UPDATES

ട്രെന്‍ഡിങ്ങ്

ബിജെപി പ്രവർത്തകർ ബലം പ്രയോഗിച്ച് വിരലുകളിൽ മഷി പുരട്ടി; ഗുരുതര ആരോപണവുമായി യുപിയിലെ ഗ്രാമവാസികൾ

പരാതി ഉയർന്നതോടെ ഗ്രാമവാസികളോട് പരാതി നൽകാനാണ് അധികാരികൾ ആവശ്യപ്പെട്ടിരിക്കുന്നത്.

വോട്ടെടുപ്പിനു മുമ്പ് ബിജെപി പ്രവര്‍ത്തകർ തങ്ങളുടെ ഗ്രാമത്തിലെത്തി ബലം പ്രയോഗിച്ച് എല്ലാവരുടെയും വിരലുകളിൽ മഷി പുരട്ടിയെന്നാരോപിച്ച് യുപിയിലെ ഗ്രാമവാസികൾ രംഗത്ത്. ചന്ദോലി ജില്ലയിലെ താര ജിവാൻപൂർ ഗ്രാമത്തിലെ താമസക്കാരാണ് തങ്ങൾക്ക് 500 രൂപ വീതം തന്ന് വിരലുകളിൽ മഷി പുരട്ടിയെന്ന് ആരോപിക്കുന്നത്. ഇനി വോട്ട് ചെയ്യേണ്ടെന്നു പറഞ്ഞായിരുന്നു മഷി പുരട്ടൽ.

അതെസമയം പരാതി ഉയർന്നതോടെ ഗ്രാമവാസികളോട് പരാതി നൽകാനാണ് അധികാരികൾ ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് സമാജ്‌വാദി പാർട്ടിയും ബിഎസ്പിയും പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

തങ്ങളുടെ തന്നെ ഗ്രാമത്തിലുള്ള മൂന്നു പേരാണ് കൃത്യം നടത്തിയതെന്ന് ഗ്രാമവാസികൾ ആരോപിക്കുന്നു. ഇവർ ബിജെപിക്കാരാണ്. പരാതി നൽകിക്കഴിഞ്ഞാൽ നടപടിയുണ്ടാകുമെന്ന് ചന്ദോലി സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കെആർ ഹർഷ് പറഞ്ഞു. ഇവർക്ക് വോട്ട് ചെയ്യാനുള്ള സൗകര്യവും ഒരുക്കുമെന്ന് മജിസ്ട്രേറ്റ് വ്യക്തമാക്കി.

ഇന്നാണ് ഈ ഗ്രാമമുൾപ്പെടുന്ന മണ്ഡലത്തിൽ വോട്ടെടുടുപ്പ് നടക്കുന്നത്. യുപി അടക്കം എട്ട് സംസ്ഥാനഘങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. യുപിയിൽ 13 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് പൂർത്തിയാകാനുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍