UPDATES

ട്രെന്‍ഡിങ്ങ്

ബജറ്റിന് മുമ്പ് എന്തിനാണ് ധന മന്ത്രി നിര്‍മ്മല സീതാരാമന്‍ ഹല്‍വ കൊടുക്കുന്നത്‌?

എല്ലാ പൊതുബജറ്റിന് മുമ്പായും ധന മന്ത്രാലയം നടത്തി വരുന്ന ഒരു ചടങ്ങാണിത്. ഇത്തവണയും ഇതിന് മുടക്കമില്ല.

ജൂലായ് അഞ്ചിന്റെ കേന്ദ്ര ബജറ്റിന് മുന്നോടിയായി ധന മന്ത്രാലയത്തിലെ ഓഫീസില്‍ മന്ത്രി നിര്‍മ്മല സീതാരാമന്‍ ഹല്‍വ വിതരണം ചെയ്തു. ബജറ്റ് ഡോക്യമെന്റ്ുകള്‍ അച്ചടിക്കുന്നതിന് മുന്നോടിയായുള്ള ചടങ്ങാണിത്. എല്ലാ പൊതുബജറ്റിന് മുമ്പായും ധന മന്ത്രാലയം നടത്തി വരുന്ന ഒരു ചടങ്ങാണിത്. ഇത്തവണയും ഇതിന് മുടക്കമില്ല.

മന്ത്രാലയത്തിലെ ജീവനക്കാര്‍ക്കെല്ലാം മധുര പലഹാരമായ ഹല്‍വ നല്‍കി. സഹ മന്ത്രി അനുരാഗ് ഠാക്കൂറും ഉദ്യോഗസ്ഥരുമെല്ലാം പങ്കെടുത്തു. ഒരു വലിയ ചട്ടിയിലാണ് ഹല്‍വ പാകം ചെയ്യുന്നത് മന്ത്രാലയത്തിലെ നൂറിനടുത്തുള്ള ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി ഇത് വിതരണം ചെയ്യും. ഹല്‍വ ചടങ്ങ് ബജറ്റ് തയ്യാറാക്കുന്ന ജീവനക്കാരുടെ തടവ് കാലം ആരംഭിക്കുന്നത് കൂടി കുറിക്കുന്നു.

മധുരം കഴിച്ച ശേഷം ബജറ്റിന്റെ രഹസ്യസ്വഭാവം സംരക്ഷിക്കാനാണ് ജീവനക്കാരെ സെന്‍ട്രല്‍ സെക്രട്ടറിയേറ്റിലെ നോര്‍ത്ത് ബ്ലോക്കിലുള്ള ഓഫീസില്‍ തടഞ്ഞുവയ്ക്കുന്നത്. ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ശേഷം മാത്രമേ ഇവര്‍ക്ക് വീട്ടില്‍ പോകാന്‍ കഴിയൂ. ജീവനക്കാര്‍ ബജറ്റ് അവതരിപ്പിച്ച് കഴിയുന്നത് വരെ – ഒരാഴ്ചയോളം മന്ത്രാലയത്തില്‍ താമസിക്കും. ഫോണ്‍ വഴിയോ ഇ മെയില്‍ വഴിയോ ബന്ധുക്കളുമായോ വീട്ടുകാരുമായോ ബന്ധപ്പെടുന്നത് കര്‍ശനമായി വിലക്കിയിരിക്കുന്നു. ധന മന്ത്രാലയത്തിലെ ഏറ്റവും ഉന്നതരായ ചില ഉദ്യോഗസ്ഥര്‍ക്ക് മാത്രം വീട്ടില്‍ പോകാന്‍ അനുവാദം ലഭിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍