UPDATES

കേന്ദ്രമന്ത്രി അനന്ത്കുമാർ അന്തരിച്ചു

1996 മുതൽ ആറ് തവണ ബെംഗളൂരു സൗത്ത് മണ്ഡലത്തെ പ്രതിനിധീകരിച്ച് പാർലമെന്റിലെത്തിയിട്ടുണ്ട്.

കേന്ദ്രമന്ത്രി എച്ച്എൻ അനന്ത്കുമാർ അന്തരിച്ചു. 59 വയസ്സായിരുന്നു. അർബുദബാധയെത്തുടർന്നാണ് അന്ത്യം. കുറെ നാളായി ചികിത്സയിലായിരുന്നു. പാർലമെന്ററി കാര്യം – രാസവള വകുപ്പ് മന്ത്രിയാണ് അനന്ത് കുമാർ. അർബുദ ബാധയ്ക്ക് ലണ്ടൻ, ന്യൂയോർക്ക് എന്നിവിടങ്ങളിൽ ചികിത്സ തേടിയിരുന്നു. ഒക്ടോബർ 20നാണ് അനന്ത്കുമാർ തിരിച്ച് ബെംഗളൂരുവിലെത്തിയത്.

1996 മുതൽ ആറ് തവണ ബെംഗളൂരു സൗത്ത് മണ്ഡലത്തെ പ്രതിനിധീകരിച്ച് പാർലമെന്റിലെത്തിയിട്ടുണ്ട്. ബിജെപിയുടെ അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. 1985ൽ എബിവിപി ദേശീയ സെക്രട്ടറിയായിരുന്നു. 1996ലാണ് ആദ്യമായി ലോകസഭയിലെത്തുന്നത്. 1998ലെ വാജ്പേയി മന്ത്രിസഭയിൽ വ്യോമയാനമന്ത്രിയായിരുന്നു. 1999ലെ എൻഡിഎ സർക്കാരിലും മന്ത്രിയായി.

1959ലാണ് അനന്ത്കുമാർ ജനിച്ചത്. ഹൂബ്ലി കെഎസ് ആർട്സ് കോളജിൽ നിന്നും പബിരുദം നേടി. ഡോ.തേജസ്വിനിയാണ് ഭാര്യ. ഐശ്വര്യ, വിജേത എന്നിവര്‍ മക്കളാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍