഉമർ ഖാലിദ് ചൂണ്ടിക്കാട്ടിയിരുന്നു.

ജൂൺ എട്ടിനാണ് വസന്ത് കുഞ്ജ് പൊലീസ് സ്റ്റേഷനിൽ ഇക്കാര്യം ചൂണ്ടിക്കാട്ടി ഉമർ ഖാലിദ് പരാതി നൽകിയത്. വാദ്ഗാം എംഎൽഎ ജിഗ്നേഷ് മേവാനിയെയും സമാനമായ വിധത്തിൽ‌ രവി പൂജാരി ഭീഷണിപ്പെടുത്തിയിരുന്നു. തനിക്ക് ലഭിച്ച ഭീഷണിസന്ദേശത്തിന്റെ സ്ക്രീൻ ഷോട്ട് സഹിതമാണ് ഉമർ ഖാലിദ് പൊലീസിൽ പരാതി നല്‍കിയിരുന്നത്.

കത്ത് ലഭിച്ചിരുന്നതായി പൊലീസിൽ തന്നെയുള്ളവർ സ്ഥിരീകരിക്കുന്നുണ്ട്.

അതെസമയം ഉമറിനെ കൊല്ലാൻ ശ്രമിച്ചയാളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

തനിക്ക് ജീവാപായം വരാനുള്ള സാധ്യത തിങ്കളാഴ്ചത്തെ ആക്രമണത്തോടെ വർധിച്ചെന്നും പൊലീസ് സെക്യൂരിറ്റി ആവശ്യമാണെന്നും കാണിച്ച് ഉമർ ഖാലിദ് വീണ്ടും പരാതി നൽകിയിട്ടുണ്ട്.

ഉയർന്ന സുരക്ഷാ സവിധാനങ്ങളുള്ള കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബ് പോലെയൊരിടത്ത് ഇത്തരമൊരാക്രമണം നടന്നുവെന്നത് ഞെട്ടിക്കുന്നതാണെന്ന് ഉമർ ഖാലിദിന്റെ പിതാവ് എസ്ക്യുആർ ഇല്യാസ് പറഞ്ഞു. ഇത് പെട്ടെന്നുണ്ടായ ഒരാക്രമണമായി താൻ കരുതുന്നില്ലെന്നും ആസൂത്രിതമാണെന്ന് സംശയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. കൊല്ലാൻ വന്നയാൾക്ക് വേണ്ടത്ര പരിശീലനം കിട്ടാത്തതാകാം അയാൾ പേടിച്ചോടാൻ കാരണമെന്നും ഇല്യാസ് പറഞ്ഞു.

ജെഎൻയു വിദ്യാർത്ഥി യൂണിയനും അധ്യാപകരുടെ സംഘടനയും സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തി. ജെഎൻയു വിദ്യാർത്ഥിയായ ഷെഹല റാഷിദും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചിട്ടുണ്ട്.

അതെസമയം ഉമർ ഖാലിദിനെ വെടിവെച്ച് കൊല്ലാൻ ശ്രമിച്ചയാളെ പിടിക്കാന്‍ ഇതുവരെയും ഡൽഹി പൊലീസിന് കഴിഞ്ഞിട്ടില്ല.

ഇന്ത്യന്‍ പാര്‍ലമെന്റിന് സമീപം വെടികൊണ്ട് മരിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യത്തെ കുറിച്ച് മോദി സംസാരിക്കുമോ?

തോക്ക് ചൂണ്ടിയപ്പോള്‍ പേടി തോന്നി, ഞാന്‍ ഗൗരി ലങ്കേഷിനെ ഓര്‍ത്തു: ഉമര്‍ ഖാലിദ്‌

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍