UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാതാപിതാക്കള്‍ വായ്പ തിരിച്ചടച്ചില്ല: രണ്ടര വയസ്സുകാരിയുടെ കണ്ണ് ചൂഴ്‌ന്നെടുത്ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

കൃത്യം ചെയ്തവരില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മാതാപിതാക്കളെടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയതിന് അവരുടെ രണ്ടര വയസ്സുള്ള കുഞ്ഞിനെ കണ്ണുകള്‍ ചൂഴ്ന്നെടുത്ത് കഴുത്ത് ഞെരിച്ച് കൊന്നു. ഉത്തര്‍പ്രദേശിലാണ് സംഭവം. 10,000 രൂപ ലോണെടുത്തത് തിരിച്ചടയ്ക്കാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കാതെ വന്നതോടെയാണ് പലിശക്കാര്‍ ഈ അതിക്രമം ചെയ്തത്.

കൃത്യം ചെയ്തവരില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കുട്ടിയുടെ മൃതദേഹം തപ്പാല്‍ പട്ടണത്തിലെ ഒരു മൈതാനത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ജൂണ്‌‍ രണ്ടിനാണ് കണ്ടെത്തിയത്. കുട്ടിയെ കാണാതായി മൂന്നാമത്തെ ദിവസമാണ് മൃതദേഹം കണ്ടെത്തിയത്. വികലമാക്കപ്പെട്ട നിലയിലായിരുന്നു ശരീരം കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സാഹിദ്, അസ്ലം എന്നീ അയല്‍വാസികളാണ് കൃത്യം ചെയ്തതെന്ന് പൊലീസ് പറയുന്നു.

അറസ്റ്റ് ചെയ്യപ്പെട്ടവര്‍ കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് അലിഗഢ് പൊലീസ് സൂപ്രണ്ട് ആകാശ് കുല്‍ഹാരി പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍